ഇടുക്കി അണക്കെട്ടിന് നഷ്ടം അമ്പതു കോടിയെന്ന് റിപ്പോർട്ട്

മൂലമറ്റം∙ ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ രണ്ടുമാസത്തിനിടെ 3 തവണ ഉയർത്തിയപ്പോൾ കെഎസ്‌ഇബിക്ക് നഷ്ടം 50 കോടിയിലേറെ രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം.

അണക്കെട്ടിലെ ഷട്ടറുകൾ ഈ സീസണിൽ 3-ാം തവണയാണ് ഉയർത്തുന്നത്. കഴിഞ്ഞ മാസം 19 മുതൽ 27 വരെ അണക്കെട്ടിൽനിന്ന് 46.29 മില്യൻ ക്യുബിക് മീറ്റർ വെള്ളവും 14 മുതൽ 16 വരെ 8.61 മില്യൻ ക്യുബിക് മീറ്റർ വെള്ളവുമാണ് തുറന്നുവിട്ടത്.

ഈ വെള്ളമുപയോഗിച്ച്‌ 50 കോടി രൂപയിലേറെ രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്നു. ഇന്നലെ രാവിലെ 10 മുതൽ വീണ്ടും അണക്കെട്ടിലെ ഒരു ഷട്ടർ ഉയർത്തി സെക്കൻഡിൽ 43000 ലീറ്റർ വെള്ളം ഒഴുക്കിക്കളയുന്നുണ്ട്. ഇപ്പോൾ സെക്കൻഡിൽ 63.23 യൂണിറ്റ് വൈദ്യുതി ഉൽപാദിപിക്കാൻ കഴിയുന്ന വെള്ളമാണ് തുറന്നുവിടുന്നത്. വൈദ്യുതിയുടെ നിലവിലെ ശരാശരി വിലയായ 5 രൂപ നിരക്കിൽ ഒരു ദിവസം 2 കോടി 73 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കെഎസ്‌ഇബിക്ക് ഉണ്ടാകുന്നത്.

Related posts

Leave a Comment