Connect with us
inner ad

Kerala

കട്ടവനെ പുറത്താക്കി, പൊലീസിലെ പുലിക്ക് സീറ്റില്ലാ പോസ്റ്റ്, ഐജി: പി. വിജയൻ കൃത്യനിഷ്ഠയുടെ ഇര

Avatar

Published

on

കൊല്ലം: കേരള പോലീസിലെ മികച്ച ഓഫീസർ ഐജി പി. വിജയനെ സീറ്റില്ലാത്ത പോസ്റ്റിലിരുത്തിയതിനു പിന്നിൽ അഴിമതിയോടു കാണിക്കുന്ന സന്ധിയില്ലാ സമരം. കെബിപിഎസിൽ ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട് വന്ന പിഴവിൽ ചില ജീവനക്കാരെ പുറത്താക്കാനുള്ള വിജയൻറെ തീരുമാനമാണ് അദ്ദേഹത്തിന്റെ പദവി തെറിപ്പിക്കാനുണ്ടായ പ്രകോപനം. പുറത്താക്കപ്പെട്ട ജീവനക്കാർ സിപിഎം അനുഭാവികളോ സജീവ പ്രവർത്തകരോ ആണ്. ഏലത്തൂർ സംഭവം മറയാക്കി, പി.വിജയനെ പുറത്താക്കാനുള്ള പാർട്ടി തീരുമാനമാണ് പൊലീസ് മേധാവി അനിൽ കാന്ത് നിർവഹിച്ചത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01


സ്റ്റുഡന്റ്സ് കേഡറ്റ് പദ്ധതിയും പുണ്യം പൂങ്കാവനം പദ്ധതിയും ന‌പ്പാക്കിയത് വിജയനാണ്. അതിന്റെ ആസൂത്രകനും വേറാരുമല്ല. ഇതെല്ലാം അദ്ദേഹത്തിന്റെ സമ്മിതി ഉയർത്തിയിരുന്നു. പക്ഷെ ഈ അടുത്തകാലത്ത് വിവാദം വിജയനെ വേട്ടയാടുകയാണ്.
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് വന്ന വിവാദമാണ് അദ്ദേഹത്തിനെതിരേ ന‌ടപടിക്കു പ്രധാന കാരണം. തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ചിത്രം മാദ്ധ്യമങ്ങളിലൂടെ ചോർന്നതാണ് ഒരു പ്രശ്നം. എലത്തൂർ തീവെയ്പ് അന്വേഷണത്തിൽ ശ്രദ്ധേയമായ ഒരു റോൾ ആന്റി ടെററിസ്റ്റ് സ്ക്വാഡിനായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ എടിഎസുകൾ കമ്യൂണിക്കേറ്റ് ചെയ്തത് കേരളത്തിലെ എടിഎസുമായിരുന്നു. ഇതിൽ ചില അസ്വാരസ്യങ്ങൾ അന്വേഷണ സമയത്ത് പോലീസ് തലപ്പത്ത് നിലനിന്നിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡിൽ നിന്നാണ് എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതിയുടെ ചിത്രം ചോർന്നത് എന്നും ആക്ഷേപമുണ്ടായിരുന്നു.

തിരിച്ചറിയൽ പരേ‍ഡിനു മുൻപു പ്രതിയുടെ ചിത്രം പുറത്തുപോയതും പ്രതിയുമായി കേരള പൊലീസിന്റെ യാത്രാവിവരം ചോർന്നതും പ്രതിയുടെ ദൃശ്യങ്ങൾ ടിവി ചാനൽ പകർത്തി പുറത്തുവിട്ടതുമെല്ലാം എടിഎസ് വീഴ്ചയായി ചിത്രീകരിക്കപ്പെട്ടു. ഇതിനൊപ്പം പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ. ഇതെല്ലാം വിജയന് വിനയായി മാറി. പക്ഷെ പോസ്റ്റില്ലാതെ അദ്ദേഹത്തിനു തുടരേണ്ടി വന്നത് പോലീസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലമാണ് എന്ന സൂചനയാണ് നിലനിൽക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01


ഏലത്തൂർ തീവയ്പ് കേസിലെ പ്രതിയുടെ ഫോട്ടോ പുറത്തായതിന്റെ പേരിൽ ഐജി വിജയൻ ആക്രമിക്കപ്പെട്ടപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശന റിപ്പോർട്ട് അതേപടി ചോർത്തി പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരേ ഒരു നടപടിയുമില്ല. ഷാരൂഖ് ഫെയിസിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ തൽസമയം പ്രസിദ്ധപ്പെടുത്തിയതാണ് പ്രതിയെ പെട്ടെന്നു പിടികൂടാൻ സഹായിച്ചതെന്ന അഭിപ്രായയും പൊലീസിലുണ്ട്. ഷാരൂഖ് ഫെയ്സിയുടെ കാര്യത്തിൽ ഐജി റാങ്കിലെ ഉദ്യോഗസ്ഥനോട് ഡിജിപി മുൻപാകെ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചുള്ള അസാധാരണ ഉത്തരവാണ് പൊലീസ് പുറത്തിറക്കിയത്. ഇക്കാരണം പറഞ്ഞാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമതലയിൽ നിന്നും വിജയനെ മാറ്റിയത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എംഡി ചുമതലയിൽ നിന്നും നീക്കി. എന്നാൽ അദ്ദേഹത്തിനു പകരം ചുമതല നൽകിയിട്ടുമില്ല.

ചില പ്രശ്നങ്ങൾ കാരണം കടുത്ത നടപടികൾ ഈ വിഷയത്തിൽ എടുക്കുന്നതിൽ വിജയന് എതിർപ്പുണ്ടായിരുന്നു. ഇത് പിന്നീട് വിജയന് എതിരെയുള്ള നീക്കമായി മാറുകയായിരുന്നു. ഇതിനൊപ്പം തന്നെയാണ് കെബിപിഎസിലെ ലോട്ടറി അച്ചടിയുമായി ബന്ധപ്പെട്ട് വിജയൻ കൈക്കൊണ്ട കടുത്ത നടപടികൾ. ലോട്ടറി അച്ചടിയിൽ വീഴ്ച വന്നപ്പോൾ ചില ജീവനക്കാരെ വിജയൻ പുറത്താക്കിയിരുന്നു. ഭരണപക്ഷ യൂണിയനുമായി ബന്ധപ്പെട്ട എട്ട് ജീവനക്കാർക്ക് നേരെയാണ് നടപടി വന്നത്. ഇതിൽ നാലുപേരെ പിന്നീട് തിരിച്ചെടുത്തു എന്നാണ് വെളിയിൽ വന്ന റിപ്പോർട്ട്.
വിജയൻ നേതൃത്വം നൽകിയ പുണ്യം പൂങ്കാവനം പദ്ധതിയിലും വിവാദങ്ങൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ശബരിമലയിൽ ഫലപ്രദമായി നടപ്പാക്കിയ പുണ്യം പൂങ്കാവനം പദ്ധതിക്ക് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്ത് വന്നപ്പോൾ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരിഞ്ഞത് വിജയന് എതിരെയായിരുന്നു. പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കും ജനമൈത്രീ പൊലീസിം​ഗിലും പോരു കേട്ട ഉദ്യോ​ഗസ്ഥനാണ് വിജയൻ. ഇപ്പോൾ ഐജി പോസ്റ്റിൽ തുടരുമ്പോഴും വിജയന് ചുമതലകൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. പുതിയ നിയമനം പ്രത്യേക ഉത്തരവായി ഇറക്കുമെന്നാണ് അറിയിപ്പ് വന്നത്. എന്തായാലും വിജയന് എതിരെ ചരടുവലികൾ ശക്തമാണ്. ഇതുകൊണ്ട് തന്നെയാണ് പോസ്റ്റില്ലാതെ താത്ക്കാലത്തേക്കെങ്കിലും തുടരേണ്ടി വരുന്നതും.
സത്യസനധരായ ഉദ്യോ​ഗസ്ഥർക്ക് കരള പൊലീസിൽ സമാധാനത്തോടെ ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേ സമയം, സർക്കാരിനും വിശിഷ്യ മുഖ്യമന്ത്രി പിണറായി വിജയനും ഇഷ്ടക്കാരാണെങ്കിൽ ഒരിക്കലും വിരമിക്കേണ്ടി പോലും വരുന്നില്ലെന്ന് ഉയർന്ന ഉദ്യോ​ഗസ്ഥർ പറയുന്നു. പക്ഷേ, പൊലീസിന്റെ എത്തിക്സോ നീതി നിർവഹണമോ നോക്കാതെ ഭരണകക്ഷി പറയുന്നതു പോലെ പ്രവർത്തിക്കുന്നവർക്കാണ് വിരമിച്ച ശേഷവും ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുന്നത്. അല്ലാത്തവർക്കു കൃത്യ സമയത്ത് പെൻഷൻ പോലും കിട്ടാത്ത സാഹചര്യമുണ്ട്. തൊഴിൽപരമായ സമ്മർദം മൂലം കഴിഞ്ഞ ദിവസം ഒരു റിട്ട. ഡിവൈ.എസ്പി ട്രെയിനു മുന്നിൽ ചാടി മരിക്കുക പോലും ചെയ്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Kerala

ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം: അഭയ കേന്ദ്രങ്ങളിലെ അന്തേവാസികളും ജീവനക്കാരും പട്ടിണിയിലേക്ക്

Published

on

By

കെ.എന്‍ നവാസ് അലി

Advertisement
VKSHNM NWS KWT 1000 x 180 PX-01

മലപ്പുറം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകളെ സംരക്ഷിക്കുന്ന അഭയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് മുടങ്ങിയിട്ട് ഒന്‍പത് മാസം. ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പരാധീനതയിലായ അഭയ കേന്ദ്രങ്ങള്‍ അന്തേവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. സര്‍ക്കാരിതര സംഘടനകള്‍ മുഖാന്തിരം നടത്തുന്ന ഹോമുകളിലെത്തുന്ന പീഡനത്തിനിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണത്തിനും വൈദ്യ സഹായത്തിനും മരുന്നുകള്‍ക്കും വസ്ത്രത്തിനും ജീവനക്കാരുടെ ശമ്പളത്തിനും  വനിതാ ശിശു വികസന വകുപ്പാണ് പണം നല്‍കേണ്ടത് . എന്നാല്‍ ഇത് ഒമ്പത് മാസമായി മുടങ്ങി കിടക്കുകയാണ്. ഇത് മൂലം മിക്ക ഹോമുകളുടെയുെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ട അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിനായി അഭയകേന്ദ്രം ജീവനക്കാര്‍ വനിതാ ശിശു ഡയറക്ടറേറ്റിലും വനിതാ ശിശു വികസന മന്ത്രിയുടെ ഓഫീസിലും ഇടപെടുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അപേക്ഷകളെല്ലാം തടഞ്ഞുവെക്കുകയാണ്. ഒന്നിനും കൃത്യമായ മറുപടിയോ ഫണ്ട് കൃത്യ സമയത്ത് കൊടുക്കുവാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.


മുഖ്യമന്ത്രിയുടെ നവകേരള സദസിലും ഈ വിഷയം പരാതിയായി എത്തി. അതിനും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അഭയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് തുച്ഛമായ ശമ്പളമാണ് അനുവദിച്ചിട്ടുള്ളത്. ഈസ്റ്റര്‍, പെരുന്നാള്‍, വിഷു തുടങ്ങിയ ആഘോഷ സമയമായിട്ടു പോലും മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. അതേസമയം കുട്ടികള്‍ ഉള്‍പ്പടെയുള്ള അന്തേവാസികള്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ നാടുമുഴുവന്‍ നടന്ന ഭക്ഷ്യവസ്തുക്കള്‍ കടം വാങ്ങേണ്ട ഗതികേടിലുമാണ് ജീവനക്കാര്‍. സ്ഥിരമായി ഭക്ഷ്യ വസ്തുക്കള്‍ നല്‍കിയിരുന്ന കടകള്‍ മാസങ്ങളുടെ കുടിശ്ശിക വന്നതോടെ പ്രയാസത്തിലാണ്. തുടര്‍ന്നും സാധനങ്ങള്‍ കടമായി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മറ്റു വഴികള്‍ നോക്കാനാണ് പല കടക്കാരും പറയുന്നത്. അഭയ കേന്ദ്രം എന്ന പേരുള്ള ഷെല്‍ട്ടര്‍ ഹോമിനുള്ള നൂറു ശതമാനം ഫണ്ടും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത് . മുമ്പ് സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴിലായിരുന്ന കാലത്ത്്  ഫണ്ട് കൃത്യമായി ലഭിക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡുകള്‍ നിര്‍ത്തലാക്കിയതിനെതുടര്‍ന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ് അഭയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01


അഭയ കേന്ദങ്ങള്‍ക്കുള്ള ഫണ്ടുകള്‍ വര്‍ഷത്തില്‍ നാല് ഗഡുക്കളായിട്ടാണ് നല്‍കുന്നത്. ഇതില്‍ മിക്ക കേന്ദ്രങ്ങള്‍ക്കും ഒരു ഗഡു മാത്രമാണ് ലഭിച്ചത്. ഓരോ ഗഡു ലഭിച്ച ശേഷവും ഫണ്ട് വിനിയോഗം (യു.സി) സംബന്ധിച്ച വിരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷമാണ് അടുത്ത ഗഡു അനുവദിക്കുന്നത്. എല്ലാ ജില്ലക്കാരും യു.സി നല്‍കാത്തതാണ് ഫണ്ട് അനുവദിക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. ഏതെങ്കിലും ജില്ലയില്‍ നിന്നും റിപോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ മറ്റു ജില്ലക്കാര്‍ക്കും ഫണ്ട് അനുവദിക്കാത്തത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറിലെ പ്രശ്‌നമാണ് ഫണ്ട് അനുവദിക്കുന്നത് വൈകുന്നതിന്റെ കാരണമെന്ന വിശദീകരണം വന്നു. എന്നാല്‍ ഇതും ശരിയല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
നാല് ഗഡുക്കളായി തുക നല്‍കുക എന്ന നിബന്ധന മുന്‍പ് ഇല്ലായിരുന്നു. ഒരോ സാമ്പത്തിക വര്‍ഷവും അന്തേവാസികളുടെയും ജീവനക്കാരുടെയും എണ്ണം കണക്കാക്കി തുക അനുവദിക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ഗഡു മാത്രമാണ് അഭയ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ പണം ആഗസ്റ്റ് മാസത്തിലാണ് അനുവദിച്ചത്. അതിനു ശേഷം തുക അനുവദിച്ചിട്ടില്ല.

വനിതാ ശിശു വികസന വകുപ്പിലും മന്ത്രിക്കും നിരന്തരം പരാതി അയച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ചതായി കഴിഞ്ഞ മാര്‍ച്ച് അവസാനത്തില്‍ ജില്ലാ ഓഫിസില്‍ അറിയിപ്പ് ലഭിച്ചിരുന്നു.  എന്നാല്‍ ഇതിന്റെ പേരിലും ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബില്ലുകള്‍ ട്രഷറിയിലേക്ക നല്‍കിയിരുന്നു. എന്നാല്‍ മാര്‍ച്ച് 23ന് ശേഷമുള്ള ബില്ലുകള്‍ ക്യവിലിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പിന്നീട്, സാമ്പത്തിക വര്‍ഷം കഴിഞ്ഞതിനാല്‍ ബില്ലുകള്‍ ലാപ്‌സായി എന്ന അറിയിപ്പാണ് ലഭിച്ചത്. ഇനി ആദ്യം മുതല്‍ തന്നെ എല്ലാം തയ്യാറാക്കി വീണ്ടും ഓരോ ജില്ലയിലെയും  വനിതാ ശിശു വികസന വകുപ്പ് ഓഫിസിലേക്ക് അയക്കണം. അവിടെ നിന്നും ഡയറക്ടറേറ്റിലെത്തി, ധനവകുപ്പിന്റെ അംഗീകാരം ലഭിച്ച് ആദ്യം മുതല്‍ തന്നെ എല്ലാ കാര്യങ്ങളും നടക്കണം. ഇതിന് വീണ്ടും മാസങ്ങളെടുക്കും. ഒരു അന്തേവാസിക്ക് 60 രൂപയാണ് ഒരു ദിവസത്തേക്ക് അനുവദിച്ചിട്ടുള്ളത്. ഇത് കൊണ്ട് മൂന്നു നേരം ഭക്ഷണം നല്‍കാന്‍ കഴിയാത്തതിനാല്‍ കൈയ്യില്‍ നിന്നും പണമെടുത്താണ് അഭയ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന തുകയാണ് കഴിഞ്ഞ ഒന്‍പത് മാസമായി നല്‍കാതെ സര്‍ക്കാര്‍ പിടിച്ചുവെക്കുന്നതും അന്തേവാസികളെയും ജീവനക്കാരെയും കൊടുംപട്ടിണിയിലേക്ക് തള്ളിയിടുന്നതും.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Choonduviral

അന്ന് ഉമ്മൻ ചാണ്ടി, ഇന്ന് കൊടിക്കുന്നിൽ:
വിജയരഥമുരുട്ടി യൂസഫലി ഖാൻ

Published

on

Advertisement
VKSHNM NWS KWT 1000 x 180 PX-01

കൊട്ടാരക്കര: വിജയ സാരഥികൾക്കൊപ്പം യൂസഫലി ഖാനിത് എട്ടാമത്തെ പൊതു തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ 7 തെരഞ്ഞെടുപ്പിലും വിജയ ‘സാരഥിയായിരുന്നു യൂസഫലി. തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തുറന്ന ജീപ്പിലുള്ള പര്യടനം. ഇതിൽ ജീപ്പ് ഓടിക്കുന്ന ഡ്രൈവറുടെ പരിചയസമ്പത്തും ‘രാശിയും’പ്രധാനഘടകമാണ്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി യൂസഫലി ഖാൻ എന്ന അറുപത്തിരണ്ടുകാരൻ ഇത് രണ്ടും തികഞ്ഞ ഡ്രൈവറാണ്.


1983ലാണ് യൂസഫലി പര്യടന വാഹനത്തിന്റെ മുൻ സീറ്റിലെത്തുന്നത്. പൂഞ്ഞാറിലായിരുന്നു ആദ്യ രണ്ടു തവണ തുറന്ന ജീപ്പ് ഓടിച്ചത്. പിന്നീട്  പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ തുറന്ന ജീപ്പിന്റെ പതിവ് സാരഥിയായി. ഇക്കുറി മാവേലിക്കര പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനെയും കൂട്ടി സഞ്ചരിക്കാനാണ് യൂസഫലിയുടെ നിയോഗം.

Advertisement
VKSHNM NWS KWT 1000 x 180 PX-01


മറ്റു വാഹനങ്ങൾ ഓടിക്കുന്നതുപോലെ എളുപ്പമല്ല തുറന്ന ജീപ്പിൽ സ്ഥാനാർഥിയെയും പ്രവർത്തകരെയുമായി പോകുന്നതെന്ന് യൂസഫലി പറയുന്നു. സ്ഥാനാർഥിക്ക് വേണ്ട വെള്ളവും ലഘു ഭക്ഷണവും വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതും  സമയക്രമം പാലിക്കേണ്ടതിന്റെയും ചുമതല ഡ്രൈവർക്കാണ്. ഉമ്മൻചാണ്ടി സാറിനോടൊപ്പം ജോലി ചെയ്തതു വലിയ അനുഭവമാണെന്ന് യൂസഫലി പറയുന്നു. അതിരാവിലെ തുടങ്ങുന്ന പര്യടനം രാത്രി വൈകിയും തുടരും. ജീപ്പ് നിറയെ പ്രവർത്തകരുണ്ടാകും. ഉച്ചഭക്ഷണത്തിന് അല്പനേരം നിർത്തുന്നത് കൂടെയുള്ളവർക്ക് വേണ്ടിയാണ്. എത്ര തിരക്കിൽ ആണെങ്കിലും കൂടെ ഉള്ളവരുടെ വലുപ്പച്ചെറുപ്പം നോക്കാതെ കുഞ്ഞൂഞ്ഞ് കാര്യങ്ങൾ അന്വേഷിക്കും.


 കൊടിക്കുന്നിൽ സുരേഷും ഉമ്മൻചാണ്ടിയും തമ്മിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരുപാട് സമാനതകളുണ്ട്. ഇരുവരും മടിയും ക്ഷീണവും ഇല്ലാതെ എത്ര നേരം വേണമെങ്കിലും ജീപ്പിൽ നിൽക്കും. ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് എത്തിയാൽ ആദ്യം അന്വേഷിക്കുന്നത് നമ്മളെ ആകും. ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ക്ഷമ നശിക്കില്ല, ആരോടും ദേഷ്യപ്പെടില്ല. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞപ്പോൾ യൂസഫലിയുടെ ശബ്ദമൊന്നിടറി. കൊട്ടിക്കലാശം കഴിഞ്ഞ്  യൂസഫലി ഈരാറ്റുപേട്ടയ്ക്ക് മടങ്ങും. അവിടെ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് യൂസഫലി കഴിയുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. സ്വന്തമായി ഒരു ഓട്ടോ എന്നത് യൂസഫലിക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല് 

Published

on

By

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured