പി സി സൈഫുദ്ധീന് ഐ എം എഫ് യാത്രയപ്പ് നൽകി

ദോഹ: ഖത്തറിലെ ജോലിസംബന്ധമായ സേവന കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം പ്രസിഡണ്ടും മീഡിയാ വൺ റിപ്പോർട്ടറുമായ പി സി സൈഫുദ്ധീന് ഇന്ത്യൻ മീഡിയാ ഫോറം പ്രവർത്തകർ സ്‌കിൽസ് ഡവലപ്പ്‌മെന്റ് സെന്ററിൽ ചേർന്ന ചടങ്ങിൽ യാത്രയപ്പ് നൽകി.ഐ എം എഫ് മുൻ പ്രസിഡണ്ട് സി സി സന്തോഷ് അധ്യക്ഷത വഹിച്ചു.ഐ സി സി പ്രസിഡണ്ട് പി എൻ ബാബുരാജൻ ,മാധ്യമ പ്രവർത്തകരായ അഹമ്മദ് പാതിരിപ്പറ്റ , സാദിക്ക് ചെന്നാടൻ ,എ പി മുഹമ്മദ് അഫ്‌സൽ , ഓമനക്കുട്ടൻ , കെ ഹുബൈബ് , ആർ ടി രതീഷ് , സക്കറിയ, ഫൈസൽ ( മീഡിയാ വൺ ) ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൈഫുദ്ധീൻ മറുപടി പ്രസംഗം നടത്തി.ഐ എം എഫിന്റെ മൊമെന്റോ ബാബുരാജനും സ്നേഹോപഹാരം അഹമ്മദ് പാതിരിപ്പറ്റയും കൈമാറി .ജനറൽ സെക്രെട്ടറി ഐ എം എ റഫീക്ക് സ്വഗതവും ട്രഷറർ മുഹമ്മദ് ഷഫീക്ക് നന്ദിയും പറഞ്ഞു .

Related posts

Leave a Comment