കണ്ടെയ്നർ റോഡിലെ അനധികൃത പാർക്കിങ്; യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

വരാപ്പുഴ: കണ്ടെയ്നർ റോഡിലെ അനധികൃത പാർക്കിങ്ങിനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. റോഡിൽ പാർക്ക് ചെയ്തിട്ടുള്ള കണ്ടെയ്നർ ലോറികളുടെ മുകളിൽ കയറി നിന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് കടമക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ പ്രസിഡൻറ് അഗസ്റ്റിൻ ജോസഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി ജി ടോമി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് പാട്രിക്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സഞ്ജു സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് അരുൺ വില്ല്യം, പഞ്ചായത്ത് അംഗം ഡയനീഷ്യസ് പാടൻ, വിചാർ വിഭാഗം ചെയർമാൻ ബാസ്റ്റിൻ പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷ്ലിൻ ജോസഫ്, ജിസ്ന സിനോയ്, എബേൽ,ജിഫിൻ, സോനോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment