ഇടുക്കി അണക്കെട്ട് ഇന്നുച്ചയ്ക്ക് തുറക്കും

  • പത്തനംതിട്ട ജില്ലയിൽ യാത്രാവിലക്ക്,
  • അമ്പൂരിയിൽ ആളുകളെ ഒഴിപ്പിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. തോരാതെ പെയ്യുന്ന മഴയിൽ തെക്കൻ കെരളത്തിലെ ജലസ്രോതസുകളിലെല്ലാം ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ട് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. സെക്കൻഡിൽ 40 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് എത്താതിരിക്കാനാണ് ശ്രമം.ആവശ്യമെങ്കിൽ കൂടുതൽ വെള്ളം തുറന്നു വിടുമെന്ന് കെഎസ്ഇബി. ഇടുക്കിയിലും പെരിയാറിന്റെ ഇരുകരകളിലും ജാഗ്രതാ നിർദേശം നൽകി.


പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ മുൻനിർത്തി ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7 മുതൽ രാവിലെ 6 വരെ വരെയും, തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്നും നാളെയും(നവംബർ 14, 15 ഞായർ, തിങ്കൾ) നിരോധിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവ് പുറപ്പെടുവിച്ചു.

കോവിഡ് 19, ദുരന്ത നിവാരണം, ശബരിമല തീർത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. എന്നാൽ സുരക്ഷ മുൻ നിർത്തി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പരമാവധി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകൾ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ നിന്നും ആളുകളെ ഒഴുപ്പിക്കുന്നു ‘ അമ്പുരിയിൽ ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ നിന്നും ആളുകളെഒഴിപ്പിക്കുന്നതിന് തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു നിലവിൽ ഇപ്പോൾ അമ്പൂരി ജംഗ്ഷനു സമീപത്തുള്ള സഹകരണബാങ്കിന് ഹോളിലും വാഴിച്ചൽ ചർച്ച് ഹാളിലും ആണ് രണ്ട് ക്യാമ്പുകൾ സജ്ജമാക്കിയിരിക്കുന്നത് പല വീടുകളിൽ നിന്നും ആളുകൾ ക്യാമ്പിലേക്ക് വരാൻ കൂട്ടാക്കാത്ത സാഹചര്യവും നിലനിൽക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു അതിനാൽ പോലീസിൻറെ സഹായം തേടിയിരിക്കുകയാണ് കൂടുതൽ വിശദാംശങ്ങളുമായി തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ ചേരുന്നു

Related posts

Leave a Comment