Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Idukki

ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി

Avatar

Published

on

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം.പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിനു നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ ടിന്റുവുമായി ജോബിന്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നു കഴിയുകയായിരുന്നു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Idukki

‘മിഷൻ 2024’മായി കെഎസ്‌യു; സംസ്ഥാന എക്സിക്യൂട്ടീവിന് തുടക്കമായി

Published

on

ഇടുക്കി: പുതിയ അദ്ധ്യായന വർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി കെഎസ്‌യു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തന പരിപാടികൾക്ക് രൂപം നൽകാൻ കെഎസ്‌യു സംസ്ഥാന എക്സിക്യൂട്ടീവിന് ഇടുക്കിരാമക്കൽമേട്ടിൽ തുടക്കമായി.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന എക്സിക്യൂട്ടീവ് ക്യാമ്പ് നാളെ (മെയ് 17, വെള്ളി) സമാപിക്കും.

സംഘടനാ – രാഷ്ട്രീയ വിഷയങ്ങൾ, പാർലമെൻ്റ് ഇലക്ഷൻ അവലോകനം, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പികളിൽ ഉണ്ടായ മുന്നേറ്റം നിലനിർത്താനും നഷ്ടപ്പെട്ട യൂണിയൻ പിടിച്ചെടുക്കാനുമുള്ള ആക്ഷൻ പ്ലാൻ രൂപം നൽകൽ, തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ്, വൈസ് പ്രസിഡൻ്റുമാർ, ജന:സെക്രട്ടറിമാർ, കൺവീനർമാർ,എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അദ്ധ്യായന വർഷത്തിന് മുന്നോടിയായി രണ്ട് മേഖല ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മെയ് 24, 25, 26 തീയതികളിൽ നെയ്യാർ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ആദ്യ മേഖല ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Idukki

പോക്സോ കേസ് അതിജീവിത വീടിനുള്ളിൽ കഴുത്തിൽ ബെൽറ്റ് കുരുങ്ങി മരിച്ച നിലയിൽ

Published

on

ഇടുക്കി: ഇരട്ടയാർ പോക്സോ കേസിലെ അതിജീവിതയായ 17കാരി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ ജോലിക്ക് പോയ പെൺകുട്ടിയുടെ അമ്മ 11 മണിയോടെ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്. ഫൊറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായിമാറ്റി.

Continue Reading

Idukki

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ

Published

on

മൂന്നാർ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കെ സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡൻ്റ് ഹരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുമാണ് എസ് രാജേന്ദ്രനെ സന്ദർശിച്ചത്. എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ഡൽഹിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും.

Continue Reading

Featured