Connect with us
48 birthday
top banner (1)

Cinema

സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം; ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്നു

Avatar

Published

on

*സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്കു പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണ്ണമായും ഒരു സ്ത്രി പക്ഷ നിനിമയുമായി കടന്നു വരുന്നു.’ഇനിയും പേരു നൽകിയിട്ടില്ലാത്ത ഈ ചിത്രം എറണാകുളം, മുളന്തുരുത്തിക്കടു ത്തുള്ള പൈങ്ങാരപ്പിള്ളി. യിൽനടന്നു വരുന്നു.ഒരു തറവാടിനെ പ്രധാന പശ്ചാത്തലമാക്കിയുള്ള ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്.നല്ല സിനിമയുടെ ബാനറിൽ ഫയാസ് മുഹമ്മദ്,ഫറാസ് മുഹമ്മദ് എന്നിവർഈ ചിത്രം നിർമ്മിക്കുന്നു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അഷ്ന റഷീദ്ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആത്മീയാരാജനാണ്. കലാപരമായും, സാമ്പത്തികമായും ഏറെ വിജയം വരിച്ചു ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയ നടിയാണ് ആത്മീയ ‘അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ഏതാനും ചിത്രങ്ങളിലും ആത്മീയ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി അതും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ആത്മീയ എത്തുകയാണ്. ഇതിലെ ജാനകി എന്ന ജാനു ആത്മീയയെ മുൻനിരയിലേക്ക് ഉയർത്താൻ ഏറെ സഹായകരമായിരിക്കും.താരപ്പൊലിമയേക്കാൾ കാമ്പുള്ള ഒരു കഥയും അതിന് അനുസരിച്ചുള്ള അഭിനേതാക്കളേയും ഉൾപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ അവകരണം.ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്.ജാനകി എന്ന ജാനു വിവാഹിതയായി പുരാതനമായ ഒരു തറവാട്ടിലേക്കു കടന്നു വരുന്നതോടെയാണ്.ചിത്രത്തിൻ്റെ കഥാവികസനം. പുതിയ ജീവിതം. പുതിയ വീട്.. പുതിയ ബന്ധുക്കൾ….അതുവരെ യുള്ള ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളാണ് വിവാഹിതയായി എത്തുന്ന ഓരോ പെൺകുട്ടിയും നേരിടേണ്ടത്.ജാനകിയെ നമുക്ക് അവരുടെ പ്രതിനിധിയായി കാണാം.കുടുംബജീവിതത്തെക്കുറിച്ച് ഏറെ ബോദ്ധ്യവും ഒപ്പം തന്നെ ഉറച്ച തീരുമാനങ്ങളുമുള്ള ജാനകിയുടെ പിന്നിടുള്ള ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരണ മാണീച്ചിത്രം.ശക്തമായ ഒരു കുടുംബകഥ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെപുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ.ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്നു പേർ ഈ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ- അഖിൽ ദാസ്.. ഛായാഗ്രാഹകൻ – ശ്രീരാഗ് മാങ്ങാട് എന്നിവരാണിവർ. അവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം.സംവിധായകൻ്റേതു തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും.ഗാനങ്ങൾ വിനായക് ശശികുമാർ.സംഗീതം – ഡെൻസൺ ഡൊമിനിക്.കലാസംവിധാനം – അനീസ് നാടോടി.മേക്കപ്പ് – റോണി വെള്ളത്തൂവൽകോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ.ഫിനാൻസ് കൺട്രോളർ -വിജയൻ ഉണ്ണി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രവീൺ എടവണ്ണപ്പാറപ്രൊഡക്ഷൻ കൺട്രോളർ – ബിനു മണമ്പൂർമുളന്തുരുത്തിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.വാഴൂർ ജോസ്.ഫോട്ടോ നിധിൻ

Cinema

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

Published

on

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. പ്രതി അന്വേഷണത്തോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജറാകണമെന്നും കോടതി നിര്‍ദേശിച്ചു. അതുപോലെ പരാതിക്കാരിയെയോ അതുമായി ബന്ധപ്പെട്ടവരെയോ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്. സിദ്ദിഖ് പരാതിക്കാരിക്ക് അങ്ങോട്ട് സന്ദേശം അയച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പുതുതായി ആരംഭിക്കാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാനെന്ന പേരിലാണ് പരാതിക്കാരിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആദ്യം മുതല്‍ അന്വേഷണ സംഘത്തിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement
inner ad

സിദ്ദിഖ് പരാതിക്കാരിയെ പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണെന്നും അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കുമ്പോള്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടെന്നാണ് വിവരം.

2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Cinema

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി

Published

on

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് ചോദ്യം ചെയ്യലിന് ഹാജരായി.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ കണ്ട്രോള്‍ റൂമിലാണ് സിദ്ദീഖ് ഹാജരായത്.

പ്രധാനമായും സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതില്‍ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നല്‍കണം എന്ന വ്യവസ്ഥയും ഇന്ന് പ്രാവര്‍ത്തികമാക്കിയേക്കും. അന്വേഷണോദ്യോഗസ്ഥനായ നാര്‍ക്കോട്ടിക്ക് സെല്‍ എസിപി ഉടന്‍ സ്ഥലത്തെത്തും.

Advertisement
inner ad

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് അന്വേഷണസംഘത്തിന് കൈമാറിയിരുന്നില്ല. ആയതിനാല്‍ വ്യക്തതക്കുറവുള്ള ചില കാര്യങ്ങള്‍ പരിഹരിക്കുക എന്നതും കൂടിയാണ് നിലവിലെ നടപടി.

കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. യുവനടി പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുകയാണ്. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത് എന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Cinema

മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ

Published

on

തമിഴ് ചിത്രം അമരന്റെ നിർമ്മാതാക്കൾക്കെതിരെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നൽകിയ പരാതിക്കു പിന്നാലെ മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. ചിത്രം പുറത്തിറങ്ങിയതിനു ശേഷം ഫോണിലേക്കു നിരന്തരം കോളുകൾ വന്നതോടെയാണ് വിഷയം ഗൗരവമായത്. എന്നാൽ നിർമാതാക്കളുടെ പ്രതികരണം വൈകിയെന്നും തന്റെ നമ്പർ മാറ്റാൻ തയ്യാറല്ലെന്നും വി വി വാഗീശൻ പരാതിയിൽ പറഞ്ഞിരുന്നു.

നിരന്തരമായ കോളുകൾ തന്റെ പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്നും 1 .1 കോടി നഷ്ടപരിഹാരം വേണമെന്നും വിദ്യാർത്ഥി ആവശ്യപെട്ടിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളിൽ നിർമിച്ച ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നീക്കിയെന്ന് രാജ് കമൽ ഫിലിംസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Featured