Service news
ഐ.സി.ഡി.എസ്. ജീവനക്കാരുടെ ശമ്പളംതടയുന്ന നടപടി അവസാനിപ്പിക്കുക:ചവറ ജയകുമാർ

വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഐ സി ഡി എസ് പ്രോജക്ട് ജീവനക്കാരുടെയും സംസ്ഥാനത്ത് 68,000 ത്തോളം വരുന്ന അംഗനവാടി ജീവനക്കാരുടെയും ശമ്പളം വകുപ്പിന്റെ കെടുകാര്യസ്ഥതയാൽ മുടങ്ങിയിരിക്കുക
യാണ്.സാധാരണക്കാരുടെ ആശ്രയമായ അംഗനവാടിയിലെ ജീവനക്കാരുടെ നിശ്ചിത വരുമാനമാണ് മുടങ്ങിയതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ: ചവറ ജയകുമാ പ്രസ്ഥാവിച്ചു.
കഴിഞ്ഞ എട്ടു വർഷമായി അധികാരത്തിൽ ഇരിക്കുന്ന ഇടത് സർക്കാർ സംസ്ഥാനത്തെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാതെ ഉണ്ടായിരുന്നത് പോലും കവർന്നെടുക്കുക
യാണ്. 31ാം തീയതി വരെ ജോലി ചെയ്ത ശമ്പളം കൃത്യമായി നൽകാതെ ജീവനക്കാരെ സമരങ്ങളിലേക്ക് തള്ളിവിടുകയാണ് ഈ സർക്കാർ. ഐസിഡിഎസ് ജീവനക്കാരുടെയും
അംഗനവാടി ജീവനക്കാരുടെയും ശമ്പളം തടയുന്ന നടപടി അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് വനിതാ-ശിശു വികസന ഡയറക്ടറേറ്റിനു മുന്നിൽ കേരള എൻജിഒ അസോസിയേഷൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ:AM ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ശ്രീ:VS രാഖേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ
സംസ്ഥാന സെക്രട്ടറിമാരായ ശ്രീ:J എഡിസൺ, ശ്രീ:V L രാകേഷ് കമൽ, സെക്രട്ടറിയേറ്റ് അംഗം ശ്രീ: വെള്ളറട മുരളി,സൗത്ത് ജില്ലാ സെക്രട്ടറി ശ്രീ: ജോർജ്ജ് ആന്റണി, നോർത്ത് ജില്ലാ സെക്രട്ടറി ശ്രീ. ഷാജി,ശ്രീ:PV രഞ്ചുനാഥ്, ശ്രീജിത്ത്, അഖിൽ,ബി.സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
Service news
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം -സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം:പതിനഞ്ച് ദിവസത്തിലേറെയായി തുടരുന്ന ആശാ വർക്കർമാരുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരം അടിയന്തരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ പ്രകടനം നടത്തി. കൺവീനർ എം എസ് ഇർഷാദ്, പി എൻ മനോജ്കുമാർ,
എസ് പ്രദീപ്കുമാർ, എം എസ് മോഹനചന്ദ്രൻ, കെ എം അനിൽകുമാർ, എ സുധീർ, ജി ആർ ഗോവിന്ദ്, ആർ രഞ്ജിഷ് കുമാർ, നൗഷാദ് ബദറുദ്ദീൻ, സജീവ് പരിശവിള, എൻ സുരേഷ് കുമാർ, സുശീൽ കുമാരി, ദീപ വി ഡി, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, ജി എസ് കീർത്തി നാഥ്, എം ജി രാജേഷ്, ജി രാജേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Service news
പണിമുടക്കിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണം- ചവറ ജയകുമാർ

സെറ്റോ സംഘടനകളുടെ അഭിമുഖ്യത്തിൽ ജനുവരി 22 ന് നടന്ന പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരനായ രഖീഷ് കുമാർ എ യെ സ്ഥലം മാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടര വർഷമായി അധികാരത്തിലിരിക്കുന്ന ഇടത് പക്ഷ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുത്ത പശ്ചാത്തലത്തിലാണ് സെറ്റോ പണിമുടക്കിന് നേതൃത്വം നല്കിയത്. സർക്കാരിന്റെ ഈ ആനുകൂല്യ നിഷേധങ്ങളിൽ മനം മടുത്ത ജീവനക്കാർ പണിമുടക്കിനെ ഏറ്റെടുക്കുകയായിരുന്നു. അറുപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാർ പണിമുടക്കി. സർക്കാരിനെതിരേയുള്ള ജീവനക്കാരുടെ ശക്തമായ വികാരമാണ് പണിമുടക്ക് ദിവസം സംസ്ഥാനത്ത് പ്രതിഫലിച്ചത്. ഇതിൽ വിറളി പൂണ്ട ഭരണാനുകൂല സംഘടന പണിമുടക്കിയ ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റി കൊണ്ട് പ്രതികാര നടപടി സ്വീകരിക്കുകയാണ്.
ഹെൽത്ത് ഇൻസ്പെക്ടറായി ഡി.വി.സി. യൂണിറ്റിൽ സേവനമനുഷ്ഠിച്ചിരുന്ന രഖീഷ് കുമാർ എ യെ മാറനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മെഡിക്കൽ ഓഫീസർ വ്യക്തമാക്കണം. അർദ്ധരാത്രി 12.28 നാണ് ഉത്തരവ് ഒപ്പിട്ടിരിക്കുന്നത് എന്നത് ദുരൂഹമാണ്. ഭരണാനുകൂല സംഘടനയുടെ തിട്ടൂരത്തിന് വഴങ്ങി ഉത്തരവ് പുറപ്പെടുവിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
ക്രമവിരുദ്ധമായി പുറപ്പെടുവിച്ചിട്ടുള്ള ഈ ഉത്തരവ് അടിയന്തരമായി റദ്ദ് ചെയ്യണം. ഇനിയും ഇത്തരത്തിലുള്ള പ്രതികാര നടപടി തുടരാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധവും നിയമ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൗഷാദ് അധ്യക്ഷത വഹിച്ചു.എ. പ്രസന്നകുമാർ,റ്റി. ഒ ശ്രീകുമാർ, ആർ.എസ്. പ്രശാന്ത് കുമാർ, വി.എസ്. രാകേഷ്, മോബിഷ് പി തോമസ്, ജോർജ്ജ് ആന്റണി, ഷൈജി ഷൈൻ,അരുൺ ജി. ദാസ്, എസ്.വി.ബിജു,ബി.
എൻ ഷൈൻ കുമാർ, ഷിബി എൻ.ആർ, രതീഷ് രാജൻ, അനൂജ് രാമചന്ദ്രൻ, ശ്രീകാന്ത് ആർ.കെ, റെനി രാജ്, നൗഷാദ്, സുധീതുടങ്ങിയവർ സംസാരിച്ചു.
Service news
രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റം റദ്ദ് ചെയ്യണം – ചവറ ജയകുമാർ

തിരുവനന്തപുരം : ട്രഷറി വകുപ്പിൽ രാഷ്ട്രീയ പ്രേരിതമായി നടത്തിയിട്ടുള്ള സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. ട്രഷറി ഡയറക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീനിയോറിറ്റി പാലിക്കാതെയാണ് പ്രമോഷനുകൾ നടന്നത്. ഒട്ടുമിക്ക വകുപ്പുകളിലും സ്ഥലം മാറ്റം ഓൺലൈനായി നടക്കുന്നു. ട്രഷറിയിൽ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിച്ചു. ഭരണകക്ഷി സംഘടനാ നേതാക്കൾക്ക് സൗകര്യപ്രദമായ സ്ഥലം മാറ്റം നൽകുന്നു. തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോൾ ചാർജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥന് അലവൻസ് നൽകുന്നതിൽപ്പോലും രാഷ്ട്രീയ നിറം നോക്കുന്നു. പ്രതിപക്ഷ സംഘടനയിൽ അംഗമായി എന്നതിന്റെ പേരിൽ മാത്രം വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെടുകയാണ്. അടുത്തിടെ പുറപ്പെടുവിച്ച ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രമോഷനിൽ പോലും സീനിയോറിറ്റി മറികടന്ന് കൊണ്ട് ജൂനിയറായ ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജില്ലയിൽ തന്നെ നിലനിർത്തിയിരിക്കുന്നു.വളരെയേറെ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നവരാണ് വകുപ്പിലെ ജീവനക്കാർ. ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്ന വകുപ്പിൽ സേവനങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ തയ്യാറാകേണ്ടതാണ്. ജീവനക്കാരെ രാഷ്ട്രീയമായി തരം തിരിക്കുന്നത് ഡയറക്ടർ അവസാനിപ്പിക്കണം. ഇനിയും ഇത്തരത്തിൽ രാഷ്ട്രീയ പകപോക്കലുകൾ നടത്താനാണ് ശ്രമിക്കുന്നതെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ മുഖ്യപ്രഭാഷണം നടത്തി ആർ.എസ് പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.വി.എസ്. രാകേഷ്, മൊബിഷ് പി തോമസ്, എൻ.പി അനിൽകുമാർ, ഷിബി എൻ.ആർ, മരുതൂർ ബിജോയ്, എൻ.വി വിപ്രേഷ് കുമാർ, ലിജു എബ്രഹാം, ശ്രീഗണേഷ് എന്നിവർ സംസാരിച്ചു.
-
News3 months ago
ക്ഷാമബത്ത കേസില് ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്ക്കാര് ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്ക്കാര് കേരളത്തില് മാത്രം; ചവറ ജയകുമാര് -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്
You must be logged in to post a comment Login