വലിയ കഴിവുകളുളള കുഞ്ഞു ഇബ്രാഹീം

10 വയസ്സ്കാരൻ ഇബ്രാഹീം അബീസ് ചില്ലറക്കാരനല്ല , .രാജഗിരി പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഈ മിടുക്കൻ ഒരു വയസ്സു മുതലേ താരമാണ്. കുടുംബ റിയാലിറ്റി ഷോ ആയ വെറുതെ അല്ല ഭാര്യ യിൽ പങ്കെടുത്തതാണ് കുഞ്ഞു ഇബ്രാഹിമിന്റെ തുടക്കം. ചെറിയ കുത്തി വരകളിൽ നിന്നും പ്രായത്തിൽ കവിഞ്ഞൊരു വൈഭവം കുഞ്ഞുന്നാളിലേ ഇബ്രാഹിമിൽ പ്രകടമായിരുന്നു. കൂടാതെ തീരെ ചെറു പ്രായത്തിൽ തന്നെ നന്നായി ഡാൻസ് കളിയും ഉണ്ടായിരുന്നു. കുഞ്ഞു കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും മടികാണിച്ചില്ല.

ദാ ഇപ്പോൾ ഇ കൊച്ചു മിടുക്കൻ സൂര്യ ടി.വി സംപ്രേക്ഷണം ചെയ്യുന്ന ,സുരേഷ് ഗോപി അവതാരകൻ ആയി എത്തുന്ന അഞ്ചിനോട്ഇഞ്ചോടിഞ്ച്‌ എന്ന ക്വിസ് പരിപാടിയിൽ മിന്നും താരമാണ്.കുഞ്ചാക്കോബോബബാനോടൊപ്പം ഡാൻസ് കളിക്കാനും അദേഹത്തിന്റെ ചിത്രം വരച്ചു കൊടുക്കാനും ഒക്കെ സാധിച്ചതിന്റെ ത്രില്ലിൽ ആണ് ഇ മിടുക്കൻ ഇപ്പോൾ.വെറും ആറാം വയസ്സിൽ തന്നെ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് നെ അഭിമുഖം ചെയ്‌തിട്ടുണ്ട് ഈ കുഞ്ഞുമിടുക്കൻ. മുൻ ചീഫ് സെക്രട്ടറി ആയിരുന്ന ശ്രീ ടോം ജോസ് ഐ എ സിന്റെ വിരമിക്കൽ ചടങ്ങിൽ അദേഹത്തിന്റെ ഛായാചിത്രം വരച്ചു നൽകുകയും,അത് ദർബാർ ഹാളിൽ പ്രദർശിപ്പിക്കുകയും.അദേഹത്തിന്റെ പക്കൽ നിന്നും അഭിനന്ദന കത്ത് ലഭിക്കുകയും ചെയ്‌തിട്ടുള്ള മിടുക്കനാണ് ഇബ്രാഹീം.

വൈസ് മെൻ,റോട്ടറി ക്ലബ്,വിമൻസ് ക്ലബ് ഓഫ് കൊച്ചി ,വൈ.എം.സി.എ തുടങ്ങിയ സംഘടനകൾ നടത്തിയ നിരവധി കലാ മതസരങ്ങളിൽ സമ്മാനങ്ങൾ വാരി കുട്ടിയിട്ടുള്ള ഇബ്രാഹിം, ഇന്ത്യ ആർട്ട് ഗാലറിയുടെ ദേശീയ ചിത്രരചനാ മത്സരത്തിൽ രണ്ടു പ്രാവശ്യം ക്യാഷ് പ്രൈസിനു അർഹൻ ആകുകയും, ആ ചിത്രങ്ങൾ ഡൽഹി ഇന്ത്യൻ ആർട്ട് ​ഗാലറി പ്രദർശിപ്പിച്ചിട്ടും ഉണ്ട് .പെരിയാർ ടൈഗർ റിസോഴ്സ് നടത്തിയ പരിസ്‌ഥിതി ദിന വീഡിയോ മത്സരത്തിലും സമ്മാനം നേടിയിട്ടുണ്ട്.എൽ കെ ജി യിൽ പഠിക്കുമ്പോൾ വെ എം സി എ സംഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ ജില്ലാ തല സമ്മാനം നേടിയതാണ് കുഞ്ഞു ചിത്രകാരന് വഴിത്തിരിവായത്.ലോക്ക് ഡൌൺ കാലത്തു ഏകദേശം ഇരുനൂറോളം ചിത്രങ്ങൾ വരച്ച ഇ കുഞ്ഞു കലാകാരൻ വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും അദ്ദേഹത്തിനുള്ള സന്ദേശവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പഠനത്തിലും മികവ് പുലർത്തുന്ന ഇബ്രാഹിം സ്കൂൾതലത്തിൽ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും .ദേശീയ മാത്തമറ്റിക്കൽ ഒളിംപിയാർഡിൽ സംസ്ഥാന തലത്തിൽ വെള്ളി മെഡലും കരസ്ഥാമാക്കിയിട്ടുണ്ട്.

മാതൃഭൂമി സംഘടിപ്പിച്ച നിറംകൊടുക്കൽ മത്സരം, ലുലു ഫ്ലവർഷോയിൽ ഫ്ലവർ പ്രിൻസ് സ്ഥാനം എന്നിവയൊക്കെ ഇബ്രാഹിം നെ തേടിയെത്തിയിട്ടുണ്ട്.കൈരളി ചാനലിനു വേണ്ടി ഞാൻ മലയാളി എന്ന പരിപാടിയുടെ ടൈറ്റിൽ സോങിൽ പ്രേത്യക്ഷപ്പെട്ടിട്ടുള്ള കുഞ്ഞ് ഇബ്രാഹിം, മാതൃഭൂമി ആരോഗ്യ മാസികക്ക് വേണ്ടിയും മോഡൽ ആയിട്ടുണ്ട്. കലാ രംഗത്തും , ചിത്ര രചനാ രംഗത്തും കുഞ്ഞു പ്രായത്തിൽ തന്നെ മികവ് തെളിയിച്ച ഇ പ്രതിഭക്ക് ഇന്ത്യൻ ഫോറിൻ സർവീസിൽ ജോലിയിൽ പ്രേവേശിക്കണം എന്നതാണ് സ്വപ്നം. അതിനും അവന് ഒരു കാരണം ഉണ്ട്,തന്റെ സ്വന്തം രാജ്യത്തെ മറ്റു രാജ്യങ്ങളിൽ പ്രധിനിധീകരിക്കുക്ക എന്നതാണത് . കായംകുളം എം.എസ്.എം കോളേജ് ട്രസ്റ്റ് വൈസ് പ്രസിഡന്റും ഉം സീരിയൽ നടനും ആയ അബീസിന്റെയും അഭിഭാഷക ആയ സമീറയുടേയും മകനാണ് ഇബ്രാഹിം.

Related posts

Leave a Comment