Featured
ദയാബായിയുടെ നിരാഹാരം അവസാനിപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം യുഡിഎഫ് ഏറ്റെടുക്കും- പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ദയാബായിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.സി.സി സംഘടിപ്പിച്ച മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ എല്ലായിടത്തും യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. സര്‍ക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉന്നയിച്ചിരിക്കുന്നത്. സമയബന്ധിതമായി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്കിയാല് ദായാബായി സമരം അവസാനിപ്പിക്കും. ആരോഗ്യമന്ത്രി നാട്ടില്‍ എത്തിയാലുടന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എന്തെങ്കിലും പ്രഹസനം കാട്ടി സര്‍ക്കാരിന് സമരം അവസാനിപ്പാക്കാനാകില്ല. ഉന്നയിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നടപടി ഉണ്ടായാല്‍ മാത്രമെ ദയാബായി സമരം അവസാനിപ്പിക്കൂ. കാസര്‍കോട് ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ പരിമിതമാണ്. ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചതുകൊണ്ട് മതിയായ ചികിത്സ ലഭിക്കാതെ ഇരുപതോളം പേരാണ് മരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് സമരത്തിലൂടെ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ വര്‍ഷവും മെഡിക്കല്‍ ക്യാമ്പ് നടത്തി പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷമായി മെഡിക്കല്‍ ക്യാമ്പ് നടക്കുന്നില്ല. ഡേ കെയര്‍ സെന്ററുകളും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കുഞ്ഞിനെയും കൊന്ന് അമ്മമാര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിയുണ്ടായത് ഇത്തരം ഡേ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തതു കൊണ്ടാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.
Featured
ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു.
Featured
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, കെണിയായി കിഫ്ബി: സാമ്പത്തിക റിപ്പോർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെന്നു സാമ്പത്തിക സർവേ. സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നു. റെവന്യൂ വരുമാനം 12.86 ശതമാനമായെങ്കിലും പിടിച്ചു നിൽക്കാൻ ഇതു പോരെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. കിഫ്ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്നതാണ് പൊതുകടം ഉയർത്തിയത്. കേന്ദ്ര ഈ നയമാണ് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നാണു സർവേയിൽ പറയുന്നത്.
എന്നാൽ, ബജറ്റിനു പുറത്തു നിന്നുള്ള വായ്പകൾ സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു പ്രതിപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ വായ്പകൾ സ്വീകരിക്കാനാവൂ. എന്നാൽ സിഎജിയുടെ വരുതിയിൽ പോലും വരാത്ത തരത്തിലാണ് കിഫ്ബി ഫണ്ടിലേക്കു സർക്കാർ പണം സ്വീകരിച്ചത്. 9.7 ശതമാനം വരെ കൊള്ളപ്പലിശ നൽകിയായിരുന്നു ഈ വായ്പകളെടുത്തത്. ഇതിന്റെ തിരിച്ചടവടക്കം വലിയ പ്രതിസന്ധിയിലാണ്. ഇത് അനുവദിക്കില്ലെന്നു കേന്ദ്ര സർക്കാർ കർശനമായ നിർദേശിച്ചതിലൂടെ കിഫ്ബി പദ്ധതികളെല്ലാം പാതിവഴിക്കായി. ഇനി ഈ വിഭാഗത്തിൽ പദ്ധതി ഉണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടു.
സംസ്ഥാന ബജറ്റിന് മുന്നോടിയായി പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നു റിപ്പോർട്ട്. കേന്ദ്ര വിഹിതവും ഗ്രാന്റും കുറഞ്ഞത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ 0.82 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്
Featured
അദാനിയുടെ തട്ടിപ്പ്: രാജ്യ സഭയും ലോക്സഭയും നിർത്തിവച്ചു

ന്യൂഡൽഹി: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തട്ടിപ്പിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരകരിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. അദാനി ഗ്രൂപ്പ് ഓഹരി പെരുപ്പിച്ച് കാണിച്ച് വിപണിയിൽ കൃത്രിമം കാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിസേർച്ചിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പാർലമെന്റിന്റെ ഇരു സഭകളും ചേർന്നയുടൻ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ലോക് സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം കേന്ദ്രസർക്കാർ അദാനിയെ വഴിവിട്ട് സഹായിക്കുകയാണെന്ന് ആരോപിച്ചു. ജെപിസിയോ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login