നിങ്ങൾ ഡിവൈഎഫ്ഐ അല്ലെങ്കിൽ വെറും ഡിങ്കോൾഫികളാണ്’, പരിഹാസവുമായി ഹരീഷ് പേരടി

കോഴിക്കോട്: ഡിവൈഎഫ്ഐ നടത്തിയ ഫുഡ് ഫെസ്റ്റിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന ചോദ്യവുമായാണ് ഹരീഷ് രംഗത്തെത്തിയിരിക്കുന്നത്.എറണാകുളം ജില്ലയിൽ നടത്തിയ ഫുഡ് ഫെസ്റ്റിൽ പന്നിയടക്കം വിളമ്പിയിരുന്നു. ഇത് ഉന്നയിച്ചാണ് നടന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം…💪💪💪❤️❤️❤️❤️

Related posts

Leave a Comment