Connect with us
,KIJU

Delhi

പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ച: മണിപ്പൂർ കത്തുന്നുണ്ടെങ്കിൽ രാജ്യവും കത്തുന്നു; ഗൗരവ് ഗൊഗോയ്

Avatar

Published

on

ന്യൂഡൽഹി: കേന്ദ്ര സർക്കരിനെതിരെയുള്ള പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ലോക്സഭയിൽ അവതരിപ്പിച്ചു. അസ്സാം എംപിയും കോൺഗ്രസ് സഭാകക്ഷി ഉപനേതാവുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് സഭയിൽ അവതരിപ്പിച്ചത്. മണിപ്പൂർ കത്തുന്നുണ്ടെങ്കിൽ രാജ്യവും കത്തുന്നുവെന്നാണ് അർത്ഥമെന്നു തരുൺ ഗൊഗോയ് പറഞ്ഞു.  പ്രമേയം മണിപ്പൂരി​ന്റെ നീതിയ്ക്കു വേണ്ടിയാമെന്നും ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പൂരാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി സഭയിൽവന്നു സംസാരിക്കാനുള്ള മാർഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇരട്ട എൻജിൻ സർക്കാർ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന് തരുൺ ഗൊഗോയ് അഭിപ്രായപ്പെട്ടു. ലഹരി മാഫിയയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയർത്തി. മന്ത്രിമാർക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം മൂന്നു ചോദ്യങ്ങളും ഉയർത്തി.
1. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ 80 ദിവസമെടുത്തു  ?

Advertisement
inner ad

2. മുഖ്യമന്ത്രിയെ മാറ്റാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്?

3. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോയില്ല

Advertisement
inner ad

എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

മണിപ്പൂരിലെ ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണെന്നു സമ്മതിക്കേണ്ടിവരുമെന്നും അതിനാലാണ്‌ പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനമെന്നും ഗൊഗോയ്‌ തുടർന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ്‌ പരാജയമാണെന്നു സമ്മതിക്കേണ്ടിവരുന്നതാണു പ്രധാനമന്ത്രി മൌനം പാലിക്കാനുള്ള രണ്ടാമത്തെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
“ഏക ഇന്ത്യ എന്നു പറയുന്നവർ മണിപ്പൂരിനേ രണ്ടാക്കി മാറ്റി. വിഡിയോ വൈറൽ ആയില്ലായിരുന്നുവെങ്കിൽ പ്രധാനമന്ത്രി ഇപ്പോഴും മൌനം പാലിക്കുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആയുധങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും. വടക്ക്‌ കിഴക്കൻ മേഖലയിൽ അശാന്തി സൃഷ്ടിക്കപ്പെടും. ഇത്രയും ആയുധങ്ങൾ എങ്ങനെ സംസ്ഥാനത്തെത്തിയെന്ന്‌ മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എമാർ പോലും ചോദിക്കുന്നുണ്ട്‌. ആഭ്യന്തര മന്ത്രി രൂപീകരിച്ച സമിതി എത്ര തവണ യോഗം ചേർന്നു? വീണ്ടും വരാമെന്നു പറഞ്ഞുപോയ ആഭ്യന്തര മന്ത്രി പിന്നീട്‌ എന്തുകൊണ്ട്‌ വന്നില്ല? ഇന്റലിജൻസ്‌ ഏജൻസികളുടെ പരാജയമാണ്‌ മണിപ്പൂരിൽ കാണുന്നത്‌. മയക്കുമരുന്ന്‌ മാഫിയ നേതാവിനെ മോചിപ്പിക്കാൻ മണിപ്പൂർ മുഖ്യമന്ത്രിയുടെ ഓഫിസ്‌ പൊലീസിനോട്‌ ആവശ്യപ്പെട്ടു. കിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനമാണ്‌ വേണ്ടത്‌ എന്നും ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.

Advertisement
inner ad

അവിശ്വാസപ്രമേയത്തിൽ 12 മണിക്കൂറോളമാണ് ചർച്ച നടക്കുക. ആറ് മണിക്കൂർ 41 മിനിറ്റ് ബിജെപിക്കും ഒരുമണിക്കൂർ 16 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്കും ലഭിക്കും. ലോക്സഭയിൽ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാൽ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുർ കലാപത്തിൽ രണ്ടുദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലില്ലെങ്കിലും, വ്യാഴാഴ്ച സഭയിൽ മറുപടി നൽകും.

ഇടവേളയ്ക്കു ശേഷം സഭയിലേക്കു തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. രാഹുൽ, ഗൗരവ് ഗൊഗോയ് എന്നിവർക്കു പുറമെ മനീഷ് തിവാരി, ദീപക് ബയ്ജ്, അധീർ രഞ്ജൻ ചൗധരി‍, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത്.

Advertisement
inner ad

Delhi

സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

Published

on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

Continue Reading

Delhi

എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് പൊലീസുകാരുള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്

Published

on

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

കാങ്പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്. രണ്ട് പൊലീസുകാരും ഒരു സ്ത്രീയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റതായി ഗ്രാമവാസികള്‍ പറഞ്ഞു.പരിക്കേറ്റവരില്‍ ഏഴുപേര്‍ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേര്‍ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്. റിംസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാങ്പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്‌വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.

Advertisement
inner ad
Continue Reading

Featured