കെ – റെയിൽ ; മുഖ്യമന്ത്രി വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കും : കെ സുധാകരൻ

മുഖ്യമന്ത്രിയുടേത് പണക്കൊതിയൻ്റെ മനസാണെന്നും മുഖ്യമന്ത്രി വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ പ്രതിപക്ഷം നീങ്ങുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.സിൽവർ ലൈൻ പദ്ധതി കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രിയ പ്രതിസന്ധി യാണ്.റെയിൽ കടന്ന് പോകുന്ന വഴിയിലുള്ളവർ മാത്രമല്ല പ്രതിസന്ധിയിലാകുന്നത്.ഇത്രയും ഭീകരമായ പദ്ധതി നടപ്പിലാക്കുമ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്തണം.ഭരണ തലപ്പത്ത് ഇരിക്കുന്ന മുഖ്യമന്ത്രി പ്രഭാഷണം മാത്രം നടത്തിപ്പോകുന്നു.ജനം ഇരുകയ്യും നീട്ടി പദ്ധതി സ്വീകരിക്കുമെന്നത് സ്വപ്നം മാത്രമെന്നും യുദ്ധസന്നാഹത്തോടെ പ്രതിപക്ഷം പദ്ധതി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരാർ ഉള്ള കമ്പനി പല രാജ്യങ്ങളിലും കരിമ്പട്ടികയിലുള്ളത്. ഇടതു സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് പദ്ധതിയെ എതിർക്കുന്നു.സിൽവർ ലൈൻ കാലഹരണപ്പെട്ട ടെക്നോളജി.പദ്ധതിയുടെ അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിക്ക് കണ്ണ്.കെ റെയിൽ മറയാക്കി വനം , റവന്യുഭൂമി റിയൽ എസ്റ്റേറ്റിന് വിട്ട് കൊടുക്കുന്നു.ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ പഠനം നടത്തണം.പദ്ധതി നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പദ്ധതിയുടെ യഥാർത്ഥ മുഖം ലഘുലേഖയായി വീടുകളിൽ എത്തിക്കുമെന്നും വിദഗ്ധ പരിസ്ഥിതി ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി സെമിനാറുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related posts

Leave a Comment