ആഘോഷങ്ങൾക്കിടയിൽ അനധികൃത ഖനനം ; പരിശോധന കർശനമാക്കി ജില്ലാ കലക്ടർ

കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃത ഖനനത്തിനും നിലം നികത്തലിനും സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ പരിശോധനാ സംവിധാനം ശക്തമാക്കി. ജില്ലാ കലക്ടർമാരുടെ യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ നൽകിയ നിർദേശമനുസരിച്ച്‌ പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചതായി ജില്ലാ കലക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു.

വീട് നിർമിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച അനുമതിയുടെ മറവിൽ അനിയന്ത്രിതമായ തോതിൽ പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും കുറ്റകരമാണ്. സക്വാഡുകളുടെ പരിശോധനയിൽ അനധികൃത ഖനനമോ നിലം നികത്തലോ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ വിവരമറിയിക്കാം. ഫോൺ നമ്പരുകൾ: കലക്ടറേറ്റ് കൺട്രോൾ റൂം 0481 2562201, സബ് കലക്ടർ കോട്ടയം- 9447186315, അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് കോട്ടയം- 9446564800, ആർഡിഒ പാലാ-9447129812

Related posts

Leave a Comment