Entertainment
ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു . www.iffk.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ രാവിലെ പത്ത് മുതൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഡിസംബർ 9 ന് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരി തെളിയും. ഡിസംബർ 16 വരെ, എട്ട് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം
BOOK REVIEW
ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ‘ശിഖണ്ഡിനി’ക്ക്

മലപ്പുറം : ഈവർഷത്തെ ഇടശ്ശേരി പുരസ്ക്കാരം ഷീജ വക്കം രചിച്ച ഖണ്ഡകാവ്യമായ ‘ശിഖണ്ഡിനി’ക്ക്. അൻപതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇടശ്ശേരി സാംസ്കാരിക സമിതിയാണ് പുരസ്കാരം നൽകുന്നത്. അടുത്ത മാസം പൊന്നാനിയിൽ വെച്ച് നടക്കുന്ന ഇടശ്ശേരി അനുസ്മരണ പരിപാടിയിൽ പുരസ്കാരം നൽകും.
ഡോ. കെപി മോഹനൻ, കെസി. നാരായണൻ, വിജു നായരങ്ങാടി, സമിതി പ്രസിഡന്റ് പ്രൊഫ.കെവി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനർഹമായ കൃതി തിരഞ്ഞെടുത്തത്.
Entertainment
തുനിവ് സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അപകടം : യുവാവ് മരിച്ചു

ചെന്നൈ : അജിത്ത് സിനിമ തുനിവിന്റെ റിലീസ് ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെന്നൈയിൽ രോഹിണി തീയറ്ററിന് സമീപം ലോറിക്ക് മുകളിൽ കയറി ഡാൻസ് കളിച്ച യുവാവ് താഴേക്ക് വീഴുകയായിരുന്നു. ചെന്നൈ കോയമ്പേട് സ്വദേശി ഭാരത് കുമാറാണ് മരിച്ചത്. നട്ടെല്ലിന് ക്ഷതമേറ്റ ഭാരതിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
Cinema
ആർആർആറിനു ഗോൾഡൻ ഗ്ലോബ്, കുർത്തയിൽ തിളങ്ങി രാജമൗലി, ലയിച്ച് കീരവാണി

ലോസ് ഏഞ്ചലസ്: എൺപതാമത് ഗോൾഡൻ ഗ്ലോബിൽ ഇന്ത്യൻ വസന്തം. ഗോൾഡൻ ഗ്ലോബ് ഒറിജിനൽ സോങ് വിഭാഗത്തിൽ രാജമൗലി അണിയിച്ചൊരുക്കിയ ആർആർആർ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം. കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആർ റഹ്മാൻ പുരസ്കാരം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തുന്നതെന്നതും ഇരട്ടിമധുരമാകുന്നു.
കറുപ്പും ചുവപ്പും കലർന്ന ധോത്തിയും കുർത്തയുമണിഞ്ഞ് രാജമൗലി ഗോൾഡൺ ഗ്ലോബിൽ തിളങ്ങി.
രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കു ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ നാട്ടു നാട്ടു പാട്ട്.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login