പീഢനാരോപണ വിധേയനായ അധ്യാപകന്‍ ഒളിവില്‍,സംരക്ഷിക്കാന്‍ ഇടതു നീക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സര്‍വ്വീസില്‍ നിന്നും സസ്പന്റ് ചെയ്ത അസിസ്റ്റന്റ് പ്രൊഫസറെ സംരക്ഷിക്കാന്‍ സി പി എമ്മും ഇടതു സര്‍വ്വീസ് സംഘടനകളും രംഗത്തെത്തി. സര്‍വ്വകലാശാല ക്യാംപസിലെ ഇടതു അധ്യാപക സര്‍വ്വീസ് സംഘടനാംഗമാണ് ഇദ്ദേഹം.പി എസ് എം ഓ തിരൂരങ്ങാടി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍വ്വകലാശാല ഇംഗ്ലീഷ് പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചത്.
സര്‍വ്വകലാശാല പോലീസിനു പരാതി കൈമാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല.പരാതി ലഭിച്ച അന്നു മുതല്‍ അധ്യാപകന്‍ ഒളിവിലാണെന്നാണ് തേഞ്ഞിപ്പലം പോലീസ് പറയുന്നത്.ഇടതു അധ്യാപക സര്‍വ്വീസ് അംഗങ്ങളായ അധ്യാപികമാരും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ത്തുന്നുണ്ട്. അതേസമയം വാഴ്‌സിറ്റി ഇടതു അധ്യാപക സംഘടനാ വാട്‌സ്അപ്പ് ഗ്രൂപ്പില്‍ നിന്നും ഇയാളെ നീക്കം ചെയ്തിട്ടുണ്ട്, ആരോപണ വിധേയനായ അധ്യാപനെതിരെയുള്ള നടപടികളില്‍ വിശദീകരണം ആരായുന്നതില്‍ ഗ്രൂപ്പ് അംഗങ്ങളെ സംഘടനാ നേതാക്കള്‍ വിലക്കിയിട്ടുമുണ്ട്‌

Related posts

Leave a Comment