ഇടുക്കി, പമ്പ, കക്കി, ശബരിഗിരി, പീച്ചി അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണു തുറന്നത്. മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. പെരിയാറിന്റെ ഇരുകരകളിലും ജാഗ്രത നിർദ്ദേശം നൽകി. ഇത് രണ്ടാം തവണയാണ് ഈ വർഷം അണക്കെട്ട് തുറക്കുന്നത്
പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നവംബർ 18 വരെ നിരോധിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവ് പുറപ്പെടുവിച്ചു. പമ്പ, കക്കി, മണിയാര് അണക്കെട്ടുകള് തുറന്നു. പമ്പയുടെ തീരത്ത് ജാഗ്രതാ നിര്ദേശം നൽകി. പീച്ചി അണക്കെട്ടിലെ നാല് ഷട്ടറുകൾ രാവിലെ 10 മണിക്ക് കൂടുതൽ ഉയർത്തി. അഞ്ച് സെന്റീമീറ്ററായിട്ടാണ് ഷട്ടറുകൾ ഉയർത്തുന്നത്

Related posts

Leave a Comment