Connect with us
48 birthday
top banner (1)

Kuwait

ഐ ബി പി സി ഇന്ത്യന് ഐ ടി കമ്പനി പ്രതിനിധികളുമായി സംവാദം സംഘടിപ്പിച്ചു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : പ്രമുഖ ഇന്ത്യന് ഐ ടി വ്യവസായ കമ്പിനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ത്യൻ ബിസിനസ് ആന്ഡ് പ്രൊഫഷണൽ കൗണ്സിൽ (ഐബി പി സി) ആണ് സംവാദം ഒരുക്കിയത്.ക്രൗണ് പ്ലാസ ബാൾ റൂമിൽ നടന്ന ചടങ്ങിൽ നിരവധി ഇന്ത്യൻ ബിസിനസ് ഉടമകളും ഉന്നത ഉദ്യോഗസ്ഥരും വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. ഐ.ടി. രംഗത്തെ അത്യാധുനികവും ന്യൂതനവുമായ വിവിധ തലത്തിലുള്ള ഇന്ത്യയുടെ വളര്ച്ച കുവൈത്തിന് പരിചയപ്പെടുത്താൻ ഇത്തരം ഒത്തുചേരലു കൾക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന് സ്ഥാനപതി ഡോ. ആദര്ശ് സ്വൈക പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾ ഇവിടുത്തെ ഇന്ത്യന് വ്യാപാരികളിലൂടെ കുവൈത്ത് സമൂഹത്തിൽ എത്തിക്കാൻ കഴിയുന്നുണ്ട്. ഇതിന് നേത്യത്വം നല്കുന്ന ഐ.ബി.പി.സി-യുടെ പ്രവര്ത്തനം ശ്ലാഘനീയമാണ്.ഐ.ടി.കമ്പിനി ഭാരവാഹികൾ കെ.സി.സി.ഐ, കെ.പി.സി, സി ട്ര, സി.ഐ.റ്റി തുടങ്ങിയ പൊതു മേഖല ഭാരവാഹികളുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയതായും സ്ഥാനപതി വ്യക്തമാക്കി. ഇന്ത്യ-കുവൈറ്റ് വിവരസാങ്കേതിക വിദ്യ കോണ്ഫറന്സിൽ പങ്കെടുക്കാൻ കുവൈറ്റിലെത്തിയതാണ് ഇന്ത്യന് ഐ.റ്റി. വ്യവസായ കമ്പിനികളുടെ പ്രതിനിധികൾ .

ഐ ടി സൊല്യൂഷൻ പ്രൊവൈഡര്മാർ മുതൽ സുരക്ഷയും കൃത്രിമ ബുദ്ധിയും വരെയുള്ള വിവിധ മേഖലകളിൽ നാസ്കോമിന്റെ കീഴിൽ പൊതുവായ പ്ലാറ്റ്ഫോമിൽ പ്രവര്ത്തിക്കുന്ന ഐ ടി മേഖലയിലെ പ്രമുഖരായ വിവിധ ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യന് ഐ ടി മേഖലയെ കുവൈറ്റി ബിസിനസ് – വ്യവസായ മേഖലകളുമായി ബന്ധിപ്പിക്കാനുള്ള തങ്ങളുടെ ചെറിയ ശ്രമമാണിതെന്ന് ഐ ബി പി സി ചെയര്മാൻ ഗുരുവിന്ദർ സിംഗ് ലാംബ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. നാസ് കോം സമ്മേളനത്തിനുള്ള ഒരു ബ്രോഷർ പരിപാടിയുടെ ഭാഗമായി പുറത്തിറക്കി. ഐ ബി പി സി വൈസ് ചെയര്മാൻ കൈസർ ഷാക്കിർ, ജോയിന്റ് സെക്രട്ടറി സുരേഷ് കെ.പി. എന്നിവരും ഇന്ത്യന് പ്രതിനിധിക ളും ചേർന്നാണ് ബ്രോഷർ പുറത്തിറക്കിയത്.

Advertisement
inner ad


എപിസിന്റെർ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് , മൈൻഡ് മാപ് ഡിജിറ്റൽ, എക്സ് എൽ സ്കൗട്ട്, എക്സ് എൽ പാറ്റ് , സാമ്യക്‌ ഇൻഫോടെക് , സവിസ് ഫസ് , കോലൻ ഇൻഫോടെക് , ടാന്ററാജിൻ ടെക്നോളജി , യൂണികുൽ സൊല്യൂഷൻസ് , ക്ര്യപ്സി ടെക്നോളജി , പോസിഡീസ് ടെക്നോളജി , ഇനദേവ് ഇന്ത്യ , സീ ഇൻഫോ നെറ്റ് , ഖിയാഗിലിറ്റി ടെക്നോളോജിസ് , സി ടി ഡി റെക്‌സ് , റൈറ്റർ ബിസിനസ് സൊല്യൂഷൻ എന്നിവയുടെ പ്രതിനിധികളാണ് ഉൾപ്പെട്ടിരുന്നത്. കുവൈറ്റി കമ്പനികളുമായുള്ള ഒരു ബി ടുബി സെഷൻ ഹോട്ടൽ ഫോർ സീസണിലും ഒരുക്കിയിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഓണത്തനിമ 2024 വർണ്ണാഭമായി സമാപിച്ചു

Published

on

കുവൈറ്റ് സിറ്റി : വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്ക്‌ ശേഷം മണ്മറഞ്ഞ്‌‌ പോയവർക്കായുള്ള സ്മൃതിപൂജാനന്തരം കുവൈത്ത്‌ ദേശീയഗാനത്തോടെ സാംസ്കാരിക സമ്മേളനം ആരംഭിച്ചു. ഓണത്തനിമ കൺവീനർ ദിലീപ്‌ ഡി.കെ. അധ്യക്ഷനായ ‌ ചടങ്ങിൽ ശ്രീമതി ഉഷ ദിലീപ്‌ ‌‌സ്വാഗതം ആശംസിച്ചു. ജെനറൽ കൺവീനർ ജോജിമോൻ തോമസ്‌ ആമുഖപ്രസംഗം നടത്തി. ജോയൽ ജേക്കബ്‌‌ (എക്സിക്യൂട്ടീവ്‌ അഡ്മിൻ‌ മാനേജർ – യുണൈറ്റഡ്‌ ഗ്രൂപ്പ്‌ ഓഫ്‌ സ്കൂൾസ്‌) ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. സിറ്റി ഗ്രൂപ്പ്‌ കമ്പനി സിഇഒ ശ്രീ ഡോ: ധീരജ്‌ ഭരദ്വാജ്‌ പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ജേതാക്കൾക്ക്‌ പ്രചോദനമായ് മുഖ്യപ്രഭാഷണം നടത്തി. മാത്യു വർഗീസ്‌ (സി ഇ ഒ – ബഹറൈൻ എക്സ്ചേഞ്ച്‌), മുസ്തഫ ഹംസ (ചെയർമാൻ &സിഇഒ മെട്രോമെഡികൽ ഗ്രൂപ്പ്‌), കെഎസ്‌ വർഗ്ഗീസ്‌ (എം.ഡി. – ജി.എ.ടി) , മുഹമ്മദ്‌ അലി (ഓപറേഷൻ മാനേജർ – മാൻഗോ ഹൈപ്പർമാർക്കറ്റ്‌ ),റാണാ വർഗീസ്‌ (തനിമ ട്രഷറർ), ജിനു കെ അബ്രഹാം (തനിമ ഓഫീസ്‌ സെക്രെട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു. അലീന ജിനൊ, ദൃശ്യ പി സംഗീത്‌, ‌ജുവാന ഷാജി എന്നീ കുട്ടിത്തനിമ അംഗങ്ങൾ പ്രാർത്തനാഗീതം ആലപിച്ചു.

തനിമ വടംവലി മത്സരത്തിനു ടഗ്‌ ഓഫ്‌ വാർ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ലഭിച്ചതിന്റെ ലോഗോ പ്രകാശനം പ്രശസ്ത കരാട്ടേ കായിക താരം സുരേഷ്‌ കാർത്തിക്‌ നിർവ്വഹിച്ചു. ടഗ്‌ ഓഫ്‌ വാർ ഫേഡറേഷൻ ഓഫ്‌ ഇന്ത്യ – പ്രസിഡന്റ്‌ ഹരി ശങ്കർ ഗുപ്ത ഓൺലൈനിൽ ആശംസകൾ അറിയിച്ചു. ശിവാണി ചൗഹാൻ (ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം) പതാക സ്പോട്സ്‌ കൺവീനർ ജിൻസ്‌ മാത്യുവിനു കൈമാറി, വടംവലി മത്സരം ഫ്ലാഗ്‌ ഓഫ് ചെയ്തു. തനിമ ഡയരക്ടറി ‌കൺവീനർ ഷാമോൻ ജേകബിൽ നിന്ന് ബിഇസി മാത്യു വർഗ്ഗീസും ഗൾഫ്‌ അഡ്വാൻസ്‌ഡ്‌ ടെക്നോളജി എം.ഡി കെ.എസ്‌ വർഗ്ഗീസും ഏറ്റുവാങ്ങി റിലീസ്‌ ചെയ്തു. മെട്രോ മെഡികൽ ഗ്രൂപ്പിന്റെ 10ആം വാർഷിക ലോഗോ പ്രകാശനവും പ്രൊഫെയിൽ അവതരണവും സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വരുംകാല പദ്ധതികളും ജനക്ഷേമസേവനങ്ങളും ചെയർമാൻ മുസ്തഫ ഹംസ വിവരിച്ചു. നൃത്തകലാകാരൻ കൃഷ്ണപ്രസാദിനും സിവി എൻ കളരിയുടെ ഷെബിക്കും അവരുടെ ദൃശ്യാഅവതരണങ്ങൾക്ക്‌ തനിമയുടെ ആദരവ്‌ നൽകി. ഇന്ത്യൻ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർത്ഥികൾക്ക്‌ ഉള്ള എ.പി.ജെ. അബ്ദുൽ കലാം‌ പേൾ ഓഫ്‌ ദി സ്കൂൾ അവാർഡ്‌ ദാനം നടന്നു. തുടർന്ന് 20തോളം ടീമുകൾ പങ്കെടുത്ത 18ആം ദേശീയ വടംവലി മത്സരം നടന്നു. ജോയിന്റ്‌ കൺവീനർ കുമാർ തൃത്താല നന്ദി അറിയിചു. ബാബുജി ബത്തേരി & പൗർണമി സംഗീത്‌ എന്നിവർ പ്രൊഗ്രാമുകൾ ഏകോപിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

പാലക്കാട് പനയംപാടം ദുരന്തം: ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

Published

on

കുവൈറ്റ് സിറ്റി: പാലക്കാട് പനയംപാടത്ത് വിദ്യാർത്ഥികൾക്കുമേൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നെ കുട്ടികളുടെ ജീവൻ നഷ്ട്ടമായതിൽ കുവൈറ്റ് ഒഐസിസി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ മറ്റ് കുട്ടികൾക്ക് എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ കുവൈറ്റിൽ പുതിയ വിസ നിയമം വരുന്നു

Published

on

കുവൈറ്റ് സിറ്റി : രാജ്‌ജ്യത്ത് നിലവിലുള്ള വിസ വ്യവസ്ഥകളിൽ കാതലായ മാറ്റത്തോടെ പുതിയ വിസ നിയമം നിലവിൽ വരും. പ്രവാസികൾക്ക് അവരുടെ ബന്ധുക്കളെ ദീർഘകാലത്തേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതിനും വിദേശ രാജ്യങ്ങളുമായുള്ള പരസ്പര ചികിത്സയ്ക്ക് അപേക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് സന്ദർശന വിസകൾക്കുള്ള ഫീസ് നിരക്ക് നിക്ഷിപ്ത ആഭ്യന്തര മന്ത്രാലയ സമിതി അവലോകനം ചെയ്തു വരികയാണ്. മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് മന്ത്രിക്ക് മാറ്റാൻ കഴിയുമെന്നതുൾപ്പെടെ ഏഴു അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന പുതിയ വിദേശ താമസ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നടപ്പിലാകും. റസിഡൻസി ആൻഡ് നാഷണാലിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി കുവൈറ്റ് ടിവി ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞു. നിലവിൽ വിസിറ്റ് വിസയ്ക്ക് കുവൈറ്റ് 3 കുവൈറ്റ് ദിനാർ മാത്രമേ ഈടാക്കുന്നുള്ളൂ. ചില വിദേശ രാജ്യങ്ങൾ 70 ദിനാറും ഉം അതിൽ കൂടുതലും ഈടാക്കുന്നുണ്ട് . കൂടാതെ, പുതിയ നിയമത്തിൽ കുടുംബ സന്ദർശനങ്ങൾ ഒരു മാസത്തിന് പകരം മൂന്ന് മാസത്തേക്കാണ്, ഉയർന്ന ഫീസോട് കൂടി പ്രവാസി സ്പോൺസർമാർക്ക് ഈ സേവനം നൽകുമെന്ന് അൽ-അദ്വാനി പറഞ്ഞു, കമ്മിറ്റി ഇപ്പോഴും വിഷയം പഠിച്ചു കൊണ്ടിരിക്കു കയാണ്. നിയമം കർശനമായി പ്രയോഗിച്ചതിനാൽ വിസിറ്റ് വിസ ലംഘിക്കുന്നവർ കുവൈത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് സ്ത്രീകൾക്ക് അവരുടെ കുട്ടികളെ 10 വർഷത്തെ റെസിഡൻസിക്ക് സ്പോൺസർ ചെയ്യാവുന്നതാണ്, അത് പുതുക്കാവുന്നതാണ്. കുവൈറ്റ് സ്ത്രീകളുടെ കുട്ടികളെ എല്ലാ റസിഡൻസി ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ മറ്റ് പ്രവാസികൾക്കുള്ള ആറ് മാസത്തെ സമയപരിധി യേക്കാൾ കൂടുതൽ കാലം കുവൈറ്റിന് പുറത്ത് താമസിക്കാം, സ്ത്രീകൾ സ്വാഭാവിക പൗരന്മാരല്ലെങ്കിൽ, അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷത്തെ റെസിഡൻസിയും നിക്ഷേപം പ്രോത്സാഹി പ്പിക്കുന്നതിന് വിദേശ നിക്ഷേപകർക്ക് 15 വർഷത്തെ റെസിഡൻസിയും നിക്ഷേപകർക്ക് ഇൻസെൻ്റീ വുകൾ എന്നിങ്ങനെ ആശാവഹമായ മാറ്റങ്ങൾ പുതിയ നിയമത്തിൽ ഉണ്ടാവും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തെ റെസിഡൻസി കാലയളവ് നിയമം പുതിയ നിയമത്തിന്റെ ഭാഗമാകും. നിയമം ലംഖിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ഉൾപ്പെടെ കർശന ശിക്ഷാ നടപടികളും പുതുക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കുടുംബ വിസിറ്റ് മൂന്ന് മാസത്തേക്ക് അനുവദിക്കും എന്നറിഞ്ഞത് മുതൽ പുതിയ നിയമം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്ന് ജിജ്ഞാസയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.

Advertisement
inner ad
Continue Reading

Featured