ഇടുക്കിയിൽ ടിപ്പറിടിച്ച് രണ്ടുവയസ്സുകാരൻ മരിച്ചു

ഇടുക്കി: ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്.
സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ, റോഡിന് സമീപത്തു നിന്ന കുട്ടിയെ ലോറി ഇടിക്കുകയായിരുന്നു. ശേഷം ലോറി നിർത്താതെ പോയി. കുട്ടിയെയുമായി അമ്മയും ബന്ധുവും റോഡിലെത്തി. അതുവഴി എത്തിയ മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു.മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

Leave a Comment