Politics
മഹിളാ കോൺഗ്രസ്സ് ഭാരത് ജോഡോ മെഗാ പൂക്കളത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഓട്ടൻതുള്ളൽ!
At vero eos et accusamus et iusto odio dignissimos ducimus qui blanditiis praesentium voluptatum deleniti.
Featured
ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കും – അഡ്വ.ജയശങ്കർ

യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ പിഴവിൽ വിമർശനവുമായി അഡ്വ. ജയശങ്കർ. മലയാളത്തിലെ പ്രശസ്ത കവിതയായ ‘വാഴക്കുല’യുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ ഗവേഷണ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിന്റെ ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല പ്രോ വൈസ്ചന്‍സലറായിരുന്ന ഡോ.പി.പി.അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്ത ഗവേഷണം പൂര്‍ത്തിയാക്കിയത്.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഡോ പി പി അജയകുമാർ- കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ.
ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് സഖാവ് ചിന്താ ജെറോം വൈലോപ്പളളിയുടെ വാഴക്കുലയെ കുറിച്ച് ഗവേഷിച്ചു ഡോക്ടറായത്.
ഓരോ ഗവേഷകയ്ക്കും അവരർഹിക്കുന്ന ഗൈഡിനെ ലഭിക്കും; ഓരോ സർവകലാശാലക്കും അതർഹിക്കുന്ന ‘പ്രോ’ വിസിയേയും.
Kozhikode
യൂത്ത് കോൺഗ്രസിന് സമ്പൂർണ വനിതാ ഭാരവാഹി യൂണിറ്റ്

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി യൂത്ത് കോൺഗ്രസിന് സമ്പൂർണ വനിതാ യൂണിറ്റ് ഭാരവാഹികൾ. യൂത്ത് കോൺഗ്രസിന്റെ യൂണിറ്റ് സമ്മേളനങ്ങൾ പുരോഗമിക്കുമ്പോഴാണ് മുഴുവൻ ഭാരവാഹിത്വത്തിലേക്കും കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ എടക്കാട് മണ്ഡലത്തിലെ പാറമ്മൽ യൂണിറ്റിൽ വനിതകളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി
സുവർഷ് .എസ് കൃഷ്ണ (പ്രസിഡന്റ്), മേഘന ബാബുരാജ് (വൈസ് പ്രസിഡന്റ്), അലക്സിബ സാംസൻ (ജനറൽ സെക്രട്ടറി), തീർത്ഥ ദേവദാസ് (ജോ. സെക്രട്ടറി) എന്നിവരെയും മണ്ഡലം പ്രതിനിധികളായി പാർവതി ദേവദാസ്, ദേവിക പ്രവീൺ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്. യൂണിറ്റ് സമ്മേളനം കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോബിത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബബിൻരാജ് മുഖ്യ പ്രഭാഷണം നടത്തി. നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം.നിമേഷ്, വൈസ് പ്രസിഡന്റ് രാഹുൽ, വൈശാൽ കല്ലാട്ട്, യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് സെക്രട്ടറി പി.പി.അഷ്റഫ് വെള്ളയിൽ ബ്ലോക്ക് സെക്രട്ടറി എ.കെ ശ്രീജിത്ത്, പി.ടി.ബിബിഷ്, എടക്കാട് മണ്ഡലം സെക്രട്ടറി പി.പി.പ്രവീൺ, സുവർഷ എസ്.കൃഷ്ണണ സംസാരിച്ചു.
Delhi
എഎസ്ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.
ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് ക്ലോസ് റേഞ്ചിൽ മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.
ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login