ലഖ്നൗ: ബി.ജെ.പിക്ക് വോട്ടുചെയ്താൽ ഉത്തർപ്രദേശിന് ലഭിക്കാൻ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെയായിരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്. ജനങ്ങളെ മനസിലാക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമാണോ വേണ്ടത്, അതോ രണ്ടാം കിം ജോങ് ഉന്നിനെയാണോ വേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണം. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഏകാധിപതികൾ ഭരിക്കണമെന്ന് നമ്മളാരും തന്നെ ആഗ്രഹിക്കുന്നില്ല. ജനങ്ങൾ അവരുടെ സമ്മതിദാനാവകാശം വിവേകപൂർവം വിനിയോഗിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും ടികായത്ത് പറഞ്ഞു.
ബി.ജെ.പിക്ക് വോട്ട് ചെയ്താൽ ലഭിക്കാൻ പോവുന്നത് രണ്ടാം കിം ജോങ് ഉന്നിനെ: രാകേഷ് ടികായത്
