ഐ സി സി യുടെ മെഗാ കൾച്ചറൽ കാർണിവെലിന് തുടക്കമായി

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ ഭാഗമായി ആസാദി ക അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റർസംഘടിപ്പിക്കുന്ന
മെഗാ കള്‍ച്ചറല്‍ കാര്‍ണിവലിന് ഇന്ന്‌ തുടക്കമായി  . ആഗസ്ത് ഒന്ന് മുതൽ  19വരെ നടക്കുന്ന ആഘോഷപരിപാടി ഇന്ത്യയുടെ തനതു കലാ സാംസ്‌കാരിക സർഗോത്സവമാകുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 ഐ സി സി അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു . ആഘോഷങ്ങളുടെ സമാപന ദിവസമായ അഗസ്റ്റ് 19വരെയുള്ള  ദിവസങ്ങളില്‍ ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത സാംസ്‌ക്കാരിക പരിപാടികളാണ് ഇന്ത്യൻ സമൂഹത്തിനായി ഒരുക്കിയിട്ടുള്ളത് . ഐ സി സിക്കു കീഴിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സംഘടനകളും സാമൂഹ്യ- സാംസ്‌ക്കാരിക വിഭാഗങ്ങളും , ഇന്ത്യന്‍ സ്‌കൂൾ വിദ്യാർത്ഥികളും ,അവിദഗ്ധ തൊഴിലാളികളും ഇന്ത്യൻ പാരമ്പര്യത്തിന്റെ കലാവിരുന്നിന്റെ ഭാഗമാകും.എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ആഗസ്ത് 19ന് ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ഖവാലി ഗായകന്‍ ഡാനിഷ് ഹുസൈന്‍ ബദയുനിയുടെ  ഖവാലി ആഘോഷപരിപാടിയുടെ സമാപനത്തെ സംഗീത സാന്ദ്രമാക്കും.
.വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സംഘാടക സമിതി ചെയര്‍മാന്‍ എ പി മണികണ്ഠന്‍, കോർഡി നേറ്റർ സുമ മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment