Connect with us
head

News

ഇന്ത്യൻകമ്മ്യുണിറ്റിസ്കൂൾ സൂപ്പർ മെഗാ കാർണിവൽ 27 ന് വെള്ളിയാഴ്ച

Avatar

Published

on

കൃഷ്ണൻ കടലുണ്ടി


കുവൈറ്റ് സിറ്റി : ഇന്ത്യൻ കമ്മ്യുണിറ്റി സ്‌കൂൾ കുവൈറ്റ് മെഗാ കാർണിവൽ – 2023 അടുത്ത വെള്ളിയാഴ്ച നടക്കും. അന്ന് രാവിലെ 8 . 45 ന് സാൽമിയ സീനിയർ സ്‌കൂൾ ൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിയിൽ കുവൈറ്റിലെ ജപ്പാൻ അംബാസിഡർ ബഹുമാന്യ മോറിനോ യസുനാരി മുഖ്യ അതിഥി ആയിരിക്കും. ഐ സി എസ്‌ കെ സീനിയർ അഡ്മിനിസ്ട്രേറ്റർ കൂടിയായ പ്രിനിസിപ്പാൾ ഡോ : ബിനുമോൻ , മറ്റു ഉയർന്ന ഭരണാധികാരികളും വിശിഷ്ട വ്യക്തിത്വങ്ങളും സന്നിഹിതരാവും.

Advertisement
head

വൈകുന്നേരം വരെ ഉത്സവാന്തരീക്ഷത്തിൽ നീണ്ടു നിൽക്കുന്ന പരിപാടികളിൽ കോമഡി ഷോ, വിവിധ സംഗീത ശിൽപ്പങ്ങൾ, ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൻറെ സ്വന്തം ഗായിക കുമാരി റൂത് ആൻ ടോബിയും സംഘവും അവതരിപ്പിക്കുന്ന ഹൃദ്യമായ സംഗീത വിരുന്ന്, താനൊരാ നൃത്തങ്ങൾ, ലബനീസ് ഡാൻസ്, പരമ്പരാഗത അറബിക് ഡാൻസ്, ലംബാഡി നൃത്തം, ആന്ധ്രാപ്രദേശിൽ നിന്നുള്ള ബൻജാര നാടോടി നൃത്തം, ഡി. ജെ. എഫക്ട്സ്, ലേസർ മ്യൂസിക് ഡാൻസ്, മൈലാഞ്ചി മത്സരം, മായാജാലപ്രദര്ശനം എന്നിവ ഉൾപ്പെടുന്നു. കലാ – കായിക വിനോദ പരിപാടികൾക്കു പുറമേ, സന്ദർശകർക്കായി പലവിധ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ പരിച്‌ഛേദമായ വൈവിധ്യം തുളുമ്പുന്ന ഭക്ഷണ ശാലകളും വിവിധ ബ്രാൻഡുകളുടെ ആദായ വിൽപ്പന സ്റ്റാളുകളും ഇന്ത്യൻ കാർണിവൽ അവിസ്മരണീയമാക്കും.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മോദിയെ ഇറക്കുന്നതു വരെ ജോഡോ യാത്ര നിലനിൽക്കും: ആന്റണി

Published

on

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതു വരെ ഭാരത് ജോഡോ യാത്രയുടെ സന്ദശം നിലനിൽക്കുമെന്ന് മുതിർന്ന നേതാവ് ഏ.കെ. ആന്റണി. രാഹുൽ ​ഗാന്ധി എംപി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ സംസാരിക്കുകയായിരുന്നു ആന്റണി.

ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ രാഹുൽ ഗാന്ധിയെ ആൻറണി ഏറെ പ്രശംസിച്ചു. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചുള്ള യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ ആണ്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ്‌ ശ്രമം. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല, എം.എം. ഹസൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
head
Continue Reading

News

റിയാദ് കോഴിക്കോടെൻസ് ; “മൊഹബത്ത് നൈറ്റ് ” ഫെബ്രുവരി 24 ന്

Published

on

റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ കോഴിക്കോടെൻസ് ഒരുക്കുന്ന മെഗാ ഈവന്റ് ‘മൊഹബത്ത് നൈറ്റിൽ ‘ഗായകരായ റിമി ടോമിയും വിധുപ്രതാപും പങ്കെടുക്കും . ഫെബ്രുവരി 24ന് വെള്ളിയാഴ്ച റിയാദിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

പരിപാടിയുടെ പോസ്റ്റർ പ്രകാശനം അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോഴിക്കോടെൻസ് ചീഫ് ഓർഗനൈസർ മൊഹീഹുദ്ധീൻ സഹീർ സംഘാടക സമിതി ചെയർമാൻ ഹർഷദ് ഫറോക്ക്, ജനറൽ കൺ വീനർ റാഫി കൊയിലാണ്ടി, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി കെ കെ അബ്ബാസ് എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു.

Advertisement
head

പതിവ് സംഘടനാ ശൈലിയിൽ നിന്നും മാറി കാലഘട്ടത്തിന്റെ ആവശ്യകതയിലൂന്നി പ്രവർത്തിക്കുന്ന കോഴിക്കോടെൻസ്, സാമൂഹ്യ, വൈജ്ഞാനിക രംഗത്ത് വേറിട്ട കാൽവെപ്പ് നടത്തുന്ന “എഡ്യുഫൺ ക്ലബ്”നു മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

പ്രോഗ്രാം കമ്മിറ്റി കൺ വീനർ കബീർ നല്ലളം സ്വാഗതവും ട്രഷറർ ഷാജു കെ സി നന്ദിയും പറഞ്ഞു.

Advertisement
head
Continue Reading

Featured

ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

Published

on

  • മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്

ശ്രീന​ഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീന​ഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തി.

Advertisement
head
Continue Reading

Featured