രണ്ടു വർഷം; രണ്ടാമതും തുറക്കാൻ ഇടുക്കി, പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു

കൊച്ചി: രണ്ടു വർഷത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇടുക്കി അണക്കെട്ട്. ഇന്നു രാവിലെ പതിനൊന്നിനാണ് അണക്കെട്ട് തുറക്കുക. ഇതിനുള്ള മുന്നറിയിപ്പ് ഡാം സുരക്ഷാ അഥോരിറ്റി നൽകി. പെരിയാറിന്റെ ഇരുകരകളിലും ജാ​ഗ്രതാ നിർദേശമുണ്ട്. ചെറുതേണി ടൗണിൽ പരമാവധി സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കി. 2019ലാണ് ഇതിനു മുൻപ് അണക്കെട്ട് തുറന്നത്. അന്ന് ചെറുതോണി ടൗൺ പൂർണമായി മുങ്ങിയിരുന്നു. പാലം കവിഞ്ഞൊഴുകിയ ജലപ്രവാഹത്തിൽ വലിയ നഷ്ടങ്ങളാണ് അന്നുണ്ടായത്. ഇത്തവണ അത്ര രൂക്ഷമായ തരത്തിൽ വെള്ളപ്പാച്ചിലുണ്ടാകില്ലെന്ന് അധികൃതർ. പെരിയാറിയിൽ പരമാവധി പത്തു സെന്റിമീറ്റർ ജലനിരപ്പുയരത്തക്ക തരത്തിലാണ് ഇപ്പോൾ വെള്ളം തുറന്നു വിടുക.
വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനാൽ പമ്പ അണക്കെട്ട് ഇന്നു രാവിലെ തുറന്നു. രണ്ട് ഷട്ടറുകൾ 25മുതൽ 30 സെന്റീമീറ്റർ വരെ ഉയർത്താനാണു പദ്ധതി. കഴിഞ്ഞ തവണ പ്രളയമുണ്ടായ റാന്നി, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിൽ ജാ​ഗ്രതാ നിർദേശം നൽകി. പത്തനംതിട്ട ജില്ലയിലെ മറ്റ് മൂന്ന് അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വരെ ഉയർത്തി.
മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ് ഓരോ ഒരു മണിക്കൂറിലും വിദ​ഗ്ധ സമിതി വിലയിരുത്തുന്നുണ്ട്. ഇന്നു കൂടി മഴ കുറഞ്ഞു നിൽക്കുമെങ്കിലും നാളെ മുതൽ 48 മണിക്കൂർ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.

Related posts

Leave a Comment