എംഎൽഎ ഓഫീസിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിക്ഷേധം

പീരുമേട് :മുല്ലപ്പെരിയാർ വിഷയത്തിൽ പീരുമേട് എം എൽ എ വാഴൂർ സോമന്റെ ഓഫീസിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് യൂത്ത് കോൺഗ്രസ്സ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റി.

തമിഴ് നാടിന്റെ പാരിദോഷികം വാങ്ങി കേരള ജനതയെ ഒറ്റുകൊടുക്കാൻ വാഴൂർ സോമൻ എം എൽ എയും പിണറായി സർക്കാരും ശ്രമിച്ചാൽ യൂത്ത് കോൺഗ്രസിന് കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഇനിയും ജനങ്ങളോടൊപ്പം നിന്നില്ലങ്കിൽ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ വഴി നടക്കാൻ അനുവദിക്കില്ലന്നും ശ്രദ്ധ ക്ഷണിക്കൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി സെക്രട്ടറി ബിജോ മാണി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ പീരുമേട് എം എൽ എയും മുഖ്യമന്ത്രി പിണറായി വിജയനും കാണിക്കുന്ന മൗനം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. സ്ഥിരമായി സുപ്രീം കോടതിയുടെ വിമർശനത്തിന് പാത്രമായി കേസുകളിൽ പരാജയപ്പെടുകയും ചെയ്യുന്നു. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിടുന്നതിൽ യാതൊരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. വാഴൂർ സോമൻ എം എൽ എ വെട്ടിയിട്ട വാഴ പോലെയാണ് പ്രവർത്തിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലന്ന് പറഞ്ഞ് കഴിവ് കേട് തുറന്ന് കാട്ടുകയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാരിന്റെയും എം എൽ എ യുടെയും ഈ നടപടിക്കെതിരെയാണ് യൂത്ത് കോൺഗ്രസ് പൊതു നിരത്തിൽ പ്രമേയം അവതരിപ്പിച്ചത്. സുർക്കിയിൽ തീർത്ത അണക്കെട്ടിന് ബലക്ഷയം ഇല്ലന്നുള്ള വാദം ശരിയാണോ ? എങ്ങനെയാണ് ഡാം ബലപ്പെട്ടത്? തമിഴ്നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്ന മുദ്രാവാക്യമുയർത്തി പുതിയ ഡാമല്ലേ നമ്മുടെ ആവശ്യം? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം.സമരത്തിന് മുന്നോടിയായി നടത്തിയ പ്രകടനം എം എൽ എ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു.യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മനോജ്‌ രാജൻ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റിയംഗം പ്രശാന്ത് രാജു, ആർ. ഗണേശൻ,മോബിൻ മാത്യു,നിക്സൺ ജോർജ് ,എബിൻ കുഴിവേലി, അഫിൻ ആൽബർട്ട്, കാജ പാമ്പനാർ, ഷാൻ അരുവിപ്ലാക്കൽ, ടോണി കുര്യൻ, ഷൈജു പി കെ, അഡ്വ ടിബിൻ നടക്കൽ, ആൽവിൻ ഫിലിപ്പ് ,അനീഷ് സി കെ,പി കെ രാജൻ, സി യേശുദാസ്, ശരത്ത് ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment