ദുൽഖറും ഞാനും ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ 200 കോടി പിറക്കും

കൊച്ചി: ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. സിനിമയുടെ ഫാൻസ് ഷോയ്ക്കായി തിയേറ്ററുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ദുൽഖറിനെ കുറിച്ച് സംവിധായകൻ ഒമർ ലുലു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘നിങ്ങൾ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച് മാത്രം പടം എടുക്കുന്നത്? ദുൽഖർ സൽമാനെ വച്ച് നിങ്ങൾക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് താങ്കളുടെ’ എന്നൊരാൾ ഒമർ ലുലുവിന്റെ ഫേസ്‌ബുക്കിൽ കമന്റ് ചെയ്‌തു. ‘നിങ്ങളും ദുൽഖറും ഒന്നിക്കുമോ ഭായ്’ എന്ന് ചോദിച്ച ആരാധകന് സംവിധായകൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘ഒന്നിച്ചാൽ മലയാളത്തിലെ ആദ്യത്തെ യഥാർത്ഥ 200 കോടി പിറക്കും’ എന്നായിരുന്നു ഒമർ ലുലു നൽകിയ മറുപടി. എന്നാൽ ഈ കമന്റ് സംവിധായകൻ പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. അപ്പോൾ യഥാർത്ഥമായി ഒരു സിനിമക്കും ഇരുന്നൂറ്‌ കോടി കിട്ടിയിട്ടില്ലല്ലേ ഇക്കാ, അത് കൊള്ളാം എന്നാണു ഇപ്പോൾ ഉയരുന്ന ചോദ്യം. ഇത്തരം സംശയകരമായ ചോദ്യം ചോദിക്കുന്നവരോട് ‘ലോജിക്കലി തിങ്ക് ബ്രദർ ജസ്റ്റ് കംമ്പയർ വിത്ത് ബോളിവുഡ് ഓഡിയൻസ് ഇൻ നംമ്പർ & കാൽക്കിലേറ്റ്’ എന്നാണ് ഒമർ ലുലു നൽകുന്ന മറുപടി.

Related posts

Leave a Comment