ജീവനക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള പുതിയ അധിക നീക്കങ്ങളുമായി ഐസിഐസിഐ ലോംബാര്‍ഡ്മുംബൈ: 6th July 2021 :  രാജ്യത്തെ മുന്‍നിര നോണ്‍-ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്‍ഡ് ജീവനക്കാര്‍ക്കായുള്ള സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.  ആരോഗ്യകരവും സുരക്ഷിതവും ആസ്വാദ്യവുമായ പ്രവര്‍ത്തനാന്തരീക്ഷം ജീവനക്കാര്‍ക്കു ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്.


ഓഫിസുകളില്‍ ജോലിക്കെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവു പ്രതീക്ഷിക്കുന്നതിനു മുന്നോടിയായാണ് ഈ അധിക നടപടികള്‍.  പൂര്‍ണമായും വാക്‌സിനേഷന്‍ നടത്തിയിട്ടുള്ളതോ കഴിഞ്ഞ 90 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് പോസിറ്റീവ് ആയി ടെസ്റ്റു ചെയ്യപ്പെടുകയും ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്തിട്ടുള്ളതോ ആയ ജീവനക്കാരെയാണ് ഓഫിസ് കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുക.


ഹാജരാക്കുന്ന ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് 105 ദിവസമാണ് സാധുതയുണ്ടാകുക. 105 ദിവസത്തിനു ശേഷം ജീവനക്കാര്‍ വാക്‌സിനേഷന്‍ എടുത്തിരിക്കുകയോ പുതിയ ആര്‍ടി-പിസിആര്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. ഒരു ഡോസെങ്കിലും വാക്‌സിന്‍ എടുത്തിട്ടുളളവര്‍ താല്‍ക്കാലികമോ അന്തിമമോ ആയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  വൈറസിന്റെ വ്യാപന പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യമുള്ള കമ്പനി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.


ശാഖകളുടെ അണുനശീകരണവും എയര്‍ കണ്ടീഷനിങും
വന്‍ തോതില്‍ പരക്കുന്ന കോവിഡ് 19 പ്രതലങ്ങളിലൂടെ പടരുന്നതു തടയാന്‍ ഐസിഐസിഐ ലോംബാര്‍ഡ് ഓഫിസുകള്‍ പൂര്‍ണമായ അണുനശീകരണം നടത്തുന്നുണ്ട്. മനുഷ്യ സ്പര്‍ശം ഏല്‍ക്കാന്‍ സാധ്യതയുള്ള ഓഫിസിലെ എല്ലാ പ്രദേശങ്ങളും തുടര്‍ച്ചയായി വൃത്തിയാക്കുകയും അണു നശീകരണം നടത്തുകയും ചെയ്യുന്നുണ്ട്.  ശുദ്ധ വായുവും വായു സഞ്ചാരവും ഉറപ്പാക്കാന്‍ എയര്‍ കണ്ടീഷണറുകള്‍ സ്ഥിരമായി സര്‍വ്വീസിങ് നടത്തും.കോവിഡ് 19 ക്വാറന്റീന്‍ വിലയിരുത്തല്‍ കമ്മിറ്റി
കോവിഡ്19  പോസിറ്റീവ് ആയവരുടെ സമ്പര്‍ക്കം, സംശയിക്കപ്പെടുന്നതും തെളിഞ്ഞതുമായ കേസുകള്‍ എന്നിവ സംബന്ധിച്ചു കീരുമാനം എടുക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും കോവിഡ് 19 ക്വാറന്റീന്‍ വിലയിരുത്തല്‍ സമിതി എന്ന പേരില്‍ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട ജീവനക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ലഭ്യമാക്കുന്നതു മുതല്‍ ഗൗരവമായ കേസുകളില്‍ ആശുപത്രികളിലെ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്നതു വരെയുള്ളവയായിരിക്കും സമിതിയുടെ പ്രാഥമിക ചുമതലകള്‍.സാമൂഹിക അകലം
ഓഫിസിനുള്ളിലെ സുരക്ഷിതവും സുഗമവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ മുന്‍കരുതലുകളും ഉള്ളപ്പോള്‍ കോവിഡിനെ തടയാനുള്ള ഏറ്റവും ഫലപ്രദമാതും ലളിതവുമായ മാര്‍ഗം സാമൂഹിക അകലമാണെന്നു തെളിഞ്ഞിട്ടുണ്ട്.  ഇതു കൊണ്ട് എല്ലാ സമയത്തും സാമൂഹിക അകലം കൃത്യമായി പാലിക്കുന്നു എന്ന് സ്ഥാപനം ഉറപ്പാക്കും.


കോവിഡിനു മുന്‍പും പിന്‍പുമുള്ള ജീവനക്കാരുടെ പ്രവര്‍ത്ത അനുഭവങ്ങളും പുതിയ പ്രവര്‍ത്തന സംസ്‌ക്കാരത്തില്‍ ജോലി ചെയ്യാനുള്ള അവരുടെ സന്നദ്ധതയും വിലയിരുത്താന്‍ ഐസിഐസിഐ ലോംബാര്‍ഡ് ഈ വര്‍ഷം ആദ്യം ഒരു സര്‍വേ നടത്തിയിരുന്നു. ഓഫിസിലിരുന്നു ജോലി ചെയ്യുന്നതിനേക്കാള്‍ വളരെ കുറഞ്ഞ അളവിലെ സംതൃപ്തിയാണ് വീട്ടിലിരുന്നു ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് ഇതിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയിരുന്നു.  പ്രതികരിച്ചവരില്‍ 25 ശതമാനം പേര്‍ മാത്രമാണ് വീട്ടിലിരുന്നു ജോലി ചെയ്യുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ചത്. ശേഷിക്കുന്ന 75 ശതമാനം പേരും അസംതൃപ്തരായിരുന്നു.  ഓഫിസുകള്‍ വീണ്ടും തുറക്കുകയും ജീവനക്കാരെ ഓഫിസിലിരുന്നു ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നതോടെ മഹാമാരിക്കു മുന്‍പുള്ള തലത്തിലെ സംതൃപ്തിയിലേക്ക് അവരുടെ ജോലി എത്തുമെന്നാണ് ഐസിഐസിഐ ലോംബാര്‍ഡ് വിശ്വസിക്കുന്നത്. അത് ജീവനക്കാരുടെ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുകയും ചെയ്യും.

Related posts

Leave a Comment