ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് ആർച്ചീസ് അക്കാദമിസുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് വെബ് സമ്മിറ്റിന്റെ ഈ അവാർഡ്


കൊച്ചി: ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ആർച്ചീസ്   അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും എന്നിവ  നിറവേറ്റുന്നതിനായുള്ള ശ്രമമാണ് ആർച്ചീസ് അക്കാദമിയെ  അവാർഡിന് അർഹരാക്കിയത്. 
തുർക്കി, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന  യുഎസ് രജിസ്റ്റേഡ്  കരിയർ ആക്സിലറേറ്റർ പ്ലാറ്റ്ഫോമാണ് ആർച്ചീസ് അക്കാദമി. ബിരുദധാരികൾക്കും കരിയർ ബ്രേക്ക് വന്ന പ്രൊഫഷണലുകൾക്കും സാങ്കേതികവിദ്യയുടെ പുത്തൻ ലോകത്തേക്കുള്ള ചവിട്ടുപടിയാവുകയാണ് ആർച്ചീസ്. സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, പ്രൊജക്റ്റ് മാനേജ്മെന്റ്, പ്രൊഡക്റ്റ് ഡിസൈൻ (യുഐ/യുഎക്സ്), ബ്ലോക്ക്ചെയിൻ, സോഫ്റ്റ് സ്കിൽ എന്നിവ  ഉൾപ്പെടെയുള്ള  വിവിധ സ്പെഷ്യലൈസേഷനുകളിൽ മികച്ച പരിശീലനം നൽകി പരിശീലനാർത്ഥികളെ തൊഴിൽ യോഗ്യരായി വാർത്തെടുക്കുന്നു .പരിശീലനാർത്ഥികളുടെ തൊഴിലവസരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും മികച്ച കോച്ചിംഗും മെന്റർഷിപ്പും നൽകി അവരുടെ സാങ്കേതിക മേഖലയിലെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും  നൈപുണ്യം വികസിപ്പിക്കുകയും ചെയ്യാൻ ആർച്ചീസ് അക്കാദമി ശ്രമിക്കുന്നു . ജീവിത സാഹചര്യങ്ങൾ മൂലം കരിയറിൽ ഇടവേള എടുക്കേണ്ടി വരുന്ന സ്ത്രീകൾക്ക് തൊഴിൽ മേഖലയിലേക്കുള്ള തിരിച്ചു വരവിന് അവസരമൊരുക്കിക്കൊണ്ട് ലിംഗസമത്വത്തിനായും പ്രവർത്തിക്കുകയാണ് ആർച്ചീസ്.
“ഗുണനിലവാരമുള്ള നൈപുണ്യ പരിശീലനത്തിനായുള്ള യുഎൻ അംഗീകാരം  ആർച്ചീസ് അക്കാദമിയുടെ പ്രവർത്തനങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ശരിയായ നൈപുണ്യ പരിശീലനത്തിലൂടെ അമ്മമാരെ തൊഴിൽ മേഖലയിലേക്ക്  തിരികെ കൊണ്ടുവരുക എന്നത് ആരംഭം ഘട്ടം മുതൽക്കേ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. പരിശീലനാർത്ഥികളെ തൊഴിൽ യോഗ്യരും പ്രവർത്തന മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരുമാക്കി   മാറ്റുവാൻ ഈ അവാർഡൊരു  പ്രചോദനമാണെന്നും ആർച്ചീസ് അക്കാദമി സ്ഥാപകൻ തൗഫീഖ് സഹീർ പറഞ്ഞു” .

Related posts

Leave a Comment