മഴയാണ് റോഡ്പണിയുടെ തടസ്സമെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലായിരുന്നു ; മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ അധികാരികൾക്കെതിരെ വിമർശനവുമായി നടൻ ജയസൂര്യ

റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കേസ് എടുക്കണം എന്ന് നടൻ ജയസൂര്യ. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡ് നികുതി അടയ്ക്കുന്ന ജനങ്ങൾക്ക് നല്ല റോഡ് വേണം, മഴയാണ് റോഡ് പണി മുടങ്ങാൻ കാരണം എന്ന് പറഞ്ഞാൽ ചിറാപുഞ്ചിയിൽ റോഡേ കാണില്ലായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോ‍‍ഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലാണ് താരം അധികാരികൾക്കെതിരെ വിമർശനം ഉന്നയിച്ചത്. ടോൾ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണം. കാലാവധി കഴിഞ്ഞാൽ ടോൾ ഗേറ്റുകൾ പൊളിച്ച് കളയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment