കനത്ത മഴ ; ഇടുക്കിഡാം ഷട്ടറുകൾ ഉയർത്താൻ തീരുമാനം

തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കി ഡാമിൻറെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചു . നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകൾ തുറക്കാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമിൽ റെഡ്​ ​അലേർട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ്​ അടിയന്തര തീരുമാനം.

നിലവിൽ ജലനിരപ്പ്​ 2397.38 അടിയായി ഉയർന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്​. നാളെ രാവിലെ ഏഴുമണിയോടെ അപ്പർ റൂൾ ലെവലായ 2398.86 അടിയിൽ ജലനിരപ്പ്​ എത്തുമെന്നാണ്​ കണക്കുകൂട്ടുന്നത്​. ഈ സാഹചര്യത്തിലാണ്​ ഡാം തുറക്കാൻ തീരുമാനം. 65ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.

നേരത്തെ, ഇന്ന്​ രാവിലെ ഓറഞ്ച്​ അലേർട്ട്​ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല യോഗത്തിലാണ്​ തീരുമാനം.

Related posts

Leave a Comment