Kerala
അഷ്ടമുടിക്കായലിൽ അഴിമതിയുടെ കായം കലക്കുന്നവർ
കടലിൽ കായം കലക്കുന്നതിലും പ്രയാസപ്പെട്ട പണിയാണ് കായലിൽ അതേ കായം കലക്കുന്നത്. രണ്ടും കാട്ടിലെ തടിയായതു കൊണ്ട് അഴിമതി നടത്തുന്ന എല്ലാ വെള്ളാനകൾക്കും തരാതരം പോലെ വലിക്കാം. കഴിഞ്ഞ ഏതാനും ദിവസമായി അഷ്ടമുടിക്കായലിന്റെ പല ഭാഗത്തും ഒരു ഹിറ്റാച്ചി ചുറ്റിത്തിരിയുന്നുണ്ട്. ഇതെവിടെ നിന്നു വന്നതാണോ, ആരു പറഞ്ഞിട്ടു വന്നതാണോ എന്നൊന്നും നഗരവാസികൾക്കു വലിയ പിടിപാടില്ല. കായൽ ശുചീകരണത്തിന്റെ ഭാഗമായി കായലിലിറക്കിയതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ കായൽ ശുചീകരണമല്ല, അടിമുടു മാലിന്യത്തിൽ മുങ്ങിയ അഷ്ടമുടിക്കായലിനെ കൂടുതൽ മലീമസമാക്കുകയാണ് ഈ ഹിറ്റാച്ചിയെന്ന് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് ലൈവിലെത്തി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയാണ് കൊല്ലംകാർ അഷ്ടമുടിക്കായലിൽ നടക്കുന്ന പുതിയ ശുചീകരണത്തെക്കുറിച്ച് അറിയുന്നതു തന്നെ.
കൊല്ലംതോറും അഷ്‌ടമുടിക്കായൽ ശുചീകരിക്കാൻ പല പദ്ധതികളും അവതരിക്കാറുണ്ട്. ഏതാനും വർഷം മുൻപ് കൊല്ലം ജില്ലയിലെ രണ്ട് ജലാശയങ്ങൾ ശുചീകരിച്ചു സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വലിയ തുക അനുവദിച്ചിരുന്നു. അതനുസരിച്ച് അഷ്ടമുടിക്കായലിന് നൂറ് കോടി രൂപയും ശാസ്താംകോട്ട കായലിന് 10 കോടി രൂപയുമാണ് നീക്കി വച്ചത്. എന്നാൽ പദ്ധതി വിനിയോഗത്തിലെ അശാസ്ത്രീയത മൂലം ഈ പണം ലഭിച്ചില്ലെന്നാണ് പിന്നീട് വ്യക്തമായത്. കടലിലായാലും കായലിലായാലും എറിഞ്ഞു കളയുന്നത് അളന്നു കളയണമെന്ന ചൊല്ലു പോലും അന്നും ഇന്നും കൊല്ലം കോർപ്പറേഷൻ പാലിക്കുന്നില്ല. അതുകൊണ്ടാണ് കേന്ദ്രം വച്ചു നീട്ടിയ പദ്ധതി പതിരായതെന്നാണു പഴയ കൊല്ലം നിവാസികൾ പറയുന്നത്.
വിസ്തൃതിയിൽ കൊല്ലം പട്ടണത്തിന്റെ 30 ശതമാനത്തിലധികം വരും അഷ്ടമുടിക്കായൽ. ജില്ലയിലേക്കുള്ള ജലപാതകളുടെയും മത്സ്യ ബന്ധനത്തിന്റെയും ടൂറിസം മേഖലയുടെയും പ്രവേശന കവാടം കൂടിയാണ് ഈ ജലാശയം. പക്ഷേ, കൊല്ലത്തുള്ളവർക്കും കൊല്ലത്തു വരുന്നവർക്കും ഏതു ചവറും വലിച്ചെറിയാവുന്ന ഒരിടമായി മാറി ഈ കായൽ. കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ബോട്ട് ജെട്ടി, യാത്രി നിവാസ്, ആശ്രാമം അഡ്വഞ്ചർ പാർക്ക്, ലിങ്ക് റോഡ്, കടവൂർ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങൾ, ആശുപത്രി അവശിഷ്ടങ്ങൾ, അറവ് മാലിന്യങ്ങൾ, കക്കൂസ് ടാങ്കുകൾ എന്നു വേണ്ട ഒരു ജലാശയത്തെ മലിനമാക്കാനുള്ള സകല വസ്തുക്കളും അടിഞ്ഞുകൂടുകയാണ്.
വർഷങ്ങളായി പ്രദേശത്ത് മാലിന്യം തള്ളുന്നതുമൂലം നൂറിലധികം ഇനം ജീവജാലങ്ങളും കണ്ടൽക്കാടുകളും നശിച്ചില്ലാതായെന്നും പ്രകൃതി സ്നേഹികൾ പറയുന്നു.1,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന, നിരവധി ചെറുദ്വീപുകളുൾപ്പെട്ട തടാകത്തിന്റെ അവസ്ഥയെക്കുറിച്ച് കുറച്ചു നാൾ മുമ്പ് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കായലിന്റെ ദയനീയാവസ്ഥ സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ ആശുപത്രികൾ, സർക്കാർ- സ്വാകാര്യ സ്ഥാപനങ്ങൾ, മാർക്കറ്റ്, മറ്റ് പൊതു ഇടങ്ങൾ, ചുറ്റുമുളഅള വീടുകൾ, അറവുശാലകൾ തുടങ്ങിയവ പുറന്തള്ളുന്ന സകല മാലിന്യങ്ങളും വന്നടിയുന്നത് അഷ്‌ടമുടിക്കായലിലാണ്. അതിന്റെ ദുരന്തങ്ങളാണ് കെൽസയുടെ റിപ്പോർട്ടിലുള്ളത്.
ചരിത്രവും സംസ്കാരവും വ്യാവസായിക വളർച്ചയും മത്സ്യ ബന്ധനവും കയറും ടൂറിസവുമൊക്കെ ചേർന്ന് ഇഴപിരിഞ്ഞതാണ് അഷ്ടമുടിക്കായലിന്റെ പൈതൃകം. വികസനത്തിന്റെയും വിപ്ലവത്തിന്റെയും വസന്തം വിരിയിച്ച ഈ കായൽക്കരയിലൂടെ ഉപ്പുകാറ്റേറ്റു തഴച്ചു വളർന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. എന്നാലിന്ന് മലിനമാക്കപ്പെട്ട കായലിൽ നിന്നു നിർഗമിക്കുന്ന വിഷവാതകം ശ്വസിക്കാൻ ത്രാണിയില്ലാതെ മൂക്കു പൊത്തി നടക്കുകയാണ് അവരുടെ പിന്മുറക്കാർ.
അതിനിടയിലേക്ക് ഇപ്പോൾ ഹിറ്റാച്ചി ഇറക്കി കായൽ ഇളക്കി മറിക്കുന്നത് എന്തിനാണെന്നാണ് ഗീതാകൃഷ്ണന്റെ ചോദ്യം. ഏഴു കോടിയോളം രൂപയുടെ കായൽ ശുചീകരണ കടലാസ് പദ്ധതിയുടെ ദുർഗന്ധമാണ് ഈ ഹിറ്റാച്ചി ഇളക്കിവിടുന്നതെന്നും ഗീതാകൃഷ്ണൻ പറയുന്നു. കായലിന്റെ നാലു കരകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ്. കായലിലും സ്ഥിതി മറിച്ചല്ല. ഈ മാലിന്യങ്ങളാണ് ഹിറ്റാച്ചി കൊണ്ട് ഇളക്കി വീണ്ടും കരയോട് അടുപ്പിക്കുന്നത്. കൊല്ലം ബോട്ട് ജെട്ടി പരിസരത്തടക്കം പ്ലാസ്റ്റിക് മാലിന്യം മലപോലെ ഉയർന്നിട്ടുണ്ട്.
ഒന്നു രണ്ടു വർഷം മുമ്പ് കൊല്ലം കോർപ്പറേഷൻ പോലും അറിയാതെ ഒരു ശുചൂകരണ പദ്ധതി കൊല്ലത്ത് പെട്ടെന്നു പൊട്ടിമുളച്ചു. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് തദ്ദേശ വകുപ്പാണ് ഈ ദൗത്യവുമായി കൊല്ലത്തെത്തിയത്. വിദേശ രാജ്യങ്ങളിൽ ജലാശയങ്ങൾ ശുചീകരിച്ച് പാരമ്പര്യമുള്ളവരെന്ന് അവകാശപ്പെട്ട ഒരു സ്വകാര്യകമ്പനിയെയാണ് ഇതിന്റെ ചുമതല ഏല്പിച്ചത്. കൊറ്റങ്കര കൃഷിഭവനു സമീപം പഴയ ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് ബോർഡ് പോലും വയ്ക്കാതെ ഈ കമ്പനി പ്രവർത്തനം തുടങ്ങി. എന്നാൽ തുടക്കം മുതൽ തന്നെ ഈ കമ്പനിയെക്കുറിച്ച് നാട്ടുകാർ പ്രതിഷേധം ഉന്നയിച്ചെങ്കിലും തദ്ദേശ വകുപ്പ് അയഞ്ഞില്ല. ഈ പദ്ധതിയുടെ അടങ്കൽ എത്രയാണെന്നോ, ആരാണ് കരാർ നൽകിയതെന്നോ, എന്തൊക്കെയാണ് കരാർ വ്യവസ്ഥയെന്നോ ഒന്നും ആർക്കുമറിയില്ല. ഏഴു കോടി രൂപയാണ് കായലിൽ കായം കലക്കാൻ അന്ന് വകയിരുത്തിയതെന്നാണ് ആക്ഷേപം.
ബ്രഹ്മപുരത്ത് മാലിന്യ മലയ്ക്കു തീവച്ചു നടപ്പാക്കിയ തീവെട്ടിക്കൊള്ളയ്ക്കു ബദലായി കൊല്ലത്ത് കായൽ മാലിന്യം ഇളക്കി മറിക്കുന്ന പുതിയ ശുചീകരണ യജ്ഞമാണോ നടക്കുന്നതെന്നാണ് ഹിറ്റാച്ചിയെ നോക്കി കൊല്ലം നഗരം ചോദിക്കുന്നത്.
Health
ഡോ. മിധുൻ എം ന് പുരസ്ക്കാരം
തിരുവല്ല : ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സംഘടന ആയ അക്കാദമി ഓഫ് പൾമണറി & ക്രിട്ടിക്കൽ കെയർ മെഡിസിൻ ( APCCM ) ൻറെ ബെസ്റ്റ് യങ്ങ് പൾമണോളജിസ്റ്റ് സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ പുഷ്പഗിരി മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിൻ വിഭാഗം അസിസ്റ്റൻറ്റ് പ്രഫസ്സർ ഡോ. മിഥുൻ. എം. അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ്റെ രജത ജൂബിലി സമ്മേളനത്തിൽ വെച്ച് പ്രസിഡന്റ് ഡോ. ഡേവിസ് പോൾ പുരസ്ക്കാരം സമ്മാനിച്ചു.
Featured
ചരിത്രം തിരുത്തി, അച്ഛന്റെ അഭിവാദ്യമേറ്റുവാങ്ങി വൈഗ
സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു മികച്ച മുന്നേറ്റമായിരുന്നു നടത്തിയത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ വിജയമായിരുന്നു കളമശ്ശേരി ഗവ.വനിതാ പോളിടെക്നിക് കോളേജിലെ കെ എസ് യു നേടിയത്. 30 വർഷത്തെ എസ്എഫ്ഐ ആധിപത്യത്തെ തകർത്തെറിഞ്ഞുകൊണ്ടാണ് കെഎസ്‌യു സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്.
വിജയിച്ച ശേഷമുള്ള കെഎസ്‌യു പ്രവർത്തകരുടെ കളമശ്ശേരി ടൗണിലൂടെയുള്ള ആഹ്ലാദപ്രകടനത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ആഹ്ലാദപ്രകടനത്തിന് അഭിമുഖമായി കടന്നുവന്ന സ്വകാര്യ ബസ്സിലെ ഡ്രൈവർ മകളും നിയുക്ത യൂണിയൻ ചെയർപേഴ്സണുമായ വൈഗയെ അഭിവാദ്യം ചെയ്യുന്ന ദൃശ്യമാണ് ഇപ്പോൾ ഏറെ പങ്കുവെക്കപ്പെടുന്നത്. ആലുവ-എറണാകുളം റൂട്ടിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് പിതാവായ ജിനുനാഥ്. വൈഗ മൂന്നാം വർഷ ആർക്കിടെക് ഡിപ്ലോമ വിദ്യാർഥിയാണ്. ആലുവ എടത്തല സ്വദേശിയാണ്.
Kerala
സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരിക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരിക്കേറ്റത്.
പഴയ നിയമസഭ മന്ദിരത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.. ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിൻ്റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്
-
Featured2 months ago
പാലിയേക്കര ടോള്: കരാര് കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്ഷം: കോളേജ് നടത്തുന്ന പരീക്ഷകള് അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login