ഐഎഫ്എഫ്ഐ 52ാം പതിപ്പ് നവംബർ 20 മുതൽ, ഇസ്തവൻ സാബോ, മാർട്ടിൻ സ്കോർസസെ ലൈഫ് ടൈം അച്ചീവേഴ്സ്

ന്യൂഡൽ​ഹി. 52ാമത് ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോത്സവം ​ഗോവയിൽ. അടുത്ത മാസം 20 മുതൽ 28 വരെയാണ് ഉത്സവം. ലോകത്തിന്റെ നാനാദേശങ്ങളിൽ നിന്നായി നൂറിലധികം ചിത്രങ്ങൾ മത്സരത്തും. വിശ്വ ചലച്ചിത്ര പ്രതിഭകൾക്കായി ഇന്ത്യ നൽകുന്ന പരമോന്നത ബ​ഹുതി, സത്യജിത് റേ പുരസ്കാരത്തിന് രണ്ട് ചലച്ചിത്രകാരന്മാർ അർഹരായി ആയുഷ് കാല സംഭവനകൾ പരി​ഗണിച്ച് യുഎസ് സംവിധായകനും നടനും തിരക്കഥാകൃത്തുമായ മാർട്ടിൻ സ്കോർസസെ, ഹം​ഗേറിയൻ തിരക്കഥാകൃത്തും സംവിധായകനുമായ ഇസ്തവൻ സാബോ എന്നിവർക്കാണു പുരസ്കാരം നൽകുകയെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഥാക്കൂർ അറിയിച്ചു.

മാർട്ടിൻ സ്കോർസസെ


വിശ്വ സമാധാനത്തിനു വേണ്ടി തൂലിക ചലിപ്പിക്കുന്ന ചലച്ചിത്രകാരനാണ് സ്കോർസസെ. അധിനിവേശങ്ങളുടെയും പലായനങ്ങളുടെയും ഇതിവൃത്തങ്ങളിൽ നിരാലംബരാക്കപ്പെടുന്ന മനുഷ്യരുടെ കഥയാണ് അദ്ദേഹത്തിന്റെ സൃഷ്ടികളിൽ നല്ല പങ്കും. വിശ്വ സിനിമയുടെ സംരക്ഷകനെന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. പുരാതനവും നവീനവുമായ ചലച്ചിത്രങ്ങളെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും രണ്ട് വിഖ്യാത ഫൗണ്ടേഷനുകൾ സ്ഥാപിച്ചു. 1990 ൽ സ്ഥാപിച്ച ഫിലിം ഫൗണ്ടേഷനും 2005ൽ സ്ഥാപിച്ച വേൾഡ് സിനിമാ ഫൗണ്ടേഷനും.

ഇസ്തവൻ സാബോ


യൂറോപ്പിന്റെ രാഷ്‌ട്രീയ, സാമൂഹിക ഇതിവൃത്തങ്ങളെ കേന്ദ്രബിന്ദുവാക്കി അഭ്രവാളികളെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരനും സംവിധായകനുമാണ് ഹം​ഗറിക്കാരനായ ഇസ്തവൻ സാബോ. യൂറോപ്പിന്റെ ഇതിഹാസങ്ങളിൽ പ്രവീണ്യം നേടിയ ഇസ്തവൻ യൂറോപ്പിന്റെ ഐതിഹാസികവും സാഹസികവുമായ ചരിത്രത്തെ വെള്ളിത്തിരയിലെത്തിച്ചു വിസ്മയിപ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment