കേന്ദ്ര സര്‍ക്കാര്‍ കൊള്ളക്കാരെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുകള്ളന്‍മാരായി മാറി – എം. എം. ഹസ്സന്‍

കൊല്ലം: ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മൗനികളായി മാറിയെന്നും, സി പി എം കേന്ദ്ര നേതൃത്വം ഇന്ധന വില കുറയ്ക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കേണ്ടതിന് പകരം കേന്ദ്ര ഓഫീസുകളുടെ മുന്നിലേക്ക് സമരം ചെയ്യുവാന്‍ ലിസ്റ്റ് എടുക്കുന്ന തിരക്കിലാണെന്നും കേന്ദ്രത്തിലെ കൊള്ളക്കാരെക്കാള്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുകള്ളന്‍മാരായി മാറിയെന്നും യു ഡി എഫ് കണ്‍വീനര്‍ എം. എം ഹസ്സന്‍ പറഞ്ഞു. പോക്കറ്റടിക്കാരന്‍ പോക്കറ്റടിച്ചിട്ട് ഉടമയ്ക്ക് പണം തിരികെ നല്‍കുന്ന പണിയാണ് സംസ്ഥാന ധനകാര്യ മന്ത്രി കാട്ടുന്നതെന്നും എം എം ഹസ്സന്‍ പറഞ്ഞു.
ഇന്ധന നികുതിയില്‍ ഇളവ് നല്‍കാത്ത പിണറായി ഭരണത്തില്‍ പ്രതിഷേധിച്ച് കൊണ്ടും പാചക വാതക സബ്‌സിഡി മോദി സര്‍ക്കാര്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 11 മുതല്‍ 11.15 വരെ ചക്ര സ്തംഭന സമരം നടത്തി. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ പി സി സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി ജന. സെക്രട്ടറി ജി. പ്രതാപവര്‍മ്മ തമ്പാന്‍ നേതാക്കളായ കെ. സി രാജന്‍, എ. ഷാനവാസ്ഖാന്‍, നടുക്കുന്നില്‍ വിജയന്‍, എ. കെ. ഹഫീസ്, എല്‍. കെ. ശ്രീദേവി, സൂരജ് രവി, തൊടിയൂര്‍ രാമചന്ദ്രന്‍, എസ് വിപിനചന്ദ്രന്‍, ചിറ്റുമൂല നാസര്‍, കെ. കെ. സുനില്‍കുമാര്‍, ശോഭ സുധീഷ്, ആദിക്കാട് മധു, കൃഷ്ണവേണി ശര്‍മ്മ, തങ്കച്ചി പ്രഭാകരന്‍, വൈ. ഷാജഹാന്‍, ഗീതശിവന്‍, തോമസ് വൈദ്യന്‍, പി. ആര്‍. പ്രതാപചന്ദ്രന്‍, പി. നൂറുദ്ദീന്‍കുട്ടി, ബി. ത്രിദീപ് കുമാര്‍, നജീം മണ്ണേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചക്ര സ്തംഭന സമരത്തില്‍ കെ പി സി സി ജന. സെക്രട്ടറി എം. എം. നസീര്‍, കെ പി സി സി സെക്രട്ടറിമാരായ പി. ജര്‍മ്മിയാസ്, കെ. ബേബിസണ്‍, ഡി സി സി ഭാരവാഹികളായ ജി. ജയപ്രകാശ്, വാളത്തുംഗല്‍ രാജഗോപാല്‍, എം. എം. സഞ്ജീവ് കുമാര്‍, എസ്. ശ്രീകുമാര്‍, വി റ്റി. സിബി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ തുണ്ടില്‍ നൗഷാദ്, നീലികുളം, സദാനന്ദന്‍, എന്‍. അജയകുമാര്‍, കുഴിയം ശ്രീകുമാര്‍, കെ. ബാബുരാജന്‍, എം. നാസര്‍, എം. സുന്ദരേശന്‍പിള്ള, എസ്. നാസര്‍, കെ. സോമയാജി, ഡി. ഗീതാകൃഷ്ണന്‍, എച്ച്. അബ്ദുല്‍ റഹുമാന്‍, ജയശ്രീ രമണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment