Fashion
തലസ്ഥാന നഗരിയിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം; ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും

മുംബൈ: തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം വരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ ശ്രീലങ്ക പരമ്ബരയിലെ ഏകദിന മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക എന്ന് ബിസിസിഐ അറിയിച്ചു. ജനുവരി 15നാണ് മത്സരം. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 മത്സരമാണ് തിരുവനന്തപുരത്ത് അവസാനം നടന്നത്.
അതേസമയം വരാനിരിക്കുന്ന ഹോം സീസണ് മത്സരങ്ങളുടെ തീയതിയും ബിസിസിഐ പുറത്തുവിട്ടു. ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായി നടക്കുന്ന മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളോടെയാണ് ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളുടെ ഹോം സീസണ് ആരംഭിക്കുന്നത്. ശ്രീലങ്കയ്ക്കെതിരെ ജനുവരി മൂന്നിന് ആരംഭിക്കുന്ന ഹോം സീസണ് മാര്‍ച്ച് 22ന് ഓസ്ട്രേലിയക്കെതിരായി നടക്കുന്ന ഏകദിന മത്സരത്തോടെയാണ് അവസാനിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരെ ആദ്യം ടി20 പരമ്ബരയാണ് നടക്കുക. ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ മത്സരം. അഞ്ചിന് രണ്ടാം മത്സരം പൂനെയിലും പരമ്ബരയിലെ അവസാന ടി20 ഏഴിന് രാജ്കോട്ടിലും നടക്കും.
Fashion
സൂര്യപുരി എക്സ്പ്രസ് പാളം തെറ്റി, മഡ്ഗാവ് -എറണാകുളം എക്സ്പ്രസിൽ തീപിപ്പിടിത്തം

രാജ്യത്ത് ട്രെയിൻ ദുരന്തങ്ങൾ ആവർത്തിക്കുന്നു. ഇന്നലെ രാത്രി രണ്ട് യാത്രാ വണ്ടികളാണ് അപകടത്തിൽ പെട്ടത്. രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി. ഗോവയിൽ എറണാകുളത്തേക്കുള്ള ട്രെയിൻ തീ പിടിച്ചു.
ജയ്പുർ; രാജസ്ഥാനിൽ യാത്രാ ട്രെയിൻ പാളം തെറ്റി മറിഞ്ഞു. നിരവിധി പേർക്കു പരുക്കേറ്റു. ആരും മരിച്ചതായി റിപ്പോർട്ട് ഇല്ല. ഇന്നലെ രാത്രിയായിരുന്നു അപകടം. ബാർദ്ര ടെർമിനൽ- ജോദ്പൂർ സൂര്യപുരി എക്സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. 11 കോച്ചുകൾ പാളം തെറ്റിയതായി യാത്രക്കാർ പറയുന്നു. വലിയ ശബ്ദം കേട്ട് തങ്ങൾ പേടിച്ചു. രണ്ടു മൂന്നു മിനിറ്റിനുള്ളിൽ ട്രെയിൻ നിന്നു. എട്ട് സ്ലീപ്പർ കോച്ചുകൾ ട്രാക്കിനു പുറത്തായെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു.

അഞ്ചു മിനിറ്റിനുള്ളിൽ ആംബുലൻസുകളെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. സമീപത്തു കൂടി റോഡ് സൗകര്യമുള്ളതിനാൽ ബസുകളെത്തിച്ച് യാത്രക്കാരെ വിട്ടതായ മധ്യറെയിൽവേ അധികൃതർ അറിയിച്ചു. ഇന്നു പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം.
കൂടുതൽ വിവരങ്ങൾക്ക്: 02912654979, 02912654993, 02912624125, 02912431646
02932250324 എന്നീ നമ്പരുകളിൽ വിളിക്കാം.
മഡ്ഗാവ്: ട്രെയിനിൽ തീപിടുത്തം. മഡ്ഗാവ് -എറണാകുളം എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. കർണ്ണാടകത്തിൽ വച്ച് രാത്രി 10. 45 ഓടെ S2 ബോഗിയുടെ അടിഭാഗത്തിനാണ് തീപിടിച്ചത്. യാത്രക്കാർ അറിയിച്ചതിന് ശേഷം തീവണ്ടി നിർത്തി റെയിൽവെ ജീവനക്കാർ തീയണക്കുകയായിരുന്നു. അഗ്നിബാധയില്‍ ആളപായമില്ല സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിന് തീ പിടിച്ചിരുന്നു. ദുർഗ് – ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ മൊറീന സ്റ്റേഷനിൽ നിർത്തിയിട്ട സമയത്താണ് തീപിടിച്ചത്.
Fashion
കിരീടമണിഞ്ഞു ഇന്ത്യയുടെ സർഗം കൗശൽ ; മിസിസ് വേൾഡ് കിരീടം 21 വർഷത്തിന് ശേഷം ഇന്ത്യക്ക്

ലാസ് വെഗാസ്: ലാസ് വെഗാസിൽ നടന്ന പരിപാടിയിൽ മിസിസ് വേൾഡ് കിരീടം ചൂടി ഇന്ത്യയുടെ സർഗം കൗശൽ. 63 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സർഗം 21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് കിരീടം തിരികെ കൊണ്ടുവന്നതായ വാർത്ത പങ്കിട്ടുകൊണ്ട്, മിസിസ് ഇന്ത്യ മത്സരത്തിന്റെ മാനേജിംഗ് ഓർഗനൈസേഷൻ. നീണ്ട കാത്തിരിപ്പ് അവസാനിച്ചു, 21 വർഷത്തിന് ശേഷം കിരീടം തിരികെ ലഭിച്ചു!” .ജമ്മു സ്വദേശിയായ സർഗം കിരീടം നേടിയതിൽ താൻ എത്രമാത്രം ആഹ്ലാദിച്ചുവെന്ന് വിവരിക്കുന്ന ഒരു വീഡിയോയും മാനേജിംഗ് ഡയറക്ടർ പങ്കിട്ടു.
‘ഞാൻ വളരെ ആവേശത്തിലാണ്.
ലവ് യു ഇന്ത്യ, ലവ് യു വേൾഡ്’ എന്ന് പുതുതായി കിരീടമണിഞ്ഞ മിസിസ് വേൾഡ് പറഞ്ഞു.
crime
തിരുവനന്തപുരത്തു പട്ടാപ്പകൽ നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നദഗരത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. പേരൂർക്കട നിന്നും വഴയിലയിലേക്ക് പോകുന്ന റോഡിൽ പെട്രോൾ പമ്പിന് സമീപം ആൺസുഹൃത്ത് യുവതിയെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വഴയില സ്വദേശി സിന്ധു ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് രാഗേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
യുവതിയെ പിന്നിൽ നിന്നും വെട്ടിയ രാഗേഷ് വെട്ടുകത്തി ഉപയോഗിച്ച് പത്തിലധികം വെട്ടുകൾ വെട്ടിയെന്ന് ദൃക്സാക്ഷികൾ. അതിന് ശേഷം വെട്ടുകത്തി ഉപേക്ഷിച്ച് കടന്ന് കളയാൻ ശ്രമിച്ച രാഗേഷിനെ നാട്ടുകാർ തടഞ്ഞുവച്ചു പൊലീസിൽ അറിയിക്കുകയായിരുന്നു. വെവ്വേറെ കുടുംബങ്ങളുള്ള ഇരുവരും ഒന്നിച്ചു താമസിക്കുക ആയിരുന്നു. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് വിവരം.
പോലീസെത്തി നടപടി ക്രമങ്ങൾ ആരംഭിച്ചു.
ഗൂണ്ടാ അക്രമങ്ങളും കൊലപാതകങ്ങളും ആവർത്തിക്കുന്ന തലസ്ഥാന നഗരത്തിൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്ന് ആക്ഷേപമുണ്ട്.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login