ആദ്യ അന്താരാഷ്ട്ര ഫണ്ടുമായി ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട്

കൊച്ചി: ഐഡിഎഫ്‌സി മ്യൂച്ച്വല്‍ ഫണ്ട് ആദ്യത്തെ അന്താരാഷ്ട്ര ഫണ്ട് ഐഡിഎഫ്‌സി യുഎസ് ഇക്വിറ്റി ഫണ്ട് അവതരിപ്പിക്കുന്നു. വിദേശ മ്യൂച്ച്വല്‍ ഫണ്ട് സ്‌കീം/യുഎസ് ഇക്വിറ്റി സെക്യൂരിറ്റീസില്‍ നിക്ഷേപിക്കുന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എന്നിവയില്‍ യൂണിറ്റുകളായി/ഷെയറുകളായി നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ടാണിത്. ദീര്‍ഘകാല മൂലധന വിലമതിപ്പ് ലക്ഷ്യമിടുന്നു. യുഎസ് സ്റ്റോക്കുകളുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള പോര്‍ട്ട്‌ഫോളിയൊയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്, അതുവഴി യുഎസ് വിപണിയിലെ ഘടനാപരമായി ശക്തമായ അവസരങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നു. 2000ത്തില്‍ ആരംഭിക്കുകയും 2021 ജൂണ്‍ 30ന് 1.8 ബില്ല്യന്‍ യുഎസ് ഡോളര്‍ മാനേജ്‌മെന്റ് ആസ്തിയുമുള്ള ജെപി മോര്‍ഗന്‍ യുഎസ് ഗ്രോത്ത് ഫണ്ടാണ് സജീവ പരിപാലനയിലുള്ള ഫണ്ട്. ശക്തമായ നിക്ഷേപ ചട്ടക്കൂടും ഫോര്‍ട്ട്‌ഫോലിയോ ടീമും സ്ഥിരതയുള്ള ട്രാക്ക് റെഡോഡുമുണ്ട്. ജൂലൈ 29 മുതല്‍ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആരംഭിക്കും. ഓഗസ്റ്റ് 12ന് ക്ലോസ് ചെയ്യും.
യുഎസ് ഇക്വിറ്റികള്‍ നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയൊയ്ക്ക് അനുയോജ്യമായ ഒരു പൂരകമാകാം, കാരണം ഇതിന് ഇന്ത്യന്‍ ഇക്വിറ്റികളുമായി ബന്ധമുണ്ട്, ഫലപ്രദമായ വൈവിധ്യവത്കരണത്തിനും യുഎസ്ഡിക്ക് എക്‌സ്‌പോഷര്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. അടിസ്ഥാനപരമായി ശക്തമായ 60-90 സ്റ്റോക്കുകള്‍ ഉള്‍പ്പെട്ടതാണ് ഫണ്ട് പോര്‍ട്ട്‌ഫോളിയോ. സ്റ്റോക്കുകളുടെ 40 ശതമാനം വരുമാനവും യുഎസിനു പുറത്തുള്ള രാജ്യങ്ങളുടെ സംഭാവനയാണ്.      

Related posts

Leave a Comment