ഇഖാമയിൽ കാണിക്കാത്ത ജോലി ചെയ്യുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധനയിൽ സൗദി

റിയാദ്: ഇഖാമയിൽ കാണിക്കാത്ത ജോലി ചെയ്യുന്നവരെ കണ്ടെത്താൻ സൗദിയിൽ വ്യാപക പരിശോധന. ഹൗസ് ഡ്രൈവർ വിസയിലെത്തി മറ്റു ജോലികൾ ചെയ്യുന്ന മലയാളികൾ ഉൾപ്പടെയുള്ള നിരവിധി പേർ പിടിയിലായി. ഹൗസ് ഡ്രൈവർ വിസയിലെത്തിയ ഇവർ വയറിംഗ്,പെയിന്റിംഗ്,ടൈൽസ് വർക്ക്,മേസൻ തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. സ്‌പോൺസർമാർക്ക് പ്രതിമാസം നിശ്ചിത തുക നൽകിയാണ് മിക്കയാളുകളും ഇങ്ങനെ ജോലി മാറുന്നത്.

പുലർച്ചെ സമയം മുതൽ പോലിസ് പരിശോധനയുണ്ട്. പോലിസ് പരിശോധനയിൽ രക്ഷപ്പെടാൻ പുലർച്ചെ തന്നെ പുതിയ കെട്ടിടങ്ങളിൽ ജോലിക്കെത്താൻ ശ്രമിച്ചവരും പിടിയിലായി. തൊഴിലാളികൾ പോകുന്ന വാഹനങ്ങളെ പിന്തുടർന്നും പരിശോധന നടത്തുന്നുണ്ട്. ഇഖാമയിൽ ഡ്രൈവർ പ്രൊഫഷനാണെങ്കിൽ ഉടൻ ഇവരോട് ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

Related posts

Leave a Comment