ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് കടപത്ര വില്‍പ്പന ആരംഭിച്ചു

കൊച്ചി: പ്രമുഖ ഹൗസിങ് ഫിനാൻസ് കമ്പനിയായ ഐഐഎഫ്എൽ ഹോം ഫിനാൻസ് ലിമിറ്റഡ് പുറത്തിറക്കുന്ന കടപത്രങ്ങളുടെ ഒന്നാം ഘട്ട പൊതുവിൽപ്പന ചൊവ്വാഴ്ച ആരംഭിച്ചു. 1000 രൂപയാണ് മുഖവില. 100 കോടിയുടെ അടിസ്ഥാന മൂല്യവും 900 കോടി രൂപവരെ അധിക സബ്‌സ്‌ക്രിപ്ഷൻ ഓപ്ഷനുമുള്ള കടപത്രങ്ങളാണ് പൊതുവിൽപ്പന നടത്തുന്നത്. ഓഹരിയാക്കി മാറ്റാൻ കഴിയാത്ത കടപത്രങ്ങളുടെ പൊതുവിൽപ്പനയിലൂടെ 1000 കോടി സമാഹരിക്കാനാണ് ഐഐഎഫ്എൽ ഹോം ഫിനാൻസ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. പ്രതിവർഷം 9.60 ശതമാനം മുതൽ 10 ശതമാനം വരെയാണ് കൂപ്പൺ നിരക്ക്. ജൂലൈ 28 വരെയാണ് ഒന്നാം ഘട്ട വിൽപ്പന. എങ്കിലും കാലാവധിക്കു മുമ്പേ നിർത്താനും അല്ലെങ്കിൽ നീട്ടാനും സാധ്യതയുണ്ട്. നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 10000 രൂപയാണ്. പ്രതിവർഷം 10.03 ശതമാനം വരെ വരുമാനവും വാഗ്ദാനം ചെയ്യുന്നു.

Related posts

Leave a Comment