പ്രതാപവർമ്മ തമ്പാന്റെ നിര്യാണത്തിൽ ഓ ഐ സി സി കുവൈറ്റ്‌ അനുശോചിച്ചു

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ്‌ സിറ്റി:കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റി (കെ പി സി സി) ജെനറൽ സെക്ക്രട്ടറിയും മുൻ എം എൽ എയും ആയ പ്രതാപ വർമ്മ തമ്പാന്റെ ആകസ്മിക നിര്യാണത്തിൽ ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ എക്സിക്യുട്ടിവ്‌ കമ്മറ്റി അനുശൊചനം രേഖപ്പെടുത്തി. ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ ന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ജെനറൽ സെക്ക്രട്ടറി വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ സ്വാഗതവും ട്രഷറാർ രാജിവ്‌ നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. തികഞ്ഞ ആദർശ ധീരനും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വത്തിന് ഉടമയുമായിരുന്ന മഹത്തായൊരു നേതാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായിരിക്കുന്നത് ഇന്ന് ശ്രീ എബി വരിക്കാട് ചൂണ്ടി കാണിച്ചു . ഇതര നാഷണൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ കമ്മിറ്റി , പോഷക സംഘടനാ ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു .

Related posts

Leave a Comment