മദ്രാസ് ഐഐടിയിൽ കത്തിക്കരിഞ്ഞ നിലയിൽ എറണാകുളം സ്വദേശി; വിശദ വിവരങ്ങൾ പുറത്ത്

ചെന്നൈ: ഐ.ഐ.ടി ക്യാമ്പസിൽ കത്തി കരിഞ്ഞ നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയ മൃദദേഹമ മലയാളിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഐ.എസ്.ആർ.ഒ ഉദ്യോ​ഗസ്ഥനായ ആർ രഘുവിന്റെ മകൻ ഉണ്ണി കൃഷ്ണനാണ് മരിച്ചത്. എറണാകുളം സ്വദേഷിയാണിയാൾ. രാത്രി എട്ട് മണിയോടുകൂടി ഹോക്കി സ്റ്റേഡിയത്തിനടുത്തു നിന്നാണ് മൃദദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉണ്ണി കൃഷ്ണന്റെ താമസസ്ഥലത്തുനിന്ന് 11 പേജുളള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി. മാാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്നും തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും കത്തിൽ പറയുന്നു. ബിടെക് പൂർത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണൻ ഐഐടിയിൽ പ്രോജക്ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയിൽ പ്രവേശിച്ചത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം റോയ്പെട്ട് ഗവ. ആശുപത്രിയിലേക്കു മാറ്റി. ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മരണത്തിൽ പോലീസ് അന്വേഷണം പുരോ​ഗമിക്കുന്നു.

Related posts

Leave a Comment