പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്​​റ്റിൽ

കൊല്ലം : അഞ്ചലിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ പോലീസ് പിടിയിൽ. നെ​ടി​യ​റ ര​ഞ്ജു​ഭ​വ​നി​ൽ ര​ഞ്ജു​വി​നെ (സ​ജി-35) ആ​ണ് ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.പ്രതി രണ്ടു വർഷമായി പ്ലസ് വൺ വിദ്യാർഥിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്ര​ണ​യം ന​ടി​ച്ചാണ് ഇയാൾ പെൺകുട്ടിയുമായി അ​ടു​പ്പ​ത്തി​ലാ​യതും മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യം നോ​ക്കി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീഡിപ്പിച്ചതും.പെൺകുട്ടിയുടെ മാതാപിതാക്കൾ ഏ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്, പു​ന​ലൂ​ർ ഡി​വൈ.​എ​സ്.​പി അ​നി​ൽ​ദാ​സിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇയാളെ പു​ന​ലൂ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Related posts

Leave a Comment