Kuwait
ഫലസ്തിനികളെ വേട്ടയാടുന്നത് നോക്കി നില്കാനാവില്ല : ഇന്ത്യൻ ഇസ്ലാഹി സെന്റർ !
കുവൈത്ത് സിറ്റി : ജനിച്ച മണ്ണിൽ ജീവിക്കാനായി ജീവൻ മരണ പോരാട്ടം നടത്തുന്ന ഫലസ്തീൻ ജനതയെ നിഷ്കരുണം കൊന്നൊടു ക്കുന്ന ഇസ്രയേൽ ഭീകരതക്കെതിരെ മൗനം വെടിഞ്ഞ് ശക്തമായ പ്രതികരണമുയരണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ ആവശ്യപ്പെട്ടു. സാൽമിയയിൽ മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ സമ്മേളന ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പലസ്‌തീൻ ഐക്യ ദാർഢ്യസമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു പ്രഭാഷകർ. ആഗോള യുദ്ധ നിയമങ്ങൾ ലംഘിച്ച് ഫലസ്തീനിൽ കുടിയേറി പിഞ്ച്യ കുഞ്ഞുങ്ങളെയും സ്തീകളെയുമടക്കം കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരതക്കെതിരെ അറബ് രാഷ്ട്രങ്ങൾ ഐക്യപ്പെടണം. സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കാൻ യു.എൻ ബാധ്യത നിർവഹിക്കണ മെന്നും സമ്മേളനം ആവശ്യപ്പെട്ടു.
2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ “വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യ പ്രഭാഷണം നടത്തി. വര്‍ഗീയതയും പ്രതിവര്‍ഗീയതയും മാനവികതയുടെ ശത്രുക്കളാണെന്ന് ജാബിർ അമാനി പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തിരിവുകള്‍ തീവ്രവാദ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇല്ല. വര്‍ഗീയതക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനും സഹായിക്കുന്നവനും മൗനം പാലിക്കുന്നവന്‍ പോലും മുസ്‌ലിമായി പരിഗണിക്കപ്പെടുന്നില്ല. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ കൊല്ലുന്നത് മത്സ്യ മാംസാദികള്‍ ഭക്ഷിക്കുന്നതുപോലെ നിസാരമാണെന്ന് വ്യാഖ്യാനിക്കുന്ന ഫെമിനിസവും ലിബറലിസവും ഒഎസ് പോലെ ദോഷകരമാണ്. ഇണജീവിതത്തിന്റെ മാനദണ്ഡം കുടുംബവും വിവാഹവുമല്ലെന്നും മാതാവിന് മകനോടും പിതാവിന് മകളോടും ശരീര സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പരസ്പര സമ്മതം മാത്രം മതിയെന്നും സിദ്ധാന്തിക്കുന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സും അവയ്ക്ക് കുടപിടിച്ചുകൊടുക്കുന്ന ഭൗതികവാദികളും മനുഷ്യനെയാണ് മറക്കുന്നത്. മാനവികതയാണ് ചവിട്ടിമെതിക്കുന്നത്. ജ്ഞാനത്തിന്റെയും തിരിച്ചറിവിന്റെയും പ്രകാശം പരത്തേണ്ട അറിവിന്‍ നഗരങ്ങള്‍, പക്ഷേ, ആത്മീയ വാണിഭത്തിന്റെ കോട്ട കൊത്തളങ്ങള്‍കൊണ്ട് കോര്‍പറേറ്റ്‌ലോകം തീര്‍ക്കുകയാണെന്ന് ജാബിർ അമാനി വിശദീകരിച്ചു.
കുവൈത്ത് തല പ്രചരണോദ്ഘാടനം സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈ ഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി നിർവ്വഹിച്ചു. ഐ.ഐസി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം കുന്നിൽ (കെ.കെ.എം.എ), ഫിറോസ് (കെ.ഐ.ജി), അബ്ദുറഹിമാൻ (അൽ അൻസാരി), സഫാസ് അഹ് മദ് (ലുലു എക്സേഞ്ച്), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽസ്), ഷാനിബ് പേരാമ്പ്ര (ഐ.ഐ.സി) എന്നിവർ സംബന്ധിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും ട്രഷറർ അനസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.
Kuwait
റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റൈറ്റ് റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുവൈറ്റ് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, സെന്റ് ജെയിംസ് വികാരി റവ സാജൻ ജോർജ്, വൈസ് പ്രസിഡന്റ് തോമസ് പി എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ് മാത്യു, ഡോ.റെജി സാമൂവൽ റോഷൻ പി ജേക്കബ്, ജെയിംസ് വി കൊട്ടാരം, എന്നിവർ സന്നിഹിതരായിരുന്നു.
Kuwait
എറണാകുളം ജില്ലാ അസോസിയേഷൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷിച്ചു
കുവൈറ്റ് സിറ്റി :എറണാകുളം ജില്ലാ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ‘ഇ ഡി എ കൊച്ചിൻ കാർണിവൽ 2025’ സുലൈബിയ മുബാറകിയ റിസോർട്ട് & ഫാം ഹൌസിൽ വച്ച് നടത്തി. അതി മനോഹരമായ മുബാറകിയ റിസോർട്ട് ൽ അസോസിയേഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വർണശബ്ലമായ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സാൽമിയയും, രണ്ടാം സമ്മാനം അബ്ബാസിയയും, മുന്നാം സമ്മാനം ഫഹാഹീൽ യൂണിറ്റിനും ലഭിച്ചു. ഒന്നാം സമ്മാനർഹരായ സാൽമിയ യുണിറ്റിന് ജിമ്മി മെമ്മോറിയൽ ഏവറോളിംഗ് ട്രോഫി പ്രസിഡന്റ് വർഗീസ് പോൾ നൽകി. ഇ ഡി എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും, കുവൈറ്റിലെ പ്രശസ്തരായ ഗായകർ അവതരിപ്പിച്ച ഗാനമേളയും പ്രോഗ്രാമിന്റെ മാറ്റു കൂട്ടി.
ഇ ഡി എ കുടുംബാംഗങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂട് മത്സരത്തിൽ സിജോ ജോൺ സാൽമിയ ഒന്നാം സമ്മാനവും, ജിജു പോൾ ഫഹാഹീൽ രണ്ടാം സമ്മാനവും, ജോബി ഈരാളി അബ്ബാസിയ മൂന്നാം സമ്മാനവും നേടി. സമ്മാനർഹർക്ക് സമ്മാനങ്ങൾ നൽകുകയും, ജഡ്ജ്മാരായ മുൻ മഹിളാ വേദി ചെയർപെഴസൻ ലിസ വർഗീസ്, ഷിന ജീവൻ, ഷജിനി അജി എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു .
തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് പോൾ ആദ്യക്ഷ വഹിക്കുകയും, ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും, അഡ് വൈസറി ബോർഡ് ചെയർമാനും, ഇവന്റ് ജോയിന്റ് കൺവീനറുമായ ജോയി മന്നാടൻ, ജനറൽ കോർഡിനേറ്റർ പ്രവീൺ മാഡശ്ശേരി, ഇവന്റും ജോയിന്റ് കൺവീനറുമായ ജിയോ മത്തായി, ജോയിന്റ് കൺവീനർ ബാലകൃഷ്ണൻ മല്ല്യ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇവന്റ് കൺവീനർ ജോസഫ് കോമ്പാറ നന്ദി രേഖപ്പെടുത്തി. ഇ ഡി എ ഒരുക്കിയ 2025 വർഷത്തെ കലണ്ടർ ജനറൽ സെക്രട്ടറി പ്രസിഡന്റിന് നൽകി പുറത്തിറക്കി. പ്രോഗ്രാം കൺവീനർ ഷജിനി അജി, ഫുഡ് കൺവീനർ ജോബി ഈരാളി, ധനജ്ഞയൻ, ഷീബ പെയ്റ്റൺ, വിനോദ്, ജിജു പോൾ, സജിത്ത് കുമാർ, അംഗറിങ് ജോളി ജോർജ്, സോണിയ ജോബി, യുണിറ്റ് കൺവീനർ പിറ്റർ, സജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അജി മത്തായി തുടങ്ങിയവർ ഇവന്റിന് നേതൃത്വം നൽകി. സ്വാദിഷ്ഠമായ ഭക്ഷണവും, ബാർബിക്യുവും, ക്യാമ്പ് ഫയറും ഇവന്റിന്റെ മറ്റു ആകർഷണങ്ങളായിരുന്നു.
Kuwait
രാജ ട്രേഡിങ്ങ് കമ്പനി – ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് നടത്തി
കുവൈറ്റ് സിറ്റി : രാജ ട്രേഡിങ്ങ് കമ്പനിയും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2025 ജനുവരി 13, ഉച്ചയ്ക്ക് 2.30 മണി മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ ഒട്ടേറെ ദാതാക്കൾ രക്തം ദാനം ചെയ്തു. രാജ ട്രേഡിങ്ങ് കമ്പനി സിഇഓ ശ്രീ രോഹിത് മിർച്ചന്താനി, എം ഡി ശ്രീ ജയ് മിർച്ചന്താനി എന്നിവർ ചേർന്ന് ഉത്ഘാടനം നിർവഹിച്ച ക്യാമ്പിന് കുട കൺവീനർ മാർട്ടിൻ, രാജൻ തോട്ടത്തിൽ, നളിനാക്ഷൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. രാജ ട്രേഡിങ്ങ് കമ്പനി സ്റ്റാഫ്, ബിഡികെ കുവൈറ്റ് പ്രവർത്തകർ, ഏയ്ഞ്ചൽ വിങ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. 1961 മുതൽ പ്രവർത്തിക്കുന്ന രാജ ട്രേഡിങ്ങ് കമ്പനിയുടെ സാമൂഹിക പ്രവർത്തങ്ങളുടെ ഭാഗമായിട്ടാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം, രാജാ ജനറൽ ട്രേഡിംഗ് കമ്പനിയുടെ സിഇഒ ശ്രീ. രോഹിത് മിർച്ചന്ദാനി & എം.ഡി, ശ്രീ. ജയ് മിർച്ചന്ദാനി എന്നിവർക്ക് മെമൻ്റോ നൽകി കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയെ ആദരിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured3 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login