Kuwait
വികാര നിർഭരമായി ഒ.ഐ.സി.സി. ഉമ്മൻചാണ്ടി അനുശോചന സമ്മേളനം !
കുവൈറ്റ് സിറ്റി : കേരള ജനതയുടെ ഹൃദയത്തിൽ കനത്ത കദന ഭാരം ഏൽപ്പിച്ച ശ്രീ ഉമ്മൻ ചാണ്ടിയുടെ ഇഹലോക ദേഹ വിയോഗത്തിൽ അനുശോചിക്കുവാനായി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ഒരുക്കിയ സമ്മേളനം വികാര നിർഭരമായ ഓർമ്മകളുടെ പങ്ക് വെക്കലുകൾക്ക് വേദിയായി. കുവൈറ്റിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണക്കാറ്റിനെ വകവെക്കാതെ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് നൂറുകണക്കിന് പേർ തിക്കിത്തിരക്കിയതിയപ്പോൾ യുണൈറ്റഡ് ഇൻഡ്യൻ സ്‌കൂളിലെ ശീതികരിച്ച ഓഡിറ്റോറിയതറിനകത്തും ജനത്തിരക്കിന്റെ ഉഷ്ണതരംഗം പരന്നു.
റവ.ഫാദർ ബിജു ജോർജ് പാറക്കൽ , ശ്രീ ഹരിപിള്ള, ജനാബ് എൻ കെ ഖാലിദ് ഹാജി എന്നിവർ യഥാക്രമം ബൈബിൾ, ഗീത, ഖുർആൻ പ്രാർത്ഥനാ ആലാപനത്തോടെ ആരംഭിച്ച അനുശോചന സമ്മേനത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി ജന. സെക്രെട്ടറി ശ്രീ വര്ഗീസ് ജോസഫ് മാരാമൺ സ്വാഗതം ആശംസിച്ചു. നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുക്കുളങ്ങര ജന നായകനെ അനുസ്മരിച്ചു കൊണ്ട് അധ്യക്ഷ പ്രസംഗം ആരംഭിച്ചത് തന്നെ ഉമ്മൻ ചാണ്ടിയുമൊത്തുള്ള വികാര നിർഭരമായ തന്റെ നിരവധിയായ അനുഭവങ്ങൾ ഓർത്തെടുത്തു കൊണ്ടാണ് . എളിമയാർന്ന സ്നേഹാർദ്രമായ അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ ഹാളിൽ തിങ്ങി കൂടിയവരിലേക്കും തീരാ നൊമ്പര ങ്ങളുടെ നോവുപകർന്നു .
റോയ് കൈതവന അനുവാദകനായ അനുശോചന പ്രമേയം ജനങ്ങൾക്കിടയിൽ കർമ്മ നിരതനായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി യുടെ ജീവിത യാത്രയുടെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്തുകൊണ്ട് ജന. സെക്രട്ടറി ജോയി ജോൺ തുരുത്തിക്കര അവതരിപ്പിച്ചു. കെഎംസിസി യെ പ്രതിനിധീകരിച്ച് സംസാരിച്ച ശ്രീ ശറഫുദ്ധീൻ കണ്ണേത്ത് മനുഷ്യ സ്നേഹിയായ മഹാമനുഷ്യന്റെ സഹോദര സമുദായങ്ങളോടുള്ള ബഹുമാന്യവും അന്തസ്സാർന്നതുമായ മത നിരപേക്ഷ രീതികളിലേക്ക് വെളിച്ചം പകർന്നു. റവ.ഫാദർ മാത്യൂസ് എം മാത്യൂസ് , മെഡക്‌സ് പ്രസിഡണ്ട് വീ പി മുഹമ്മദലി എന്നിവർക്ക് പുറമെ പ്രധാന സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീമാന്മാരായ രതീഷ് (കല), ഇബ്രാഹിം കുന്നിൽ (കെ കെ എം എ), അനീഷ് നായർ (എൻ എസ് എസ് ), അജികെ ആർ ( സാരഥി ), അനിയൻ കുഞ് പാപ്പച്ചൻ (പ്രവാസി വെൽഫെയർ ), ശരീഫ് പി ടി (കെഐജി), അനീഷ് എടമുട്ടം ( ഐ സി എഫ് ), സജീവ് കെ പീറ്റർ (കുവൈറ്റ് ടൈംസ് ), കൃഷ്ണൻ കടലുണ്ടി (വീക്ഷണം) തുടങ്ങിയർ ഉമ്മൻ ചാണ്ടി എന്ന ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെ ഉത്തമ മാതൃകാ പുരുഷന്റെ സദ്ഗുണങ്ങളുടെ വിവിധ താളുകൾ ഹൃദയ വേദനയോടെ പകർന്നു നൽകി.ഒഐസിസി നേതാക്കളായ എം എ നിസാം , റോയ് കൈതവന, ജോബിൻ ജോസ് (യൂത്ത് വിങ് ), ഷെറിൻ മാത്യു (വിമൻസ് വിങ് ), ജോസ് നൈനാൻ , മാത്യു ചെന്നിത്തല ( സ്പോർട്സ് ), സജി മണ്ഡലത്തിൽ (വെൽഫെയർ വിങ് ), തുടങ്ങിയവരെ കൂടാതെ ഒഐസിസി യുടെ വിവിധ ജില്ലാകമ്മിറ്റികളെ പ്രതിനിധീകരിച്ച് സുരേന്ദ്രൻ മുങ്ങത്ത് (കാസർകോഡ് ), ഷംസു താമരക്കുളം (കൊല്ലം), ബിനോയ് ചന്ദ്രൻ (ആലപ്പുഴ), റിജോ കോശി (പത്തനം തിട്ട ), ജസ്റ്റിൻ ജോസ് (കോട്ടയം),
ബിജോ പി ആന്റണി (ഇടുക്കി ), അനു അയ്യപ്പൻ (തിരുവനന്തപുരം), ജിജോ കാക്കനാട് (എറണാകുളം), റസാഖ് ചെറുതുരുത്തി (തൃശൂർ ), ഇസ്മായിൽ കെ, ജിജു മാത്യു (പാലക്കാട് ), കെ പി എം അലി (മലപ്പുറം), പ്രജു ടി എം (കോഴിക്കോട് ), അക്ബർ വയനാട് (വയനാട് ), ഷോബിൻ സണ്ണി (കണ്ണുർ), എന്നിവരും ഏ ഐ കുര്യൻ (റാന്നി പ്രവാസി ആസ്സോസിയേഷൻ ), ജോൺ മാത്യു ( കോന്നി നിവാസി സംഘം), തുടങ്ങിയവരും അനുശോചിച്ച് കൊണ്ട് സംസാരിച്ചു. മുഴുവൻ പേരും മെഴുക് തിരിതെളിയിച്ച ശേഷം ഉമ്മൻ ചാണ്ടി എന്ന പരിശുദ്ധാത്മാവിന്റെ ഛായാ ചിത്രത്തിന് മുന്പിൽപുഷ്പ്പാർച്ചന അർപ്പിച്ചു . ഒഐസിസി നാഷണൽ കമ്മിറ്റി ട്രഷറർ രാജീവ് നടുവിലേമുറി കൃതജ്ഞത രേഖപ്പെടുത്തി . വനിതകളടക്കം കുവൈറ്റ് മലയാളി സമൂഹത്തിലെ ഒട്ടേറെ പേർ സന്നിഹിതരായ ചടങ്ങിന് ജലിൻ തൃപ്രയാർ, റെജി കോരുത് , സൂരജ് കണ്ണൻ , ലിബിൻ മുഴക്കുന്നത്ത് ,ചന്ദ്രമോഹൻ, ഷബീർകൊയിലാണ്ടി , അരുൺ ചന്ദ്രൻ, ഹസീബ്, ഷിജു ചേലേമ്പ്ര , കലേഷ് പിള്ള തുടങ്ങിയർ നേതൃത്വം നൽകി . ‘ഉമ്മൻ ചാണ്ടി മരിക്കുന്നില്ല’ എന്ന വികാരോജ്വല മുദ്രാവാക്യങ്ങളോടെ യാണ് പ്രവർത്തകർ കഴിഞ്ഞ നാല് ദിവസങ്ങളായി മനസ്സിൽ ഘനീഭവിച്ചിരുന്ന കദനഭാരം ഇറക്കി വെച്ചത് .
Kuwait
ലോക ഫിസിയോ തെറാപ്പി ദിനത്തിൽ സെമിനാർ സംഘടിപ്പിച്ച് മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്!
കുവൈറ്റ് സിറ്റി: ലോക ഫിസിയോ തെറാപ്പി ദിനത്തോട് അനുബന്ധിച്ചു മെഡക്‌സ് മെഡിക്കൽ കെയർ സെമിനാര് സംഘടിപ്പിച്ചു. മെഡക്‌സ് കോൺഫെറെൻസ് ഹാളിൽ വെച് നടന്ന സെമിനാർ ൽ മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു മെഡിക്കൽ-നോൺ മെഡിക്കൽ സ്റ്റാഫുകളുടെയും സാന്നിധ്യത്തിൽ മെഡക്‌സ് സി ഇ ഒ കൂടിയായ പ്രസിഡന്റ് ശ്രീ : മുഹമ്മദ് അലി വി.പി, ഉദ്ഘാടനം നിർവഹിച്ചു. മറ്റു ഡിപ്പാർട്മെന്റുകളെ അപേക്ഷിച്ചു ഫിസിയോ തെറാപ്പി തികച്ചും ശാരീരികമായും മാനസികമായും ഫലപ്രദമായ ആശ്വാസം കൈവരിക്കാനാകുമെന്നും, പാർശ്വഫലങ്ങളിലാത്തഇത്തരം ചികിത്സാ രീതികളെ ഡോക്ടർമാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ശ്രീ : മുഹമ്മദ് അലി വി.പി പറഞ്ഞു.
ഫിസിയോ തെറാപ്പിസ്റ്റുകളായ ശ്രീമതി: രേഷ്മ , സുഹ ഷകീൽ , ഷഫീസ് മുഹമ്മദ് മുതലായവരും സെമിനാറിൽ ബോധവൽക്കരണ ക്ലാസുകൾ അവതരിപ്പിച്ചു. മെഡിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ: അഹമ്മദ് ഹൻഡി, ഡെപ്യൂട്ടി ഹെഡ് ഡോ : റെഷിത് ജോൺസൻ , സീനിയർ ഡോ : ബാഹ അലശ്രീ, ഓർത്തോ പീഡിക്സ് സർജൻ രാജേഷ് ബാബു, ജനറൽ പ്രാക്ടീഷണർ ഡോ: അജ്മൽ. ടി എന്നിവരും സെമിനാറിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. മെഡക്‌സ് ടീമിന്റെ പ്രത്യേക അറബിക് പരിശീലന ക്ലാസ്സുകളിൽ പങ്കെടുത്തവർക്കുള്ള സെർറ്റിഫിക്കേഷൻ വിതരണവും അറബിക് ട്രെയിനറിനുള്ള അനുമോദന ചടങ്ങുംതദവസരത്തിൽ നടന്നു.അത്യാധുനിക സൗകര്യങ്ങളും ചികിത്സ ഉപകരണങ്ങളോടും കൂടിയ ഫിസിയോ തെറാപ്പി ഡിപ്പാർട്മെന്റിന്റെ സേവനം ഇപ്പോൾ മെഡക്‌സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ലഭ്യമാണെന്ന് മെഡക്‌സ് മാനേജ്‍മെന്റ് അറിയിച്ചു.
Kuwait
ജോമോൻ തോമസ് കോയിക്കരക്ക് ഓ ഐ സി സി എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി : ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമോൻ തോമസ് കോയിക്കരക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 21 വർഷമായി കുവൈറ്റിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോമോൻ തോമസ് കോയിക്കര ഓഐസിസി കുവൈറ്റിന്റെ രൂപീകരണ കാലം മുതൽ തന്നെ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്നു. ജോലി സംബന്ധമായി അയർലന്റിലേക്കാണ് ജോമോൻ യാത്രയാകുന്നത്. ഓ ഐ സി സി കുവൈറ്റ് നാഷണൽ കമ്മിറ്റി ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. എറണാകുളം ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് സാബു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു. ജോമോൻ തോമസ് കോയിക്കരയുടെ ജില്ലാ കമ്മറ്റിയിലെ പ്രവർത്തന കാലഘട്ടത്തെ അനുസ്മരിച്ച് എറണാകുളം ജില്ലാ കമ്മറ്റി ഫലകം നൽകി ആദരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി നിബു ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എബി വാരിക്കാട്, ബി സ് പിള്ള, ബിനു ചെമ്പാലയം, ജോയ് കരവാളൂർ, ജോബിൻ ജോസ്, അക്ബർ വയനാട്, ജലിൻ തൃപ്രയാർ, വിപിൻ മാങ്ങാട്, ഇസ്മായിൽ പാലക്കാട്, ലിപിൻ കണ്ണൂർ, റസാഖ് ചെറുതുരുത്തി, വർഗീസ് പോൾ, ജിയോ മത്തായി, അനിൽ വർഗീസ്, തങ്കച്ചൻ ജോസഫ്, ജിനോ എം കെ, ബാബു എബ്രഹാം, പ്രിൻസ് ബേബി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജോമോൻ തോമസ് കോയിക്കര മറുപടി പ്രസംഗം നടത്തി. വയനാട് , പാലക്കാട് ജില്ലാ കമ്മിറ്റികൾ അദ്ധേഹത്തെ മൊമെന്റോ നൽകി ആദരിച്ചു. മാർട്ടിൻ പടയാട്ടിൽ നന്ദി രേഖപ്പെടുത്തി.
Kuwait
സിൽവർ ജൂബിലി മുഹബ്ബത്തെ റസൂൽ (സ)’24 സമ്മേളനം വ്യാഴം – വെള്ളി ദിവസങ്ങളിൽ : പണ്ഡിതർ എത്തിച്ചേരും !
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനം ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിലുള്ള സിൽവർ ജൂബിലി സമാപന സമ്മേളനം അടുത്ത വ്യാഴം – വെള്ളി ദിവസങ്ങളിൽ നടക്കും . സെപ്റ്റംബർ 12,13 വ്യാഴം, വെള്ളി തീയതികളിൽ അബ്ബാസിയ്യ സെൻട്രൽ സ്കൂളിലാണ് ഗംഭീരമായ സുന്നി സമ്മേളനങ്ങൾക്ക് വേദിയാവുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ബഹു. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ് കെ എസ് എസ് എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ, അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ എന്നിവർ ഈ സമ്മേളനത്തിന് എത്തിച്ചേരും. കുവൈത്തിലെ രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങളും സംബന്ധിക്കും.
ആദ്യ ദിനത്തിൽ മജ്‌ലിസുന്നൂർ ആത്മീയ മജ്‌ലിസും ‘അൽ-മഹബ്ബ 2024’ സ്പെഷ്യൽ സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും നേതാക്കളുടെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണവും ഉണ്ടായിരിക്കും. ‘മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം’ എന്ന പ്രമേയത്തിൽ അൻവർ മുഹിയദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും. രണ്ടാം ദിനത്തിൽ ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന ഇരുപത്തിയഞ്ചിന കർമ്മ പദ്ധതികളുടെ സമാപന സമ്മേളനവും ബുർദ മജ്‌ലിസ്, ഗ്രാൻഡ് മൗലൂദും സംഘടിപ്പിക്കും. രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐതിഹാസികമായ മഹാ സമ്മേളനങ്ങളിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘ കമ്മിറ്റി നേതാക്കൾ അറിയിച്ചു. കുവൈത്തിൻറെ വിവിധ ഭാഗത്ത് നിന്നും വാഹന സൗകര്യം ഏർപ്പെടുത്തത്തിയിട്ടുണ്ടെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് കെ ഐ സി നേതാക്കൾ സംഘടിപ്പിച്ച പത്ര സമ്മേളനത്തിൽ ഉസ്താത് ശംസുദ്ധീൻ ഫൈസി, പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജന സെക്രട്ടറി ആബിദ് ഫൈസി , മീഡിയ സെക്രട്ടറി മുനീർ പെരുമുഖം , ഇ എസ് അബ്ദുൾറഹ്മാൻ ഹാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
-
Featured4 weeks ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login