ഇടുക്കി അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത; ഡാം തുറന്നത് മൂന്ന് വര്‍ഷത്തിന് ശേഷം

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്. രണ്ട്, നാല് ഷട്ടറുകള്‍ ഉടന്‍ തുറക്കും

സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന രീതിയിലാണ് ക്രമീകരണം. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.ഇതിന് മുൻപ് മഹാപ്രളയത്തെ തുടര്‍ന്ന് 2018 ആഗസ്റ്റിലാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു.

Related posts

Leave a Comment