Connect with us
,KIJU

Kuwait

ഐ.സി.എസ്. കെ ഖൈത്താനിൽ വിദ്യർത്ഥി പ്രതിനിധിക ളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : വിദ്യർത്ഥി പ്രതിനിധികളായി പുതുതായി തെരഞ്ഞെട്ടവർക്ക്ഔദ്യോഗികമായി ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നതിന്ന്
സ്ഥാനാരോഹണ ചടങ്ങ് നടത്തി . ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നേതൃത്വഗുണങ്ങളും ഉത്തരവാദിത്തബോധവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനായാണ് എല്ലാ വർഷവും വിദ്യാർത്ഥി പ്രതിനിധികൾക്കായി തിരഞ്ഞെടുപ്പ് നടത്തി വരുന്നത്. വിദ്യാർത്ഥി നേതാക്കൾ എന്ന നിലയിൽ മുഴുവൻ അധ്യയന വർഷവും ചുമതലകൾ നിറവേറ്റുക അവരുടെ കർത്തവ്യമായിരിക്കും.

സി ബി എസ് ഇ , ഐ ജി സി എസ് ഇ വിഭാഗങ്ങൾക്കായി 2023-24 അധ്യയന വർഷത്തേക്ക് സ്കൂൾ സെനറ്റ് നൽകിയ നേതൃത്വത്തിന്റെ മേലങ്കി ഔദ്യോഗികമായി അംഗീകരിക്കുന്നതിനാണ് ആചാരപരമായ ചടങ്ങ് സംഘടിപ്പിച്ചത്. ഷൂട്ടിംഗ് മാസ്റ്റേഴ്‌സ് അക്കാദമി കുവൈറ്റ് സ്ഥാപകനും കളിമൺ കായിക ഇനത്തിൽ അന്താരാഷ്‌ട്ര ഷൂട്ടിംഗ് ചാമ്പ്യനുമായ മുഖ്യാതിഥി മുഅത്ത് അൽ റഷ്ദി ക്ക് വിവിധ ഹൗസുകളിലെ കോർ സെനറ്റ് അംഗങ്ങളും ക്യാപ്റ്റൻമാരും വൈസ് ക്യാപ്റ്റൻമാരും ഗാർഡ് ഓഫ് ഓണർനൽകി ആദരിച്ചപ്പോൾ അവരുടെ ത്രസിപ്പിക്കുന്ന മാർച്ച് പാസ്റ്റ് ക്യാമ്പസിലുടനീളം അലയടിച്ചു.

Advertisement
inner ad


സീനിയർ സെക്കൻഡറി സൂപ്പർവൈസർ ശ്രീമതി ശരണ്യാദേവി മുഖ്യാതിഥിയെ പരിചയപ്പെടുത്തി കൊണ്ട് ചടങ്ങ് ഔപചാരികമായി ആരംഭിച്ചു . ശ്രീ മുഅത്ത് അൽ റഷ്ദിയും സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ ഗംഗാധർ ഷിർസത്തും ചേർന്ന് ദീപം തെളിച്ചു. സ്‌കൂളിലെ നർത്തകിമാർ ചടങ്ങ് ദിവ്യവുംഐശ്വര്യപൂർണ്ണവുമാക്കി. ശ്രീ ഷിർസത്ത് സമ്മേളനത്തെ സ്വാഗതം ചെയ്യുകയും നിസ്വാർത്ഥതയോടെ എല്ലാവരെയും ഉൾക്കൊള്ളുന്ന നേതാവായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്കുള്ള സത്യപ്രതിജ്ഞ മുഖ്യാതിഥി ചൊല്ലിക്കൊടുത്തു.മുഖ്യാതിഥി സദസ്സിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം യുവമനസ്സുകളിൽ കായികാഭ്യാസത്തിന്റെ വിത്ത് പാകുന്നതായിരുന്നു . വിദ്യാർഥികൾ പ്രചോദനാത്മക ഗാനം ആലപിച്ചു.


നന്ദി സൂചകമായി ശ്രീ മുഅത്ത് അൽ റഷ്ദിക്ക് പ്രിൻസിപ്പൽ മെമന്റോ സമ്മാനിച്ചു. 2022-23 അധ്യയന വർഷത്തേക്കുള്ള പ്രിൻസിപ്പലിന്റെ അക്കാദമിക് അവാർഡുകൾ മികച്ച വിദ്യാർത്ഥികൾക്ക് ലഭിച്ചു. സെനറ്റ് പ്രസിഡന്റ് സിദ്ധാർത്ഥ് സുദീപ് നന്ദി രേഖപ്പെടുത്തി. അനാമിക കാതിക്, മുഹമ്മദ് യൂസഫ് ഖാൻ, പ്രാർഥന സെറാഫിൻ എന്നിവരാ യിരുന്നു അന്നത്തെ എം.സി. മാർ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

പൽപക് മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പാലക്കാട് നിവാസികളുടെ സംഘടനയായ പൽപ്പക് (പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്) മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫഹാഹീൽ ബ്രാഞ്ച് സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം മെട്രോയുടെ ഫഹാഹീൽ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പിനായിലഭ്യമാക്കിയിരുന്നു.

Advertisement
inner ad


പാലക്കാട് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും ,മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു. പ്രവാസജീവിതത്തിൽ കുവൈറ്റിലെ അശരണരായ ജനങ്ങൾക്ക്
ഉപകാരപ്രദമായരീതിയിൽ തങ്ങളുടെ സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മെട്രോ മാനേജ്മെന്റ് തദവസരത്തിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

കാവിവൽക്കരണവും തിരുത്തലുകളും കണ്ടറിയുവാൻ വിദ്യാർത്ഥികൾക്കാവണം : മേയർ ടി ഓ മോഹനൻ

Published

on

കുവൈറ്റ് സിറ്റി : വിദ്യാഭ്യാസത്തോടൊപ്പം നാടിന്റെ മാറ്റങ്ങളും, വിദ്യാഭ്യാസലോകത്തെ മാറ്റങ്ങളും വിദ്യാർത്ഥികൾ തിരിച്ചറിയണം. അതോടൊപ്പം വിദ്യാഭ്യാസമേഖലയിൽനടത്തിക്കൊണ്ടിരിക്കുന്ന കാവിവൽക്കരണത്തെയും ചരിത്രത്തിലെതിരുത്തലുകളും കണ്ടറിയുവാൻ വിദ്യാർത്ഥികൾതയ്യാറാകണമെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ കണ്ണൂർ നോളജ് സെൻ്ററിൽ സംഘടിപ്പിച്ച സ്കോളർഷിപ്പ് പദ്ധതി വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യമായ ഉന്നതി ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന സംഘങ്ങൾ ചുരുങ്ങി വരുന്ന കാലത്ത് കരുണ വറ്റാത്ത ഒരു നീരുറവയായി കെ.കെ.എം. എ നിലനിൽക്കുന്നുവെന്നത് വളരെ പ്രശംസനീയമായ കാര്യമാണ് എന്ന് ആശംസകൾ നേർന്നു കൊണ്ട് മുഖ്യാതിഥി ഡെപ്യൂട്ടി മേയർ ശ്രിമതി ഷബീന ടീച്ചർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ പി. കെ ഇസ്മത്, എം.ഐ.എസ് സെക്രട്ടറി നാസർ എന്നിവറം ആശംസകൾ നേർന്നു സംസാരിച്ചു.

Advertisement
inner ad

വൈ.ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖഭാഷണം നടത്തി. സംഘടനാ പ്രവർത്തനം വിശദീകരിച്ച് വൈ. ചെയർമാൻ എ പി അബ്ദുൽ സലാം സംസാരിച്ചു. കെകെഎംഎ സംസ്ഥാന പ്രസിഡണ്ട് കെ.കെ അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജന. സെക്രട്ടറി റസാഖ് മേലടി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം മേയർ ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ ശബീന ടീച്ചർ, സംസ്ഥാന ട്രഷറർ സുബൈർ ഹാജി, സോഷ്യൽ പ്രോജക്ട് നിസാം നാലകത്ത്, ബെനിഫിറ്റ്സ് വർക്കിംഗ് പ്രസിഡൻ്റ് എച്ച് എ ഗഫൂർ, എ. വി മുസ്തഫ, ഖാലിദ് മംഗള, അലി കുട്ടി ഹാജി, ദിലീപ് കോട്ടപ്പുറം, പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, എം. കെ മുസ്തഫ, നജ്മുദ്ദീൻ, ഹനീഫ മൂഴിക്കൽ എന്നിവർ നൽകി.

വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സിനു ഷാഫി പാപ്പിനിശ്ശേരി നേതൃത്വം നൽകി. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇസ്ഹാഖ് നന്ദി പറഞ്ഞു. സലീം അറക്കൽ, എം കെ മുസ്തഫ, ആർ വി അബ്ദുൽ ഹമീദ് മൗലവി,എം കെ അബ്ദുൽ റഹ്മാൻ,അബ്ദു കുറ്റിച്ചിറ, അബ്ദുൽ സലാം വി.വി, യു. എ ബക്കർ, നജ്മുദ്ധീൻ കരുനാഗപ്പള്ളി, സി കെ സത്താർ, ഹാരിസ് സാൽമിയ, മൂസുരായിൻ, ബഷീർ തിരൂർ, അബ്ദുല്ല സി. എച്ച്, കെ പി അഷ്റഫ് , സി എച് ഹസ്സൻ കുഞ്ഞി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisement
inner ad
Continue Reading

Kuwait

ഫോക്കസ് നവീൻ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ്: റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി

Published

on

കുവൈറ്റ് : ഫോക്കസ് കുവൈറ്റ് (ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ്) സംഘടിപ്പിച്ച നവീൻ ജോർജ് മെ മ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് ൽ റൈഡേഴ്‌സ് ഫാഹീൽ ജേതാക്കളായി . അബൂഹലീഫ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ചു രാവിലെ 10.30 ന് ആരംഭിച്ച മത്സരങ്ങളിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ്, കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവനിയ, റൈഡേഴ്‌സ് ഫാഹീൽ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകളുടെ 2 വീതം മാച്ച്കളാണ് നടന്നത് . ടൂർണമെന്റിന്റെ ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് മംഗഫ് ഉം റൈഡേഴ്‌സ് ഫാഹീൽ ടീമുകൾ തമ്മിൽ നടന്ന മത്സരത്തിൽ റൈഡേഴ്‌സ് ഫഹീൽ വിജയികളായി.


വി​ജ​യി​ക​ൾ​ക്ക് ഫോക്കസ് പ്രസിഡന്റ്‌ ജിജി മാത്യു, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ട്രെഷറർ ജേക്കബ് ജോൺ, ജോയിന്റ് ട്രെഷർ സജിമോൻ , ജോയിൻ സെക്രട്ടറി മനോജ്‌ കലാഭവൻ, ജനറൽ കൺവീനർ സൈമൻ ബേബി, രതീഷ് കുമാർ, റെജി സാമൂവൽ, ഡാനിയേൽ തോമസ്, ഷിബു സാമൂവൽ എന്നിവർ ട്രോഫി വിതരണം ചെയ്തു. ബെസ്റ്റ് ബാറ്റ്സ്മാൻ ആയി തെരഞ്ഞെടുക്കപ്പെട്ട സുമേഷ്, ബെസ്റ്റ് ബൗളർ ആയ ആന്റണി എന്നിവർക്കും ലൂസേഴ്സ് ഫൈനലിൽ എത്തിയ കിങ്സ് അബ്ബാസിയ, മെൻ ഇൻ ബ്ലൂ അബ്ബാസിയ, ഡെൽറ്റാ സിസി ഫർവാനിയ, വരിയേഴ്സ് അബ്ബാസിയ എന്നീ ടീമുകൾക്കും ട്രോഫിയുംവിതരണം ചെയ്തു. അമ്പയർ മാരായ – അനീഷ്, ജിബി ജോൺ, പ്രജിത് പിള്ളൈയ്, രാജ് മോൻ, എന്നിവർക്ക് ഫോക്കസ് കുവൈറ്റിന്റെ മെമണ്ടോ നൽകി ആദരിച്ചു.

Advertisement
inner ad

ഫോക്കസ് കുവൈറ്റ് ന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ , വർക്കിംഗ്‌ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കൺവീനേഴ്സ്, ജോയിന്റ് കൺവീനേഴ്സ്, മെമ്പേഴ്സ്, ഫോട്ടോ ഗ്രാഫർ ഷിബു സാമൂവൽ, സുഗതൻ, രതീഷ് കുമാർ എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ സൈമൺ ബേബി സ്വാഗതവും പ്രസിഡന്റ്‌ ജിജി മാത്യു ടീം അംഗങ്ങൾക്ക് വിജയാശംസയും നേർന്നു. ട്രെഷറർ ജേക്കബ് ജോൺ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured