ഇടുക്കി ഡാം ഇന്ന് തുറക്കും ; ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട്

ഇടുക്കി : ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കും. രാവിലെ 10നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക.
ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി. 50 ഘനയടി ജലം പുറത്തേക്കൊഴുക്കാനാണ് ഉദ്ദേശിക്കുന്നത്. മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2383.10 അടിയായി ഉയര്‍ന്നു. പെരിയാറില്‍ ഒന്നരയടിയോളം ജലനിരപ്പ് ഉയരും. തീരത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഡാമിന്റെ മൂന്ന് ഷട്ടര്‍ കൂടി 0.50 മീറ്റര്‍ വീതം ഉയര്‍ത്തും. 2,754 ക്യുസെക്സ് ജലമാണ് തുറന്നുവിടുക. ഡാമിന്റെ 10 ഷട്ടറുകളാണ് ഇതുവരെ ആകെ തുറന്നത്. അതിനിടെ, ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉച്ചക്ക് 12നു ശേഷം ഡാം തുറക്കാന്‍ സാധ്യതയുണ്ട്. 773.50 മീറ്റര്‍ ആണ് ഡാമിലെ നിലവിലെ ജലനിരപ്പ്. ഇടമലയാര്‍ ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 162 അടിയായി ഉയര്‍ന്നിട്ടുണ്ട്.

Related posts

Leave a Comment