രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രി അയക്കാം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 10-ന് അകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 10 മുതല്‍ 17 വരെ തിരുവനന്തപുരത്താണ് മേള നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19 ന്‍റെ മാറുന്ന സാഹചര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്‍റെ ആ സമയത്ത് നിലവിലുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃ തമായിരിക്കും മേളയുടെ നടത്തിപ്പ്.
അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ,
ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പി ക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുക.

Related posts

Leave a Comment