‘ ഞാൻ നുജൂദ് പത്ത് വയസ്സ് വിവാഹമോചിത’ ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹ മോചിതയുടെ കഥ .

സി.എസ്. അർജുൻ

നുജൂദ് അലി തന്റെ പത്താമത്തെ വയസ്സിൽ തന്നെ ജീവിതത്തോട് പൊരുതി ജയിച് ശൈശവ വിവാഹത്തിനെതിരെയുള്ള തുറന്ന പോരാട്ടത്തിന് തിരിതെളിയിച്ച പെൺകുട്ടി .യെമനിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച നുജൂദിന് തന്റെ ഒൻപതാം വയസ്സിൽ തന്നെ അച്ഛന്റെ വാശിക്ക് വഴങ്ങി 35 വയസ്സുള്ള ഫെയ്സ് അലി തമറിനെ വിവാഹം കഴിക്കേണ്ടി വന്നു . തുടർന്ന് തന്റെ ഭർത്താവിൽ നിന്നും ഏറ്റുവാങ്ങി കൊണ്ടിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു . പീഡനങ്ങൾക്ക് ഒടുവിൽ ഏപ്രിൽ 2 ,2008 ൽ വിവാഹം കഴിഞ്‍ രണ്ടു മാസത്തിനു ശേഷം ഭർത്താവിൽ നിന്നും രക്ഷപെട്ട നുജൂദ് രണ്ടാനമ്മയുടെ നിർദ്ദേശപ്രകാരം വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും തന്റെ ഒറ്റയാൾ പോരാട്ടം തുടങ്ങുകയും ചെയ്തു . സമപ്രായക്കാരായ കൂട്ടുകാരോടൊപ്പം കളിച്ചു ചിരിച് നടക്കേണ്ട പ്രായത്തിൽ നുജൂദ് തന്റെ നഷ്ടപെട്ട ജീവിതത്തിനു വേണ്ടി പോരാടുകയായിരുന്നു .

കോടതിവളപ്പിൽ ഒറ്റക്ക് നിൽക്കുന്ന നിൽക്കുന്ന പെണ്കുട്ടിയെ ജഡ്ജി മുഹമ്മദ് അൽ -ഗാഥ ശ്രദ്ധിക്കുകയും അവളുടെ പോരാട്ടത്തിൽ കൂടെ കൂടുകയും ചെയ്തു . തുടർന്ന് അവൾക്ക് താമസിക്കാൻ ഒരിടം നൽകുകയും അവളുടെ ഭർത്താവിനെയും അച്ഛനെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു .

പിന്നീട് അഭിഭാഷക ഷാദാ നാസ്സർ കൂടെ അവളുടെ പോരാട്ടത്തിന്റെ ഭാഗമായതിനു ശേഷം പോരാട്ടം കൂടുതൽ ശക്തിയാർജ്ജിച്ചു .യെമനിലെ നിയമ ഓഫീസ് നിയന്ത്രിക്കുന്ന ആദ്യത്തെ വനിതയായിരുന്നു ഷാദാ നാസ്സർ .അതുകൊണ്ട് തന്നെ അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് വേണ്ടിയുള്ള നുജൂദിന്റെ പ്രീതിരോധത്തിൽ ഷാദയുടെ ശബ്ദം തികച്ചും സൗജന്യമായിരുന്നു .

നുജൂദ് അലി ഷാദാ നാസ്സറിനൊപ്പം

എന്നാൽ അന്നത്തെ കാലത്ത് യെമനിൽ ശൈശവ വിവാഹത്തിനെതിരെ നിയമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ ഈ യുവ വധുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വിവാഹ കരാറിൽ കുടുംബങ്ങൾ വ്യവസ്ഥ ചെയ്തിരുന്നു ,അവർ എപ്പോഴാണോ ലൈംഗിക ബന്ധത്തിന് തയ്യാറാവുന്നത് അത് വരെ ഭർത്താവിന് അവരുടെ ശരീരത്തിൽ യാതൊരു വിധ അധികാരവും ഉണ്ടായിരിക്കില്ല . നുജൂദിന്റെ ഭർത്താവ് അവളെ ലൈംഗികമായി പീഡിപ്പിച്ചതോടുകൂടി അവളുടെ കല്യാണം നിയമ ലംഘനം ആണെന്ന് ഷാദാ കോടതിയിൽ ശക്തമായി വാദിക്കുകയും അവൾക്ക് നീതി വാങ്ങി കൊടുക്കയും ചെയ്തു .

വിവാഹമോചിതയായി കോടതി വളപ്പിൽ ഒരു ചെറു പുഞ്ചിരിയോടെ നിന്ന നുജൂദിനോട് നിനക്കെന്താണ് വേണ്ടതെന്ന ഷാദയുടെ ചോദ്യത്തിന് “എനിക്ക് ഒരുപാട് ചോക്ലേറ്റ് വേണം, കളിപ്പാട്ടം വേണം, രണ്ടാം ക്ലാസിൽ നിറുത്തിവെച്ച പഠനം ആരംഭിക്കണം” എന്നായിരുന്നു നുജൂദിന്റെ മറുപടി . അവളുടെ ആഗ്രഹം പോലെ തന്നെ പിന്നീട് 2008 അവസാനത്തോടുകൂടി അഭിഭാഷകയാകണം എന്ന മോഹവുമായി നുജൂദ് തന്റെ രണ്ടാം ക്ലാസ്സിൽ മുടങ്ങിപ്പോയ പഠനം പുനരാരംഭിച്ചു . നുജൂദിന്റെ ഓർമക്കുറിപ്പുകൾ പിന്നീട് ഡെൽഫിൻ മിനൗയി പുസ്തകമാകുകയും 2009 ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു .

നുജൂദ് അലി യുടെ ജീവിതം പുസ്തകമായപ്പോൾ

തന്റെ വളരെ ചെറിയ പ്രായത്തിൽ തന്നെ ഏതൊരാൾക്കും താങ്ങാവുന്നതിലും കൂടുതൽ യാതനകൾ അനുഭവിച്ച പെൺകുട്ടി വിധിയെ പഴിക്കാതെ ,ആത്മഹത്യക്ക് മുതിരാതെ ശക്തമായി പ്രതിരോധിച്ചപ്പോൾ അത് ശബ്ദം നഷ്ടപെട്ട ഒരുകൂട്ടം സ്ത്രീകൾക്ക് ഉറക്കെ അലറാനുള്ള പ്രചോദനം കൂടെയാവുകയായിരുന്നു . ഗാർഹിക പീഡനം മൂലം ആത്മഹത്യകൾ പെരുകുന്ന ഈ കാലത്ത് നുജൂദിന്റെ ജീവിതത്തിനു പ്രസക്തി ഏറെയാണ് .

Related posts

Leave a Comment