ഇടുക്കി സംഭവം നിർഭാ​ഗ്യകരം: പെട്ടെന്നുണ്ടായ സംഘർഷം കുഴപ്പമായി: ഉമ്മൻ ചാണ്ടി

കോട്ടയം: ഇടുക്കി എൻജിനീയറിം​ഗ് കോളെജിലുണ്ടായ നിർഭാ​ഗ്യകരമായ സംഭവം പെട്ടെന്നുണ്ടായ സംഘർഷം മുലമാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. അക്രമം ആസൂത്രിതമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിർഭാഗ്യകരമായ സംഭവമാണ് കോളെജിലുണ്ടായത്. അതിനു മറ്റൊരു മാനം നൽകേണ്ടതില്ലെന്നും ഉമ്മൻ ചാണ്ടി.
കൊലപാതകം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ശൈലി എന്ന ആരോപണം ശരിയല്ല. പ്രതികൾ കെ. സുധാകരനുമായി നിൽക്കുന്ന ഫോട്ടോകൾ ഉയർത്തി സംഭവത്തെ വഴിതിരിച്ചുവിടരുതെന്നും ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു. ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം നിർഭാ​ഗ്യകരമാണ്. കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. അതിനു രാഷ്ട്രീയം പാർട്ടികൾ മുൻകൈ എടുക്കണമെന്നും ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു.

Related posts

Leave a Comment