ഇരട്ട ചങ്കന്റെ നാട്ടില്‍ അന്തസിന് ഹാഷ്ടാഗ് ക്യാമ്പയിന്‍ നടത്തണമെങ്കില്‍ ഇര ഉത്തര്‍പ്രദേശിലാവണം; കാറിലും ഓട്ടോയിലും പാർട്ടി ആപ്പീസിലും വരെ പീഡനം ;

തിരുവനന്തപുരം: ഇരട്ട ചങ്കന്റെ നാട്ടിൽ അന്തസിന് ഹാഷ്ടാഗ് ക്യാമ്പയിൻ നടത്തണമെങ്കിൽ ഇര ഉത്തർപ്രദേശിലാവണം, കാറിലും ഓട്ടോയിലും പാർട്ടി ആപ്പീസിലും വരെ പീഡനം. പിണറായി സർക്കാരിനെതിരെ രൂക്ഷവിമർഷനവുമായി അഞ്ജു പാർവതി. സ്ത്രീ സുരക്ഷയുറപ്പാക്കുന്നതിലുളള സർക്കാരിന്റെ പരാജയമാണ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടികാണിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ചേവായൂർ പീഡനവും ചേവരമ്പലത്തെ പീഡനവും ! അതിനികൃഷ്ടമായ ഈ രണ്ട് ബ്രൂട്ടൽ ഗ്യാങ്ങ് റേപ്പുകൾ അധികദിവസങ്ങളുടെ ഇടവേളയില്ലാതെ നടന്നത് അങ്ങ് ഉത്തരേന്ത്യയില്ലായിരുന്നില്ല ! ഡൈബത്തിന്റെ സ്വന്തം നാട് എന്നു അപരനാമമുള്ള, ഇരട്ട ചങ്കുള്ള തമ്പ്രാൻ ഭരണവും ആഭ്യന്തരവും കയ്യാളുന്ന കേരളത്തിലെ കോഴിക്കോട്ട് ആയിരുന്നു.സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം – ങേ ഹേ ! ഇല്ലാ ! പക്ഷേ റേപ്പ് നടന്നിട്ടില്ലാത്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥയുടെ മർഡർ ഗ്യാങ്ങ് റേപ്പ് നരേഷനുകളോടെ ഷെയറും പോസ്റ്റും ചെയ്യാൻ ആരും മറന്നിട്ടില്ല ! ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ .സാൻഡ് വിച്ച് എന്ന ഒരൊറ്റ വാക്കിൽ പിടിച്ച് റേപ്പ് ജോക്കും ബഹിഷ്‌കരണവുമായി നടന്ന ടീമുകളൊക്കെ എന്തിയേ? കേരളത്തിന്റെ മോശം ആരോഗ്യമേഖലയെ പരാമർശിക്കാൻ വേണ്ടി മാത്രം കൊവിഡ് രോഗിയെ നടുക്കിരുത്തി ബൈക്കിൽ യാത്ര ചെയ്തതിനെ പരാമർശിക്കാൻ ഉപയോഗിച്ച ഒരു വാക്കിനെ ജനകീയ വിചാരണ ചെയ്ത ഒറ്റയൊരെണ്ണവും ചേവായൂരും കണ്ടില്ല; ചേവരമ്പലവും കണ്ടില്ല.

ഒരു സിവിൽ സർവ്വന്റിന്റെ വാട്‌സ് ആപ്പ് നമ്പറിൽ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ മെസ്സേജുകൾ അയച്ച് ഇറിറ്റേറ്റ് ചെയ്യിച്ചിട്ട് അതിനു മറുപടിയായി കിട്ടിയ ഓ യാ എന്ന സീമയുടെ സ്റ്റിക്കറിൽ സ്ത്രീവിരുദ്ധത ആരോപിക്കുകയും അതിന്റെ പേരിൽ ആ IAS ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുവാൻ യാതൊരു ഉളുപ്പും തോന്നാത്ത ഒരു സിസ്റ്റമാണ് കേരളാ മോഡൽ പ്രബുദ്ധത. ആ പ്രബുദ്ധ കേരളത്തിന്റെ പറ്റിലാണ് ഈ രണ്ട് ബ്രൂട്ടൽ ഗ്യാങ്ങ് റേപ്പുകൾ . എന്നിട്ടു പോലും അതിനെതിരെ പ്രതികരിക്കാൻ ഓ യാ വിരുദ്ധരെ ഒന്നും മഷിയിട്ട് നോക്കിയിട്ട് കാണുന്നേയില്ല.വട്ടപ്പൊട്ട് എന്ന് കേട്ടയുടനെ സ്ത്രീവിരുദ്ധത ആരോപിച്ച് വലിയ പൊട്ട് ചലഞ്ച് നടത്തിയ ഒറ്റയെണ്ണവും ചേവായൂർ – ചേവരമ്പലം സ്റ്റാൻഡിലേയ്ക്ക് വണ്ടി വീട്ടിട്ടില്ല. ആബുലൻസിൽ നടന്ന പീഡന സീരീസ് കണ്ടിട്ടും കമാന്നൊരക്ഷരം മിണ്ടാതിരിക്കുന്നത് , സ്വന്തം പാർട്ടി പ്രവർത്തകയെ നേതാക്കന്മാർ പീഡിപ്പിച്ചാലും പ്രതികരിക്കാതിരിക്കുന്നത് , പതിനാലു പേരുടെ നീണ്ട ലിസ്റ്റിട്ട് സ്വന്തം തൊഴിലിടത്തിലെ പെൺകുട്ടി ആരോപണം ഉന്നയിച്ചാലും സൈലൻസ് കീപ്പ് അപ്പ് ചെയ്യുന്നത് ഒക്കെ പുരോഗമനവും നവോത്ഥാനവുമാകുമ്പോൾ ഇതും അങ്ങനെ തന്നെ ആവണമല്ലോ.

ചേവായൂരിലും ചേവാരമ്പലത്തും ആ യുവതികളുടെ ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ ബാക്കി കിട്ടിയത്. അഥവാ മറ്റൊരു നിർഭയ ആയി അവർ മാറിയെങ്കിൽ പോലും നമ്മൾ ഷേവ് ചെയ്യാൻ ക്ഷൗര കത്തിയുമെടുത്ത് ഓടുന്നത് അങ്ങ് ദൂരെ വടക്കോട്ടായിരിക്കും . ഹാഷ് ടാഗ് ക്യാമ്പയിങ്ങ് നടത്തണമെങ്കിൽ ഇര ഉത്തർപ്രദേശിലാവണമെന്ന് നിർബന്ധമുണ്ട് നമുക്ക് . അതുമല്ലെങ്കിൽ അമിത് ഷായുടെ പോലീസ് കേസ് കൈകാര്യം ചെയ്യുന്ന ഡൽഹിയിലാവണം. മൈലേജ് കിട്ടാൻ എവിടെ ഹാഷ് ടാഗ് ഇടണം എവിടെ സേവ് പറയണം എന്ന് നല്ല ബോധം ഉള്ള അസ്സൽ അരാജകവാദികളാണ് ഇവിടുത്തെ മെയിൻ – സ്ട്രീം സാംസ്‌കാരിക നായകളും സിൽമാ നടന്മാരും ഫെമിനിച്ചികളും.സഖാത്തികളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് ചേവായൂർ സൂചിപ്പിക്കുന്നു. ടിക് ടോക് – ഷെയർ ചാറ്റ്, ലിവിങ് ടുഗദർ – ഓപ്പൺ റിലേഷൻഷിപ്പ് ഇത്യാദി നരേഷൻസ് കണ്ട് പ്രണയ കുരുക്കിൽ വീണാൽ കൂടെ കൂട്ടി ലഹരി നല്കി കൂട്ടാളികൾക്ക് പങ്കുവയ്ക്കുന്ന നരഭോജികളുടെ നാട് കൂടിയാണ് കേരളമെന്ന് ചേവരമ്പലം അടയാളപ്പെടുത്തുന്നു. വീട്ടിനുള്ളിലും റോഡിലും ട്രെയിനിലും ബസ്സിലും കാറിലും ഓട്ടോയിലും പാർട്ടി ആപ്പീസിലും വരെ പീഡനം ! തൊണ്ണൂറു വയസ്സുള്ള മുത്തശ്ശി മുതൽ മുട്ടിലിഴയുന്ന കുഞ്ഞിനു വരെ പീഡനം. ! റേപ്പിൽ നിന്നും ഗ്യാങ്ങ് റേപ്പിലേയ്ക്ക് ട്രാക്ക് മാറിയ കേരളാമോഡൽ നവോത്ഥാനം.

Related posts

Leave a Comment