പ്രളയ ബാധിതർക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകണം: പി. രാജേന്ദ്രപ്രസാദ്

കൊല്ലം: കൊല്ലം ജില്ലയിൽ മഴകെടുതിയും, പ്രളയവും മൂലം ദുരിതത്തിലായവർക്ക് സർക്കാർ അടിയന്തിരമായി സാമ്പത്തിക സഹായവും, സൗജന്യ റേഷനും നൽകണമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കൂടുതൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിക്കണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്രമീകരണങ്ങളും വിവിധ സർക്കാർ ഏജൻസികളെ കൊണ്ട് ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനത്ത മഴ മൂലം പട്ടിണിയിലായ തീര പ്രദേശത്തെ മത്സ്യ തൊഴിലാളികൾക്കും പ്രത്യേക പരിഗണന നൽകി സൗജന്യ റേഷൻ നൽകണമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു. ജില്ലയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. കോൺഗ്രസ് പ്രവർത്തകർ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങണമെന്നും ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Related posts

Leave a Comment